ഫൈസൽ വിന്നേഴ്സ്: വിടവാങ്ങിയത് സഹൃദയനായ കലാകാരനും ബിസിനസുകാരനും
text_fieldsകുവൈത്ത് സിറ്റി: ഫൈസൽ വിന്നേഴ്സിെൻറ വിയോഗത്തോടെ നഷ്ടമായത് സഹൃദയനായ കലാകാരനെയും ബിസിനസുകാരനെയും. വിന്നേഴ്സ് റെസ്റ്റാറൻറ് ഉടമയായിരുന്ന അദ്ദേഹം ബിസിനസ് തിരക്കുകൾക്കിടയിലും കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തി. ഒരു കാലത്ത് കുവൈത്തിലെ സംഗീത സദസ്സുകളിലെ സ്ഥിര സാന്നിധ്യമയിരുന്നു അദ്ദേഹം.
രൂപം കൊണ്ടും ആലാപന ചാതുരി കൊണ്ടും അദ്ദേഹത്തിന് 'കുവൈത്തിലെ അദ്നാൻ സാമി' എന്ന പേരുവീണു. അദ്നാൻ സമിയുടെയും മുഹമ്മദ് റഫിയുടെയും പാട്ടുകളായിരുന്നു ഫൈസൽ വിന്നേഴ്സിെൻറ ഫേവറിറ്റ്. കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ബിസിനസുകാരൻ എന്ന നിലയിൽ അദ്ദേഹം നൽകിയ സാമ്പത്തിക പിന്തുണയും മറക്കാൻ കഴിയുന്നതല്ല. ജീവകാരുണ്യ പ്രവർത്തന രംഗത്തും അദ്ദേഹത്തിെൻറ സംഭാവനകൾ ശ്രദ്ധേയമാണ്. അടുത്തകാലത്താണ് കുവൈത്ത് വിട്ടത്. നാട്ടിൽ ഹൃദയാഘാതം മൂലമാണ് മരിച്ചത്. മലപ്പുറം തിരൂർ സ്വദേശിയാണ്. ഭാര്യ: സാബിദ. നാല് മക്കളുണ്ട്.