Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_right2019 ആഗസ്​റ്റ്​ 31ന്​...

2019 ആഗസ്​റ്റ്​ 31ന്​ മുമ്പ്​ പോയവർക്ക്​ ഇഖാമയുണ്ടെങ്കിലും കുവൈത്തിലേക്ക്​ വരാനാകില്ല

text_fields
bookmark_border
2019 ആഗസ്​റ്റ്​ 31ന്​ മുമ്പ്​ പോയവർക്ക്​ ഇഖാമയുണ്ടെങ്കിലും കുവൈത്തിലേക്ക്​ വരാനാകില്ല
cancel

കുവൈത്ത്​ സിറ്റി: 2019 ആഗസ്​റ്റ്​ 31ന്​ മുമ്പ്​ കുവൈത്ത്​ വിട്ട പ്രവാസികൾക്ക്​ സാധുവായ ഇഖാമയുണ്ടെങ്കിലും പ്രവേശനം അനുവദിക്കില്ലെന്ന്​ കുവൈത്ത്​ വ്യക്​തമാക്കി. ആറുമാസം കുവൈത്തിന്​ പുറത്തായാലും ഇഖാമ ഉണ്ടെങ്കിൽ വരാമെന്ന കോവിഡ്​ പശ്ചാത്തലത്തിൽ നൽകിയ പ്രത്യേക ഇളവ്​ 2019 ആഗസ്​റ്റ്​ 31ന്​ മുമ്പ്​ പോയവർക്ക്​ ലഭിക്കില്ല. അതേസമയം, 2019 സെപ്റ്റംബർ ഒന്നിനു ശേഷം പുറത്തുപോയവർക്ക് ഇളവു തുടരും.

സാധാരണ നിലയിൽ തുടർച്ചയായി ആറ്​ മാസം രാജ്യത്തിന്​ പുറത്തുനിന്നാൽ ഇഖാമ റദ്ദാകും. കോവിഡ്​ കാലത്തെ യാത്രാനിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മാനുഷിക പരിഗണനയിൽ ഇതിൽ പ്രത്യേക ഇളവ്​ അനുവദിക്കുകയായിരുന്നു. 2020 ഫെബ്രുവരിയിലാണ്​ രാജ്യത്ത്​ കോവിഡ്​ പ്രതിസന്ധി ആരംഭിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story