Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_right...

യോ​ഗ്യ​ത​യി​ല്ലെ​ങ്കി​ൽ തൊ​ഴി​ൽ പെ​ർ​മി​റ്റ്​ ന​ൽ​കി​ല്ല –മാ​ൻ​പ​വ​ർ അ​തോ​റി​റ്റി

text_fields
bookmark_border
യോ​ഗ്യ​ത​യി​ല്ലെ​ങ്കി​ൽ തൊ​ഴി​ൽ പെ​ർ​മി​റ്റ്​ ന​ൽ​കി​ല്ല –മാ​ൻ​പ​വ​ർ അ​തോ​റി​റ്റി
cancel


കു​വൈ​ത്ത്​ സി​റ്റി: ടെ​ക്നി​ക്ക​ൽ ത​സ്തി​ക​ക​ളി​ൽ നി​ശ്ചി​ത യോ​ഗ്യ​ത ഇ​ല്ലാ​ത്ത വി​ദേ​ശി​ക​ൾ​ക്ക് തൊ​ഴി​ൽ പെ​ർ​മി​റ്റ് ന​ൽ​കി​ല്ലെ​ന്ന് മാ​ൻ​പ​വ​ർ അ​തോ​റി​റ്റി. തൊ​ഴി​ൽ വി​പ​ണി​യു​ടെ ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത​യും കാ​ര്യ​ക്ഷ​മ​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് സാ​ങ്കേ​തി​ക ജോ​ലി​ക​ൾ​ക്ക് അ​ക്കാ​ദ​മി​ക പ​രി​ജ്ഞാ​നം നി​ർ​ബ​ന്ധ​മാ​ക്കി​യ​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മാ​ൻ​പ​വ​ർ അ​തോ​റി​റ്റി കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് ലേ​ബ​ർ ഡി​പ്പാ​ർ​ട്ട്മെൻറ്​ ഡ​യ​റ​ക്ട​ർ ഫ​ഹ​ദ് അ​ൽ അ​ജ്മി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ജി.​സി.​സി കൗ​ൺ​സി​ൽ അം​ഗീ​ക​രി​ച്ച ഏ​കീ​കൃ​ത ഗൈ​ഡ് അ​നു​സ​രി​ച്ചാ​ണ് ഓ​രോ പ്ര​ഫ​ഷ​നും ആ​വ​ശ്യ​മാ​യ യോ​ഗ്യ​ത നി​ർ​ണ​യി​ക്കു​ന്ന​ത്. എ​ല്ലാ മേ​ഖ​ല​ക​ളി​ലെ​യും പ്ര​ഫ​ഷ​നു​ക​ളു​ടെ വ​ർ​ഗീ​ക​ര​ണ​ത്തി​ന് അ​തോ​റി​റ്റി അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​ത​നു​സ​രി​ച്ച്​ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന പ്ര​ഫ​ഷ​നു​മാ​യി യോ​ഗ്യ​ത​ക​ൾ പൊ​രു​ത്ത​പ്പെ​ടാ​ത്ത തൊ​ഴി​ലാ​ളി​ക​ളെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് റി​ക്രൂ​ട്ട് ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. ഉ​യ​ർ​ന്ന ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത​യും തൊ​ഴി​ൽ കാ​ര്യ​ക്ഷ​മ​ത​യും ഉ​റ​പ്പാ​ക്കാ​നാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. വാ​ണി​ജ്യ സ​ന്ദ​ർ​ശ​ന വി​സ​യി​ൽ എ​ത്തി തൊ​ഴി​ൽ വി​സ​യി​ലേ​ക്ക് മാ​റു​ന്ന​തി​നും ചി​ല നി​ബ​ന്ധ​ന​ക​ൾ ഏ​ർ​പ്പെ​ടു​ത്തി വി​ജ്ഞാ​പ​നം ഇ​റ​ക്കി​യി​ട്ടു​ണ്ട്. ഇ​ത​നു​സ​രി​ച്ച് വാ​ണി​ജ്യ വി​സ ന​ൽ​കി​യ ക​മ്പ​നി​യി​ലേ​ക്ക് മാ​ത്ര​മേ വി​സ​മാ​റ്റം സാ​ധ്യ​മാ​കൂ. തൊ​ഴി​ലാ​ളി​യു​ടെ പൊ​ലീ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, എ​ൻ​ട്രി വി​സ​യു​ടെ പ​ക​ർ​പ്പ്, ക​മ്പ​നി​യി​ൽ പ്ര​സ്തു​ത ത​സ്തി​ക​യു​ടെ ആ​വ​ശ്യ​ക​ത വ്യ​ക്ത​മാ​ക്കു​ന്ന രേ​ഖ​ക​ൾ എ​ന്നി​വ അ​പേ​ക്ഷ​യോ​ടൊ​പ്പം നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഫ​ഹ​ദ് അ​ൽ അ​ജ്മി വ്യ​ക്ത​മാ​ക്കി.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manpower Authority
News Summary - Eligibility Work Permit in Sri Lanka Nal Killa - Manpower Authority
Next Story