Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_right'ഗൾഫ്​ മാധ്യമം'...

'ഗൾഫ്​ മാധ്യമം' വരിചേരാം, സമ്മാനങ്ങൾ സ്വന്തമാക്കാം

text_fields
bookmark_border
gulf madhyamam
cancel

ദുബൈ: നാട്ടിലെയും പ്രവാസ ലോകത്തെയും വിശേഷങ്ങൾ വിശ്വാസ്യതയോടെ വായനക്കാരി​േലക്കെത്തിക്കുന്ന 'ഗൾഫ്​ മാധ്യമം' വരിക്കാരാകാൻ സുവർണാവസരം. കൈനിറയെ സമ്മാനങ്ങളുമായി 'ഗൾഫ്​ മാധ്യമം' യു.എ.ഇയിലെ പ്രചാരണ കാമ്പയിൻ തുടങ്ങി. കാമ്പയിൻ കാലയളവിൽ പത്രം വരിചേരുന്നവർക്ക്​ 'ഗൾഫ്​ മാധ്യമം' പ്രസിദ്ധീകരണങ്ങൾക്ക്​ പുറമെ ആകർഷകമായ സമ്മാനങ്ങളും നൽകും.

കുടുംബങ്ങളുടെ പ്രിയ മാസികയായ 'മാധ്യമം കുടുംബം' കുറഞ്ഞ നിരക്കിൽ എല്ലാ മാസവും കൃത്യമായി വീടുകളിലെത്തിക്കാനും ഇപ്പോൾ അവസരമുണ്ട്​. യു.എ.ഇയിലെ ഏറ്റവും ശക്​തമായ അച്ചടി വിതരണ ശൃംഖലയായ തൗസിയ ഡിസ്​ട്രിബ്യൂഷനുമായി 'ഗൾഫ്​ മാധ്യമം' കൈകോർത്ത സാഹചര്യത്തിൽ കൂടുതൽ മേഖലകളിലേക്ക്​ പത്ര വിതരണം വ്യാപിപ്പിച്ചിട്ടുണ്ട്​. അബൂദബി സർക്കാരി​െൻറ ഉടമസ്​ഥതയിലുള്ള തൗസിയ വഴി​ യു.എ.ഇയുടെ ഉൾപ്രദേശങ്ങളിലും പത്രം എത്തിതുടങ്ങിയിട്ടുണ്ട്​. ബദാ സാഇദ്​, ലിവ, ഗയാസി, സില, ഡൽമ ഐലൻറ്​ തുടങ്ങിയ വിദൂര പ്രദേശങ്ങളിൽ പോലും കൃത്യസമയത്ത്​ പത്രം എത്തുന്നു.

ഒരുവർഷത്തെ വാർഷിക സബ്​സ്​ക്രിബ്​ഷൻ എടുക്കുന്നവർക്ക്​ 720 ദിർഹമി​െൻറ പത്രം സമ്മാനങ്ങളോടെ 399 ദിർഹമിനാണ്​ നൽകുന്നത്​. 'ഗൾഫ്​ മാധ്യമം' കലണ്ടർ, രുചി, വമ്പൻ ബ്രാൻഡുകളുടെ​ റിസ്​റ്റ്​ വാച്ച്​, യു.എ.ഇയിലെ പ്രമുഖ റസ്​റ്റാറൻറ് ശൃംഖലയായ സംസം മന്തിയുടെ 50 ദിർഹമി​െൻറ ഡൈനിങ്​ വൗച്ചർ എന്നിവയും ഇതോടൊപ്പം സ്വന്തമാക്കാം. ഇതോടൊപ്പം 'കുടുംബം' കൂടി വരി ചേരാൻ ആഗ്രഹിക്കുന്നവർക്ക്​ 449 ദിർഹം മാത്രം നൽകിയാൽ മതി. ഇവർക്ക്​ 50 ദിർഹമി​െൻറ ചിക്കിങ്​ വൗച്ചർ അധികമായി നൽകും.

50 ദിർഹം നൽകിയാൽ 'കുടുംബം' മാത്രമായി വരിചേരാം. ഇവർക്ക്​ 50 ദിർഹമി​െൻറ ചിക്കിങ്​ ഡൈനിങ്​ വൗച്ചർ ലഭിക്കും. വായനക്കാർ നൽകുന്ന വരിസംഖ്യയേക്കാൾ കൂടുതൽ സമ്മാനങ്ങൾ ലഭിക്കുന്ന രീതിയിലാണ്​ കാമ്പയിൻ ഒരുക്കിയിരിക്കുന്നത്​. ഇതിന്​ പുറമെ സലൂണുകൾക്കും ക്ലിനിക്കുകൾക്കും കഫ്​റ്റീരിയകൾക്കുമായി 'ഗൾഫ്​ മാധ്യമവും' ഖലീജ്​ ടൈംസും ഒരുമിച്ച്​ ലഭിക്കുന്ന പദ്ധതിയുമുണ്ട്​. ഒരുമാസത്തേക്ക്​ 75 ദിർഹമിനാണ്​ ഇരു പത്രങ്ങളും ഒരുമിച്ച്​ നൽകുന്നത്​.

മാർക്കറ്റിങ്​ ഗവേഷണ രംഗത്തെ ആധികാരിക ഏജൻസിയായ ഇപ്​സോസി​െൻറ ഏറ്റവും ഒടുവിലത്തെ റീഡർഷിപ്പ്​ സർവേ പ്രകാരം കോവിഡ്​ കാലത്തും വളർച്ച രേഖപ്പെടുത്തിയ ഏക പത്രം 'ഗൾഫ്​ മാധ്യമ'മാണ്​. പല പത്രങ്ങളും അടച്ചുപൂട്ടുകയോ പതിപ്പുകൾ വെട്ടിച്ചുരുക്കുകയോ ചെയ്​ത ഘട്ടത്തിൽ യു.എ.ഇയിൽ എല്ലാ വെള്ളിയാഴ്​ചകളിലും ഇരട്ട പത്രവുമായാണ്​ 'ഗൾഫ്​ മാധ്യമം' വായനക്കാരിലേക്ക്​ എത്തുന്നത്​. യു.എ.ഇയുടെ വിശേഷങ്ങളും പുതുതലമുറക്ക്​ ആവശ്യമായ വിവരങ്ങളും ടിപ്​സുകളും അവരെ ​േപ്രാൽസാഹിപ്പിക്കുന്ന പംക്​തികളുമായാണ്​ 'ഇമാറാത്ത്​ ബീറ്റ്​സ്'​ എന്ന പേരിൽ എല്ലാ വെള്ളിയാഴ്​ചയും ട്വിൻ ഇഷ്യൂ പുറത്തിറങ്ങുന്നത്​.

സമ്മാനങ്ങൾ നഷ്​ടപ്പെടുത്താതെ പത്രം വരിചേരാനും ഇന്ന്​ തന്നെ കോപ്പികൾ ബുക്ക്​ ചെയ്യാനും താഴെ കാണുന്ന നമ്പറുകളിൽ വിളിക്കുകയോ വെബ്​സൈറ്റ്​ സന്ദർശിക്കുകയോ ചെയ്യുക. ഫോൺ: 04 252 1071, 050 4939652, 055 5904200, 800 22 20. വെബ്​സൈറ്റ്​: www.Tawzea.ae

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Madhyamam
News Summary - A golden opportunity to become a Gulf Madhyamam subscriber
Next Story