Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_right'ഹുറൂബ്'​...

'ഹുറൂബ്'​ റദ്ദാക്കുന്നതിന്​ തൊഴിലുടമക്ക്​ അഞ്ച്​ വ്യവസ്ഥകൾ

text_fields
bookmark_border
ഹുറൂബ്​ റദ്ദാക്കുന്നതിന്​ തൊഴിലുടമക്ക്​ അഞ്ച്​ വ്യവസ്ഥകൾ
cancel

ജി​ദ്ദ: 'ഹു​റൂ​ബ്'​ റ​ദ്ദാ​ക്കു​ന്ന​തി​ന്​ തൊ​ഴി​ലു​ട​മ​ക്ക്​ അ​ഞ്ച്​ വ്യ​വ​സ്ഥ​ക​ൾ നി​ർ​ണ​യി​ച്ച് സൗ​ദി മാ​ന​വ​വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം. വി​ദേ​ശ തൊ​ഴി​ലാ​ളി സ്​​പോ​ൺ​സ​റു​ടെ കീ​ഴി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടി​പ്പോ​യി എ​ന്ന് സൗ​ദി പാ​സ്​​പോ​ർ​ട്ട് ഡ​യ​റ​ക്ട​റേ​റ്റ് (ജ​വാ​സ​ത്ത്) രേ​ഖ​പ്പെ​ടു​ത്തു​ന്ന നി​യ​മ​പ്ര​ശ്ന​മാ​ണ് 'ഹു​റൂ​ബ്'. തൊ​ഴി​ലു​ട​മ വി​വ​രം അ​റി​യി​ച്ചാ​ൽ 20 ദി​വ​സ​ത്തി​നു​ള്ളി​ൽ ജ​വാ​സ​ത്ത് 'ഹു​റൂ​ബ്'​ രേ​ഖ​പ്പെ​ടു​ത്തും. വ്യ​വ​സ്ഥ​ക​ൾ: 1. ഈ ​വി​ദേ​ശ തൊ​ഴി​ലാ​ളി​യു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റ്​ ഫീ​സ്​ അ​ട​ക്കാ​ൻ തൊ​ഴി​ലു​ട​മ അ​ല്ലെ​ങ്കി​ൽ സ്ഥാ​പ​നം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​യി​രി​ക്കും. 2. തൊ​ഴി​ലു​ട​മ​യു​ടെ നി​യ​മാ​നു​സൃ​ത സ്ഥാ​പ​നം നി​ല​വി​ലു​ള്ള​താ​യി​രി​ക്ക​ണം. 3. ലേ​ബ​ർ ഓ​ഫി​സി​ൽ തൊ​ഴി​ലാ​ളി​യു​ടെ പ​രാ​തി ഇ​ല്ലാ​തി​രി​ക്ക​ണം. 4. ഹൂ​റു​ബാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന തൊ​ഴി​ലാ​ളി​യു​ടെ പേ​രി​ൽ ര​ണ്ട്​ വ​ർ​ഷ​ത്തി​നി​ട​യി​ൽ ഹു​റൂ​ബ്​ റ​ദ്ദാ​ക്കാ​നു​ള്ള ഒ​ന്നി​ല​ധി​കം അ​പേ​ക്ഷ​യു​ണ്ടാ​ക​രു​ത്. 5. നാ​ടു​ക​ട​ത്ത​ൽ കേ​ന്ദ്ര​ത്തി​ൽ (ത​ർ​ഹീ​ൽ) ക​സ്​​റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന ആ​ളാ​വ​രു​ത്. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ചേം​ബ​റി​ൽ​നി​ന്ന്​ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​രി​ക്ക​​ണ​മെ​ന്നും ഹു​റൂ​ബ്​ റ​ദ്ദാ​ക്കി​യ ശേ​ഷം വി​ദേ​ശി​യു​ടെ ഇ​ഖാ​മ പു​തു​ക്കാ​നു​ള്ള ലെ​വി തൊ​ഴി​ലു​ട​മ ന​ൽ​കി​യി​രി​ക്ക​ണ​മെ​ന്നും മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EmployerHurub
News Summary - Five conditions for the employer to cancel the 'Hurub'
Next Story