കുടുംബ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും
text_fieldsപ്രവാസി പെൻഷന് പുറമേ, വേറെയും നിരവധി പദ്ധതികൾ പ്രവാസി ക്ഷേമ ബോർഡ് ആവിഷ്കരിച്ചിട്ടുണ്ട്. വിവിധ സന്ദർഭങ്ങളിൽ പ്രവാസികൾക്ക് ഉപകരിക്കുന്നതാണ് ഈ പദ്ധതികൾ.
കുടുംബ പെന്ഷന്: പെന്ഷന് അര്‍ഹത നേടിയ ഒരു അംഗം മരണമടയുകയോ തുടര്‍ച്ചയായി അഞ്ച് വർഷം അംശദായം അടച്ചു പൂര്‍ത്തിയായ ഒരു അംഗം മരണമടയുകയോ ചെയ്താൽ അയാളുടെ കുടുംബാംഗങ്ങള്‍ക്ക് പ്രതിമാസം കുടുംബ പെന്ഷന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. കുടുംബ പെന്ഷന് തുക ഓരോ വിഭാഗത്തിനും അര്‍ഹതപ്പെട്ട പ്രതിമാസ പ്രായാധിക്യ പെന്ഷന് തുകയുടെ അന്‍പതു ശതമാനം ആയിരിക്കും.
അവശതാ പെന്ഷന്: സ്ഥായിയായ ശാരീരിക അവശതമൂലം നിത്യവൃത്തിക്കായി ഏതെങ്കിലും തൊഴില്‍ ചെയ്യാൻ കഴിയാത്തവരും ക്ഷേമനിധിയില്‍ മൂന്നുവര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ അംശദായം അടച്ചിട്ടുള്ളതുമായ ഒരംഗത്തിന് അര്‍ഹതപ്പെട്ട പെന്ഷന് തുകയുടെ 40 ശതമാനത്തിനു തുല്യമായ തുക നിബന്ധനകള്‍ക്ക് വിധേയമായി പ്രതിമാസ അവശതാ പെന്ഷന് ലഭിക്കും. പെന്ഷന് , കുടുംബ പെന്ഷന്, അവശതാ പെന്ഷന് കൈപറ്റുന്നവര്‍ എല്ലാവര്‍ഷവും മാര്‍ച്ചില്‍ ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് ബോര്‍ഡിെൻറ തിരുവനന്തപുരത്തുള്ള ഹെഡ് ഓഫീസില്‍ ഹാജരാക്കേണ്ടതാണ്. ലൈഫ് സര്‍ട്ടിഫിക്കറ്റ് മാതൃക വെബ് സൈറ്റില്‍ ലഭ്യമാണ്.
മരണാനന്തര സഹായം: പ്രവാസി ക്ഷേമ ബോര്‍ഡില്‍ അംഗത്വമെടുത്ത് അഞ്ച് വർഷം പൂര്‍ത്തിയാകുന്നതിനു മുമ്പ് അംഗം മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് മരണാനന്തര ധനസഹായത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. ഓരോ വിഭാഗത്തിലുമുള്ള അംഗങ്ങളുടെ ആശ്രിതര്‍ക്ക് യഥാക്രമം 50,000 രൂപ, 30,000 രൂപ, 25,000 രൂപ ആണ് മരണാനന്തര ധനസഹായം ലഭിക്കുന്നത്. അഞ്ച് കൊല്ലം കഴിഞ്ഞാണ് മരണപെടുന്നതെങ്കില് അംഗത്തിന്റെ നോമിനിക്ക് കുടുംബപെന്ഷന് അര്‍ഹതയുണ്ടായിരിക്കും.
