ഇന്ന് നാട്ടിലേക്ക് പോകാനിരുന്ന മലയാളി ബഹ്റൈനിൽ പൊള്ളലേറ്റ് മരിച്ചു
text_fieldsമനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് ഇന്ന് നാട്ടിലേക്ക് പോകാനിരുന്ന മലയാളി ബഹ്റൈനിൽ പൊള്ളലേറ്റ് മരിച്ചു. മലപ്പുറം ആതവനാട് സ്വദേശി ഗോപാലൻ ടി.പി (63) ആണ് മരിച്ചത്.
ഡ്രൈവറായി ജോലി നോക്കുന്ന ഇദ്ദേഹം നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി വിമാനം കയറാൻ ഒരുങ്ങിയിരിക്കവേയാണ് അപകടം. ഇസാ ടൗണിന് സമീപത്തെ താമസ സ്ഥലത്ത് ബുധനാഴ്ച രാത്രിയാണ് തീപിടുത്തമുണ്ടായത്. സംഭവമറിഞ്ഞ അയൽവാസികൾ എത്തിയപ്പോൾ ഇദ്ദേഹത്തെ മുറിയിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഗോവ സ്വദേശി പൊള്ളലേറ്റ് ചികിത്സയിലാണ്.
35 വർഷമായി ബഹ്റൈനിൽ ഉള്ള ഗോപാലൻ ഇന്ന് രാവിലെ കോഴിക്കോേട്ടക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് നാട്ടിലേക്ക് പോകാൻ തയ്യാറെടുത്തത്. വീട്ടുകാർക്കുള്ള സാധനങ്ങൾ ഉൾപ്പെടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു.
വിമലയാണ് ഭാര്യ. മക്കൾ: വിപിൻ, ഷീന, നന്ദന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

