വോട്ടുചെയ്യാൻ പ്രവാസിക്കും അവകാശമുണ്ട്
text_fieldsഇന്ത്യൻ തെരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാൻ കഴിയാത്ത ഒരു പ്രവാസി ഇന്ത്യക്കാരന്റെ മാനസികാവസ്ഥ സങ്കീർണവും ബഹുമുഖവുമാണ്. സ്വന്തം നാട്ടിലെ ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ വിയോജിപ്പും നിരാശയും അനുഭവിക്കുന്നവർ. രാജ്യത്തിന്റെ തീരുമാനമെടുക്കൽ പ്രക്രിയയിൽ സംഭാവന നൽകാനുള്ള ആഗ്രഹമുണ്ടെങ്കിലും ശാരീരിക അകലം മൂലമുള്ള നിരാശയും നിസ്സഹായതയും കാരണം അവകാശമില്ലാത്തതായും ശബ്ദമില്ലാത്തതായുമുള്ള തോന്നൽ ഇലക്ഷൻ സമയത്തെങ്കിലും ഉണ്ടാവാറുണ്ട്.
ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള വൈകാരിക ക്ലേശവും ഉത്കണ്ഠയും നഷ്ടബോധവും ഉണ്ടെങ്കിലും തിരഞ്ഞെടുപ്പ് സമയത്ത് ഇവിടെയുള്ള ചർച്ചകളും വാഗ്വാദങ്ങളും ഒരു പരിധിവരെ നമുക്ക് അല്പസമയത്തേക്കെങ്കിലും സമാധാനം നൽകാറുണ്ട്. ഒരു പ്രവാസി എന്ന നിലയിൽ തുടരുമ്പോൾ നമ്മൾ ഇന്ത്യൻ രാഷ്ട്രീയത്തെയും അവിടുത്തെ സംഭവങ്ങളെയും കുറിച്ച് അറിവുള്ളവരായിരിക്കണം, പ്രവാസികളുടെ വോട്ടവകാശങ്ങൾക്കായി നിരന്തരം വാദിക്കണം, വിദൂര വോട്ടിങ് ഓപ്ഷനുകളും മറ്റ് പരിഹാരങ്ങളും അവതരിപ്പിക്കാൻ ഇന്ത്യൻ സർക്കാറിന്റെ മേൽ ഇന്ത്യയിലേക്കുള്ള എൻ.ആർ.ഐകളുടെ സംഭാവനകളുടെ മൂല്യം ഉയർത്തി കാണിച്ചുകൊണ്ട് കൂട്ടായി സമ്മർദ്ദം ചെലുത്തണം. ഓരോ പ്രവാസിക്കും വോട്ട് ചെയ്യാൻ അവകാശമുണ്ട്. അത് പ്രവാസികൾക്ക് അനുയോജ്യമായ രീതിയിൽ നടപ്പാക്കുമ്പോഴാണ് കൂടുതൽ സ്വീകാര്യവും പരിഗണനയുമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

