ഹൃദയവും ശ്വാസകോശവും മാറ്റിവെക്കണം; സ്നേഹയുടെ ചികിത്സക്ക് 45 ലക്ഷം വേണം
text_fieldsrepresentational image
കട്ടപ്പന: ഗുരുതര രോഗത്തെ തുടർന്ന് ഹൃദയവും ശ്വാസകോശവും മാറ്റിവെക്കാൻ മനുഷ്യസ്നേഹികളുടെ സഹായം തേടുകയാണ് കട്ടപ്പന മുളകരമേട് മണ്ണൂകുളത്ത് തോമസിന്‍റെ മകൾ സ്നേഹ റോസ് എന്ന 15കാരി.
ചികിത്സക്ക് 45 ലക്ഷത്തോളം രൂപ വേണം. പിതാവ് തോമസ് ഓട്ടോ ഓടിച്ച് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കുന്ന കുടുംബത്തിന് ഇത് ചിന്തിക്കാൻ പോലും കഴിയാത്തതാണ്. ഹൃദയ പേശികൾക്ക് രക്തം പമ്പ് ചെയ്യാനുള്ള ശേഷി കുറഞ്ഞുവരുന്ന ഡിലേറ്റഡ് കാർഡിയോ മയോപതി എന്ന രോഗമാണ് സ്നേഹക്ക്. ഹൃദയത്തിന് ജന്മനാ വൈകല്യമുണ്ട്.
അതിപ്പോൾ മൂർച്ഛിച്ചു. ഹൃദയത്തിനൊപ്പം ശ്വാസകോശത്തിലും തകരാർ കണ്ടെത്തിയത് അടുത്ത നാളിലാണ്. രണ്ട് അവയവങ്ങളും മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്ന ചികിത്സ.
ഇപ്പോൾ ചെന്നൈ എം.ജി.എം ആശുപത്രിയിലേക്ക് മാറ്റി. വർഷങ്ങളായുള്ള ചികിത്സക്കിടെ 20 ലക്ഷത്തോളം രൂപ ഇതുവരെ ചെലവായി. താമസിച്ചിരുന്ന വീടടക്കം പണയത്തിലാണ്. അവയവം ലഭിക്കാൻ പേര് രജിസ്റ്റർ ചെയ്തു കാത്തിരിക്കണം. യോജിച്ച അവയവം ലഭിക്കുന്ന മുറക്ക് ശസ്ത്രക്രിയ നടത്താമെന്നാണ് ഡോക്ടർമാർ പറഞ്ഞത്.
നടൻ അജു വർഗീസ് അടക്കമുള്ളവർ സഹായം അഭ്യർഥിച്ച് രംഗത്തു വന്നിരുന്നു. ജനപ്രതിനിധികളടക്കമുള്ളവരുടെ നേതൃത്വത്തിൽ ചികിത്സ സഹായം സ്വരൂപിക്കാൻ ശ്രമം തുടങ്ങി. മന്ത്രി റോഷി അഗസ്റ്റിൻ അടക്കമുള്ളവർ ഇതിന്‍റെ മുൻനിരയിലുണ്ട്. പിതാവ് തോമസിന്‍റെ പേരിൽ കാഞ്ചിയർ ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 13090100132907. ഐ.എഫ്.എസ്.സി: എഫ.ഡി.ആർ.എൽ 0001309. ഗൂഗിൾ പേ/ഫോൺ പേ: 9142088834.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

