Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightകോവിഡ്​ മരണ ധനസഹായം...

കോവിഡ്​ മരണ ധനസഹായം ഗാർഹികത്തൊഴിലാളികൾക്ക്​ മാത്രമല്ല

text_fields
bookmark_border
കോവിഡ്​ മരണ ധനസഹായം ഗാർഹികത്തൊഴിലാളികൾക്ക്​ മാത്രമല്ല
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ച നിർധനരായ ഇന്ത്യക്കാർക്ക്​ നൽകുന്ന ധനസഹായം ഗാർഹികത്തൊഴിലാളികൾക്ക്​ മാത്രമല്ലെന്ന്​ ഇന്ത്യൻ അംബാസഡർ സിബി ജോർജ്​ വ്യക്​തമാക്കി. 120 ദീനാറിൽ കുറവ്​ ശമ്പളം ഉണ്ടായിരുന്ന കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ച മുഴുവൻ ഇന്ത്യക്കാരുടെയും ആശ്രിതർക്ക്​ സഹായം ലഭ്യമാക്കുമെന്നും വിസ ഏതായാലും പ്രശ്​നമല്ലെന്നും​ ​അദ്ദേഹം ഗൾഫ്​ മാധ്യമത്തോട്​ പറഞ്ഞു.

എംബസിയിലെ മൂന്ന്​ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒാരോ കേസുകളും പരിശോധിക്കാൻ സമിതി രൂപവത്​കരിച്ചിട്ടുണ്ടെന്നും ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട്​ ഗ്രൂപ്പുമായി സഹകരിച്ച്​ സഹായധനം ലഭ്യമാക്കുമെന്നും അംബാസഡർ വ്യക്​തമാക്കി.

സഹായധന പ്രഖ്യാപനം വലിയ തോതിൽ അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. മറ്റു രാഷ്​ട്രങ്ങളിലും പ്രവാസികൾ ഇത്തരത്തിൽ ആവശ്യം ശക്​തമായി ഉന്നയിച്ചുതുടങ്ങി. കുവൈത്തിലെ ഇന്ത്യക്കാർ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായ സന്തോഷം പ്രകടിപ്പിക്കുകയും അംബാസഡറെ അഭിനന്ദിക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story