Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightകോവിഡ്​ വാക്​സിൻ...

കോവിഡ്​ വാക്​സിൻ കുത്തിവെപ്പിന്​ സൗദിയിൽ തുടക്കം

text_fields
bookmark_border
കോവിഡ്​ വാക്​സിൻ കുത്തിവെപ്പിന്​ സൗദിയിൽ തുടക്കം
cancel
camera_alt

സൗദിയിൽ കോവിഡ്​ വാക്​സിനേഷ​െൻറ ഉദ്​ഘാടനം ആദ്യ കുത്തിവെപ്പിന്​ വിധേയനായി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ്​ അൽറബീഅ നിർവഹിക്കുന്നു

ജിദ്ദ: സൗദി അറേബ്യയിൽ കോവിഡ്​ വാക്​സിനേഷൻ കാമ്പയിൻ ആരംഭിച്ചു. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ്​ അൽറബീഅ തന്നെ ആദ്യ വാക്​സിൻ കുത്തിവെപ്പിന്​ വിധേയനായാണ്​ തുടക്കം കുറിച്ചത്​. രാജ്യത്തെ ഏറ്റവും വലിയ വാക്​സിനേഷൻ പ്രവർത്തനങ്ങൾക്കാണ്​​ തുടക്കമായതെന്ന്​ ആരോഗ്യ മന്ത്രി പറഞ്ഞു. സൽമാൻ രാജാവി​െൻറ നിർദേശ പ്രകാരവും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​െൻറ നേരിട്ടും കൃത്യവുമായുള്ള ഇടപെടലുകളുടെയും ഫലമായാണ്​ കോവിഡ്​ വാക്​സിൻ ലോകത്ത്​ ആദ്യം ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായി സൗദി അറേബ്യയ്​ക്ക്​ മാറാൻ കഴിഞ്ഞതെന്ന്​ മന്ത്രി വ്യക്തമാക്കി.

കോവിഡ്​ വാക്​സിൻ പൂർണമായും സുരക്ഷിതമാണ്​. എന്നാൽ അതി​െൻറ കുത്തിവെപ്പിന്​ ആരെയും നിർബന്ധിക്കില്ല. ഇഷ്​ടമുള്ളവർക്ക്​ സ്വീകരിക്കാം. രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ മുഴുവനാളുകൾക്കും വാക്​സിൻ സൗജന്യമായി നൽകും. എല്ലാ മേഖലകളിലുമുള്ള മുഴുവനാളുകൾക്കും വാക്​സിൻ എത്തുന്നുണ്ടെന്ന്​ ഉറപ്പാക്കാൻ രാജ്യം അതീവ ശ്രദ്ധ​ചെലുത്തും. ഒമ്പത്​ മാസമായി എല്ലാ ദിവസവും പുതുതായി കോവിഡ്​ ബാധിതരുണ്ടായികൊണ്ടിരിക്കുകയാണ്​. ഇത്​ അസ്വസ്​ഥതയുണ്ടാക്കുന്നതായിരുന്നു.

കോവിഡ്​ വാക്​സിൻ കുത്തിവെപ്പിന്​ സൗദിയിൽ തുടക്കംഎന്നാൽ വാക്​സിൻ ലഭിച്ചതോടെ അതിൽ ആശ്വാസമുണ്ടായിരിക്കുകയാണ്​. ഏ​റെ സന്തോഷവുമുണ്ട്​​. വാക്​സിനേഷൻ കാമ്പയിൻ ഏതാനും മാസങ്ങൾ നീണ്ടുനിൽക്കും. ഒരോ ഘട്ടവും വേഗത്തിൽ പൂർത്തിയാക്കാൻ മന്ത്രാലയവം അതീവ ശ്രദ്ധചെലുത്തും. വാക്​സിൻ കുത്തിവെപ്പിനുള്ള രജിസ്​ട്രേഷൻ 'സ്വിഹത്തി' എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയാ​ണ്​ ചെയ്യേണ്ടത്​. രജിസ്​ട്രേഷന്​ എത്രയും വേഗം നടത്താൻ എല്ലാവരോടും​ ആഭ്യർഥിക്കുകയാണ്​. വാക്​സിനേഷൻ ഉദ്​ഘാടന ദിവസം ആരോഗ്യ മന്ത്രിക്കു പുറമെ സ്​ത്രീയുൾപ്പെടെ രണ്ട്​ സ്വദേശികളും കുത്തിവെപ്പിന്​ വിധേയരായി.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health Ministervaccinationsaudi arabiaCovid vaccine
Next Story