ഇഖാമയും മറ്റ് രേഖകളുമില്ലാതെ അഞ്ചുവർഷം: അയൂബ് നാടണഞ്ഞു
text_fieldsകൊല്ലം നിലമേൽ സ്വദേശി അയ്യൂബിന് ബാരിക്ക് സോഷ്യൽ ഫോറം പ്രവർത്തകൻ അർഷാദ് കരുനാഗപ്പള്ളി യാത്രാരേഖകൾ കൈമാറുന്നു
അബഹ: ഇഖാമയും മറ്റ് രേഖകളുമില്ലാതെ സൗദിയിൽ കുടുങ്ങിയ അയൂബ് അഞ്ചു വർഷത്തിന് ശേഷം നാടണഞ്ഞു. മൊഹായിൽ അസീറിെൻറ പരിസര പ്രദേശമായ ബാരിക്കിൽ അഞ്ച് വർഷത്തോളമയി ഇഖാമയും മറ്റ് രേഖകളും ഇല്ലാതെ ഒരു ഹോട്ടലിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുകയായിരുന്ന കൊല്ലം നിലമേൽ സ്വദേശി അയ്യൂബ് സോഷ്യൽ ഫോറം പ്രവർത്തകരുടെ സഹായത്തോടെയാണ് നാട്ടിലേക്ക് മടങ്ങിയത്.
സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് ഇഖാമയും മറ്റ് രേഖകളും ശരിയാക്കാൻ കഴിയാതെ നാട്ടിൽ പോകാൻ പ്രയാസം നേരിടുകയയിരുന്ന അയ്യൂബ്, ബാരിക്ക് സോഷൃൽ ഫോറം പ്രവർത്തകൻ അർഷാദ് കരുനാഗപ്പള്ളി മുഖേന ഫോറം മൊഹായിൽ എക്സിക്യൂട്ടിവ് സമിതി അംഗം അസ്‌ലം മുണ്ടക്കലിെൻറ സഹായം തേടുകയായിരുന്നു.
ഫോറം ഖമീസ് ബ്രാഞ്ച് പ്രസിഡൻറ് മുബാറക്ക് അരീക്കോടിെൻറയും മൂഹമ്മദ് ഉസ്മാൻ, എടക്കര അസ്‌ലം എന്നിവരുടെയും സഹായത്തോടെ ലേബർ കോടതിയേ സമീപിച്ചതോടെയാണ് അയ്യൂബിന് നാടണയാനുള്ള വഴി തെളിഞ്ഞത്. ജിദ്ദയിൽ നിന്ന് ഷാർജ വഴി എയർ അറേബ്യ വിമാനത്തിൽ നാട്ടിലേക്കു തിരിച്ചു.