കുവൈത്തിൽ വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കുന്ന റാക്കറ്റ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശ തൊഴിലാളികൾക്ക് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് നൽകുന്ന റാക്കറ്റ് പ്രവർത്തിക്കുന്നതായി മാനവ വിഭവ ശേഷി സമിതി. ഫഹാഹീൽ കേന്ദ്രീകരിച്ച് വ്യാജ അറ്റസ്റ്റേഷൻ ചെയ്തു കൊടുക്കുന്ന സ്വകാര്യ ഏജൻസിയിലെ ഏഴുപേരെ കഴിഞ്ഞ ആഴ്ച രഹസ്യാന്വേഷണ വിഭാഗം പിടികൂടിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ഇന്ത്യൻ എൻജിനീയർമാർക്ക് എൻ.ഒ.സി നൽകുന്നത് കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റി താൽക്കാലികമായി നിർത്തിയത്. ഇതുമായി ബന്ധപ്പെട്ട് അധികൃതർ വിശദമായ അന്വേഷണം നടത്തും.
വർക്ക് പെർമിറ്റ് പുതുക്കാൻ വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കി നൽകുന്നതിനൊപ്പം സർക്കാർ ഏജൻസികളുടെ വ്യാജ സീലുകൾ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വ്യാജ സർവകലാശാല സർട്ടിഫിക്കറ്റുകൾ നിർമിച്ച് കുവൈത്തിൽ വിതരണം ചെയ്തുവന്ന കേസിലെ ഇൗജിപ്ത് പൗരനായ പ്രതിയെ ഇൻറർപോളിെൻറ സഹായത്തോടെ കഴിഞ്ഞ മാസം കുവൈത്തിലെത്തിച്ച് പിടികൂടിയിരുന്നു. ഇൗജിപ്ഷ്യൻ സർവകലാ ശാലകളിൽനിന്നുള്ള വ്യാജ സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച് നേരത്തെ നിരവധി പരാതി ഉയർന്നിരുന്നു.
ഇപ്പോൾ ഇപ്പോൾ ഇന്ത്യൻ സംഘവും സജീവമാണെന്ന് വെളിപ്പെട്ടത് വരും ദിവസങ്ങളിൽ അധികൃതരെ കർശന നിരീക്ഷണത്തിനും നടപടികൾക്കും പ്രേരിപ്പിക്കും. വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ശമ്പളമായും മറ്റ് ആനുകൂല്യങ്ങളായും ഇവർ നേടിയതൊക്കെയും തിരിച്ചുപിടിക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

