Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുബൈ കേരള ജ്വല്ലറി അസോസിയേഷൻ ജനറൽ ബോഡി യോഗം

text_fields
bookmark_border
ദുബൈ കേരള ജ്വല്ലറി അസോസിയേഷൻ ജനറൽ ബോഡി യോഗം
cancel

ദുബൈ: യു.എ.ഇയിലെ സ്വർണ വ്യാപാരത്തിന്‍റെ ഏകദേശം 20 ശതമാനം കേരളത്തിൽ നിന്നുള്ള ജ്വല്ലറികളുടെ സംഭാവനയാണെന്ന്​ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്​സ്​ അസോസിയേഷൻ (കെ.ജി.എസ്​.എം.എ)സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

ദുബൈ കേരള ജ്വല്ലറി അസോസിയേഷൻ ജനറൽ ബോഡി യോഗം ദുബൈ ഗോൾഡ് ഡിസ്ട്രിക്ടിലെ നവോട്ടൽ ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ പ്രസിഡന്‍റ്​ മുനീർ തങ്ങൾസ് അധ്യക്ഷത വഹിച്ചു. കെ.ജി.എസ്​.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ മുഖ്യപ്രഭാഷണം നിർവഹിച്ചു.

യോഗത്തിൽ ദുബൈ കേരള ജ്വല്ലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ തജ്‌വി, ട്രഷറർ ശുഹൈബ് സിയ, കെ.ജി.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ഫൈസൽ അമീൻ, ലീഗൽ അഡ്വൈസർ അഡ്വ. എബ്രഹാം പി. ജോൺ, എ.ജി.ഡി. ഷമീർ, സി.കെ. നാസി, റഫീഖ് മഹാരാജ എന്നിവർ സംസാരിച്ചു. ദുബൈയിലെ കേരള ജ്വല്ലറി വ്യാപാരികളുടെ വിവിധ പ്രശ്നങ്ങൾ, വ്യാപാര മേഖലയിലെ പുതിയ സാധ്യതകൾ, അംഗങ്ങളുടെ ക്ഷേമം എന്നിവ യോഗം ചർച്ച ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dubai Kerala Jewellery Association General Body Meeting
Next Story