Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightജു​ബൈ​ലി​ലെ ആ​ദ്യ...

ജു​ബൈ​ലി​ലെ ആ​ദ്യ സി​നി​മ തി​​യ​റ്റ​ർ ഈ ​വ​ർ​ഷാ​വ​സാ​നം

text_fields
bookmark_border
ജു​ബൈ​ലി​ലെ ആ​ദ്യ സി​നി​മ തി​​യ​റ്റ​ർ ഈ ​വ​ർ​ഷാ​വ​സാ​നം
cancel

ജു​ബൈ​ൽ: സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ജു​ബൈ​ലി​ൽ അ​ഞ്ച് സ്‌​ക്രീ​നു​ക​ളും 416 ഇ​രി​പ്പി​ട​ങ്ങ​ളു​മാ​യി ആ​ദ്യ സി​നി​മ തി​യ​റ്റ​ർ ഇൗ ​വ​ർ​ഷാ​വ​സാ​നം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും.

അ​ൽ​ജു​ബൈ​ൽ മാ​ളി​ലാ​ണ്​ ആ​ദ്യ തി​​യ​റ്റ​ർ തു​റ​ക്കു​ന്ന​തെ​ന്ന്​ ജ​ന​റ​ൽ ക​മീ​ഷ​ൻ ഫോ​ർ ഓ​ഡി​യോ വി​ഷ്വ​ൽ മീ​ഡി​യ (ജി.​സി.‌​എ.​എം) അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ്യ​വ​സാ​യ ന​ഗ​ര​മാ​യ ജു​ബൈ​ലി​ലെ വി​ദേ​ശി​ക​ൾ​ക്കും സ്വ​ദേ​ശി​ക​ൾ​ക്കും സി​നി​മ കാ​ണാ​ൻ നി​ല​വി​ൽ ദ​മ്മാ​മി​ലോ ബ​ഹ്റൈ​നി​ലോ പോ​ക​ണം. ന​ഗ​ര​മ​ധ്യ​ത്തി​ലെ അ​ൽ-​ജു​ബൈ​ൽ മാ​ളി​ൽ​ത​ന്നെ തി​യ​റ്റ​ർ വ​രു​ന്ന​ത് സി​നി​മ പ്രേ​മി​ക​ളെ ഏ​റെ സ​ന്തോ​ഷി​പ്പി​ക്കും. സൗ​ദി അ​റേ​ബ്യ​യി​ലെ ആ​ദ്യ​ത്തെ സി​നി​മ ഹാ​ൾ 2018 ഏ​പ്രി​ലി​ൽ റി​യാ​ദി​ലാ​ണ്​ ആ​രം​ഭി​ച്ച​ത്. രാ​ജ്യ​െ​ത്ത വി​നോ​ദ മേ​ഖ​ല വി​ക​സി​പ്പി​ക്കാ​നു​ള്ള ത​ന്ത്ര​ത്തി​െൻറ ഭാ​ഗ​മാ​യി അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ 15 സൗ​ദി ന​ഗ​ര​ങ്ങ​ളി​ൽ 40 സി​നി​മ​ശാ​ല​ക​ൾ തു​റ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ അ​ധി​കൃ​ത​ർ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. റി​യാ​ദ്, ജി​ദ്ദ, ദ​മ്മാം എ​ന്നി​വി​ട​ങ്ങ​ളി​ൽ വോ​ക്സ് സി​നി​മാ​സ് നി​ര​വ​ധി തി​​യ​റ്റ​റു​ക​ൾ തു​റ​ന്നു. ത​ബൂ​ക്ക്, ഹാ​ഇ​ൽ, ജു​ബൈ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ തി​യ​റ്റ​റു​ക​ൾ തു​ട​ങ്ങും.

10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ സൗ​ദി വി​നോ​ദ മേ​ഖ​ല​യി​ൽ 64 ശ​ത​കോ​ടി ഡോ​ള​റി​െൻറ നി​ക്ഷേ​പ​മു​ണ്ടാ​വും. പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ സ്ത്രീ​ക​ളെ അ​നു​വ​ദി​ക്കു​മെ​ന്നും 5,000 വി​നോ​ദ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും മ​ജി​ദ് അ​ൽ​ഫു​തൈം വെ​ൻ‌​ചേ​ഴ്സി​െൻറ ത​ല​വ​ൻ മു​ഹ​മ്മ​ദ് അ​ൽ​ഹാ​ഷ്​​മി പ​റ​ഞ്ഞു.

മാ​ധ്യ​മ മ​ന്ത്രാ​ല​യം, ജി.​സി.‌​എ.‌​എം ക്വാ​ളി​റ്റി ഓ​ഫ് ലൈ​ഫ് പ്രോ​ഗ്രാം എ​ന്നീ വ​കു​പ്പു​ക​ൾ ന​ൽ​കി​യ പി​ന്തു​ണ​യെ​യും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തെ​യും വ​ള​രെ​യ​ധി​കം വി​ല​മ​തി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cinema theater
Next Story