സംഭവവികാസങ്ങൾ വിലയിരുത്തി കുവൈത്ത്-സൗദി കിരീടാവകാശികൾ
text_fieldsകുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ
കുവൈത്ത് സിറ്റി: കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്,സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായി ടെലിഫോണിൽ സംസാരിച്ചു.
അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ കരാർ, പാകിസ്താന്റെ നേതൃത്വത്തിൽ നടന്ന ക്രിയാത്മക ശ്രമങ്ങളും മധ്യസ്ഥതയുമ എന്നിവയെകുറിച്ച് ഇരുവരും ചർച്ചയിൽ വിലയിരുത്തി.
ഏറ്റവും പുതിയ പ്രാദേശിക സംഭവവികാസങ്ങളും അവലോകനം ചെയ്തു. മേഖലയിൽ സമഗ്രവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനും സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുമുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കുന്നതിൽ കുവൈത്തും സൗദി അറേബ്യയും ഉറച്ച നിലപാട് സ്വീകരിക്കുമെന്നും ഇരുവരും വ്യക്തമാക്കി.
സംഭാഷണത്തിനിടെ, സൽമാൻ രാജാവിന് കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആശംസകൾ കിരീടാവകാശി കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

