Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നാട്ടിൽ മരിച്ചു

text_fields
bookmark_border
ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നാട്ടിൽ മരിച്ചു
cancel

ജിദ്ദ: നാട്ടിൽ അവധിയിലായിരുന്ന ജിദ്ദയിലെ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം വലിയോറ കളിക്കടവ് സ്വദേശി വൈദ്യക്കാരൻ ശാഹുൽ ഹമീദ് (43) ആണ് ബുധനാഴ്ച രാത്രിയോടെ മരിച്ചത്. ജിദ്ദയിലെ ഹയ്യുന്നസീമിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. അവധിക്കായി കഴിഞ്ഞ ജൂണിലാണ് നാട്ടിലേക്ക് പോയത്.സൗദിയിലേക്ക് തിരിച്ച് വരാനുള്ള ശ്രമത്തിനിടെയാണ് മരണം. മയ്യിത്ത് വ്യാഴാഴ്ച ഇരുകുളം മഹല്ല് മഖ്ബറയിൽ ഖബറടക്കി.

ഐ.സി.എഫ് ഹയ്യുന്നസീം ഏരിയ പ്രസിഡണ്ടായി പ്രവർത്തിച്ചു വരികയായിരുന്നു. പിതാവ്: പരേതനായ വാകേരി അലവി ഹാജി, മാതാവ്: പരേതയായ ആയിശ ഹജ്ജുമ്മ, ഭാര്യ: മുനീറ, മക്കൾ: അബ്ദു സമീഹ്, അബ്ദു സ്സമദ്, ആയിശ ബൽകീസ്, ആഷിർ മുഹമ്മദ്‌, സഹോദരങ്ങൾ: പാത്തുമ്മു, മാമ്മതിയ, പരേതരായ കുഞ്ഞിമുഹമ്മദ് കുട്ടി, നഫീസ, മുഹമ്മദ്‌ ഇക്ബാൽ. പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന ശാഹുൽ ഹമീദിന്റെ മരണത്തിൽ ജിദ്ദ ഐ.സി.എഫ് അനുശോചനം രേഖപ്പെടുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Expatriate dies of heart attack
Next Story