പ്രവാസി ക്ഷേമ ബോർഡ് നൽകുന്ന ആനുകൂല്യങ്ങൾ
text_fieldsപ്രവാസി പെൻഷന് പുറമേ, വേറെയും നിരവധി പദ്ധതികൾ പ്രവാസി ക്ഷേമ ബോർഡ് ആവിഷ്കരിച്ചിട്ടുണ്ട്. വിവിധ സന്ദർഭങ്ങളിൽ പ്രവാസികൾക്ക് ഉപകരിക്കുന്നതാണ് ഇൗ പദ്ധതികൾ. അവയിൽ ചിലത് പരിചയപ്പെടുത്താം:
1. കുടുംബ പെന്ഷന്
പെന്ഷന് അര്‍ഹത നേടിയ ഒരു അംഗം മരണമടയുകയോ തുടര്‍ച്ചയായി അഞ്ച് വർഷം അംശദായം അടച്ചു പൂര്‍ത്തിയായ ഒരു അംഗം മരണമടയുകയോ ചെയ്താൽ അയാളുടെ കുടുംബാംഗങ്ങള്‍ക്ക് പ്രതിമാസം കുടുംബ പെന്ഷന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. കുടുംബ പെന്ഷന് തുക ഓരോ വിഭാഗത്തിനും അര്‍ഹതപ്പെട്ട പ്രതിമാസ പ്രായാധിക്യ പെന്ഷന് തുകയുടെ അന്‍പതു ശതമാനം ആയിരിക്കും.
2. അവശതാ പെന്ഷന്
സ്ഥായിയായ ശാരീരിക അവശതമൂലം നിത്യവൃത്തിക്കായി ഏതെങ്കിലും തൊഴില്‍ ചെയ്യാൻ കഴിയാത്തവരും ക്ഷേമനിധിയില്‍ മൂന്നുവര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ അംശദായം അടച്ചിട്ടുള്ളതുമായ ഒരംഗത്തിന് അര്‍ഹതപ്പെട്ട പെന്ഷന് തുകയുടെ 40 ശതമാനത്തിനു തുല്യമായ തുക നിബന്ധനകള്‍ക്ക് വിധേയമായി പ്രതിമാസ അവശതാ പെന്ഷന് ലഭിക്കും. പെന്ഷന് , കുടുംബ പെന്ഷന്, അവശതാ പെന്ഷന് കൈപറ്റുന്നവര്‍ എല്ലാവര്‍ഷവും മാര്‍ച്ചില്‍ ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് ബോര്‍ഡിെൻറ തിരുവനന്തപുരത്തുള്ള ഹെഡ് ഓഫീസില്‍ ഹാജരാക്കേണ്ടതാണ്. ലൈഫ് സര്‍ട്ടിഫിക്കറ്റ് മാതൃക വെബ് സൈറ്റില്‍ ലഭ്യമാണ്.
3. മരണാനന്തര സഹായം
പ്രവാസി ക്ഷേമ ബോര്‍ഡില്‍ അംഗത്വമെടുത്ത് അഞ്ച് വർഷം പൂര്‍ത്തിയാകുന്നതിനു മുമ്പ് അംഗം മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് മരണാനന്തര ധനസഹായത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. ഒാരോ വിഭാഗത്തിലുമുള്ള അംഗങ്ങളുടെ ആശ്രിതര്‍ക്ക് യഥാക്രമം 50,000 രൂപ, 30,000 രൂപ, 25,000 രൂപ ആണ് മരണാനന്തര ധനസഹായം ലഭിക്കുന്നത്. അഞ്ച് കൊല്ലം കഴിഞ്ഞാണ് മരണപ്പെടുന്നതെങ്കില്‍ അംഗത്തിെൻറ നോമിനിക്ക് കുടുംബപെന്ഷന് അര്‍ഹതയുണ്ടായിരിക്കും.
4. വിവാഹ ധന സഹായം
അംഗത്വം എടുത്ത് മൂന്ന് വര്‍ഷം കഴിഞ്ഞതോ, കുറഞ്ഞത് മൂന്ന് വര്‍ഷത്തെ അംശദായം അടച്ചതോ ആയ അംഗങ്ങളുടെ പ്രായപൂര്‍ത്തിയായ പെണ്മക്കളുടേയും സ്ത്രീ അംഗങ്ങളുടേയും വിവാഹ ചെലവിനായി 10000 രൂപ ഒരംഗത്തിന് നിധിയില്‍നിന്ന് ലഭിക്കുന്നതാണ്. എന്നാല്‍, രണ്ടില്‍ കൂടുതല്‍ തവണ ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഇതിന് പുറമെ, ചികിത്സാ സഹായം, പ്രസവാനുകൂല്യം, വിദ്യാഭ്യാസാനുകൂല്യം എന്നിവയുമുണ്ട്. ഓരോ ആനുകൂല്യത്തിനും പ്രത്യേക അപേക്ഷാ ഫോമുകള്‍ ഉണ്ട്. ബോര്‍ഡിെൻറ വെബ് സൈറ്റായ www.pravasikerala.orgല്‍ നിന്നോ ഓഫീസുകളില്‍ നിന്നോ അപേക്ഷാ ഫോമുകള്‍ ലഭ്യമാണ്. ഒരു വര്‍ഷത്തിലേറെ അംശദായം അടക്കാതെ അംഗത്വം റദ്ദായിരിക്കുന്ന സമയത്താണ് ആനുകൂല്യം ലഭിക്കേണ്ട സംഭവം നടക്കുന്നതെങ്കില്‍ ധനസഹായത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. അപേക്ഷകള്‍ പ്രവാസി ക്ഷേമ ബോര്‍ഡ് ഓഫീസിെൻറ തിരുവനന്തപുരം മുഖ്യ ഓഫീസിലാണ് സമര്‍പ്പിക്കേണ്ടത്.