Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഐഫോൺ 12ഉം കാറും;...

ഐഫോൺ 12ഉം കാറും; കുതിച്ചുയർന്ന്​ ആപ്പിൾ

text_fields
bookmark_border
ഐഫോൺ 12ഉം കാറും; കുതിച്ചുയർന്ന്​ ആപ്പിൾ
cancel

വാഷിങ്​ടൺ: യു.എസ്​ ഓഹരി വിപണിയിൽ വൻ നേട്ടമുണ്ടാക്കി ആപ്പിൾ. ഐഫോൺ 12ന്‍റെ വിൽപന ഉയർന്നതും ഡ്രൈവറില്ല കാർ പുറത്തിറക്കുമെന്ന പ്രഖ്യാപനവുമാണ്​ ആപ്പിളിന്​ കരുത്തായത്​. ഡിസംബറിൽ മാത്രം 13 ശതമാനമാണ്​ ആപ്പിളിന്‍റെ ഓഹരി വില ഉയർന്നത്​. 2020ൽ ആപ്പിൾ ഓഹരികളുടെ വില 85 ശതമാനം ഉയർന്നു. 80 ശതമാനം ​ നേട്ടമാണ്​ വമ്പൻമാരായ ആമസോണിനുണ്ടായത്​.

അടുത്ത വർഷത്തിലും ആപ്പിൾ ഓഹരിവില ഉയരാൻ തന്നെയാണ്​ സാധ്യതയെന്നാണ്​ വിദഗ്​ധർ പ്രവചിക്കുന്നത്​. കോവിഡിൽ നിന്ന്​ സമ്പദ്​വ്യവസ്ഥ മുക്​തമാവുന്നതോടെ ഐഫോൺ, മാക്​ തുടങ്ങിയവയുടെ വിൽപന ഉയരും. ഇത്​ ആപ്പിളിന്​ ഗുണകരമാവും. ആപ്പിളിന്‍റെ വരുമാനത്തിൽ 15 ശതമാനം വർധനയുണ്ടാവുമെന്ന്​ പ്രവചനമുണ്ട്​.

കമ്പനിയുടെ ലാഭം 20 ശതമാനം വർധിക്കുമെന്നാണ്​ ബ്ലുംബർഗ് പ്രവചനം. 2025ന്​ മുമ്പ്​ ഡ്രൈവറില്ലാ കാർ പുറത്തിറക്കുമെന്നാണ്​ ആപ്പിൾ അറിയിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AppleShare Price
Next Story