സൗദിയിൽ ഇന്ന് 540 പേർക്ക് കൂടി കോവിഡ്
text_fieldsറിയാദ്: സൗദിയിൽ 24 മണിക്കൂറിനിടെ പുതുതായി 540 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 512 പേർ കോവിഡിൽനിന്ന് മുക്തിനേടി. മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 762,164 ഉം രോഗമുക്തരുടെ എണ്ണം 746,525 ഉം ആയി. രാജ്യത്തെ ആകെ മരണം 9,127 ആയി.
നിലവിൽ 6,512 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 80 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.94 ശതമാനവും മരണനിരക്ക് 1.19 ശതമാനവുമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 151, റിയാദ് 95, മക്ക 63, മദീന 42, ത്വാഇഫ് 31, ദമ്മാം 29, അബഹ 11, അൽബാഹ 10, ജീസാൻ 8, ഹുഫൂഫ് 8, ബുറൈദ 5, ബൽജുറൈഷി 5, അറാർ 4, ഖുലൈസ് 3, തബൂക്ക് 3, അബൂ അരീഷ് 3, യാംബു 3, ദഹ്റാൻ 3, സബ്യ 3, ബീഷ 3, അൽഉല 3, അൽഖർജ് 3, ഹാഇൽ 2, ഖമീസ് മുശൈത്ത് 2, നജ്റാൻ 2, ഖോബാർ 2, ദവാദ്മി 2, റാബിഖ് 2, ഉനൈസ 2, ജുബൈൽ 2, മൻദഖ് 2, തുർബ 2.

