Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightഫോക്കസ്​ കേരള ആദ്യ...

ഫോക്കസ്​ കേരള ആദ്യ വെബ്ബിനാർ തുടങ്ങി

text_fields
bookmark_border
ഫോക്കസ്​ കേരള ആദ്യ വെബ്ബിനാർ തുടങ്ങി
cancel

ദുബൈ: വിദേശത്തും സ്വദേശത്തും നൈപുണ്യം നേടിയ ​പ്രവാസികൾക്കായി സുരക്ഷിത നിക്ഷേപങ്ങളിലും നൂതന സംരംഭങ്ങൾ ആ​രംഭിക്കുന്നതിനും മാർഗനിർദേശങ്ങൾ ലഭ്യമാക്കാനൊരുങ്ങി​ ഫോക്കസ്​ ​കേരള സംഘടിപ്പിക്കുന്ന ആദ്യ വെബിനാർ തുടങ്ങി. ഗൾഫ്​ മാധ്യമവും ഓസ്​കോൺ ഗ്രൂപ്പും ​ൈ​കകോർക്കുന്ന പദ്ധതിയാണ്​ ഫോക്കസ്​ കേരള. ഫോക്കസ്​ കേരളയുടെ ആദ്യഘട്ടമെന്ന നിലയിൽ പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന വെബ്ബിനാർ പ്രമുഖ വ്യവസായി ഡോ.പി. മുഹമ്മദലി ഗൾഫാർ ഉദ്​ഘാടനം ചെയ്​തു. മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്​ സ്വാഗതം പറഞ്ഞു.

സർക്കാർ നയങ്ങൾ, അവസരങ്ങൾ, അതിൽ പുതിയ മാറ്റങ്ങൾ എന്ന വിഷയത്തിൽ മുഹമ്മദ് ഹനിഷ് ഐ.എ.എസ്, ഡോ. മാർട്ടിൻ പാട്രിക് - സാമ്പത്തിക ശാസ്ത്രജ്ഞൻ (കേരള ഗ്രാമീണ വ്യവസായത്തിന് ഏറ്റവും അനുയോജ്യമായ സാധ്യതകൾ), വിവേക് കൃഷ്ണ ഗോവിന്ദ് - ചാർ​ട്ടേർഡ്​ അക്കൗണ്ടൻറ്​ (ധനകാര്യം, ബാങ്കിംഗ്), എൻ.എം. ഷറഫുദ്ദീൻ (സാ​ങ്കേതിക സഹായ തുടർ നടപടികളും ഭാവി പദ്ധതികളും) എന്നിവർ വെബ്ബിനാറിൽ സംസാരിക്കും. ​ഈ വിഷയങ്ങളിലെ പ്രവാസികളുടെ സംശയങ്ങൾക്ക്​ വിദഗ്​ധർ മറുപടി നൽകും. ജോയിൻ ചെയ്യാൻ കഴിയാത്തവർ madhyamam.com ഫേസ്​ബുക്ക്​ പേജ്​ സന്ദർശിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Focus keralaFocus Kerala Webinar
News Summary - Focus Kerala Webinar Starts
Next Story