Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകഅ്​ബ കഴുകൽ ചടങ്ങ്​...

കഅ്​ബ കഴുകൽ ചടങ്ങ്​ തത്സമയം വീക്ഷിച്ചത്​ 30​ കോടി ആളുകൾ

text_fields
bookmark_border
കഅ്​ബ കഴുകൽ ചടങ്ങ്​ തത്സമയം വീക്ഷിച്ചത്​ 30​ കോടി ആളുകൾ
cancel

ജി​ദ്ദ: ബു​ധ​നാ​ഴ്​​ച ന​ട​ന്ന ക​അ്​​ബ ക​ഴു​ക​ൽ ച​ട​ങ്ങ്​ ത​ത്സ​മ​യം ക​ണ്ട​ത് 30​ കോ​ടി​യി​ലേ​റെ ആ​ളു​ക​ൾ. ഇ​രു​ഹ​റം കാ​ര്യാ​ല​യ​ത്തി​ന്റെ ഓ​ൺ​ലൈ​ൻ മീ​ഡി​യ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ലോ​ക​ത്താ​ക​മാ​നം​​​ ഇ​ത്ര​യും ആ​ളു​ക​ൾ ക​അ്​​ബ ക​ഴു​ക​ൽ ച​ട​ങ്ങി​​ന്റെ കാ​ഴ്​​ച ക​ണ്ട​ത്. വാ​ർ​ത്ത എ​ഡി​റ്റി​ങ്, ഉ​ള്ള​ട​ക്ക നി​ർ​മാ​ണം, ഫോ​ട്ടോ​ഗ്രാ​ഫി, വി​ഡി​യോ എ​ന്നി​വ​യി​ൽ വൈ​ദ​ഗ്ധ്യ​മു​ള്ള ഒ​രു സം​ഘ​മാ​ണ്​ ഈ ​കാ​ഴ്​​ച​ക​ൾ യ​ഥാ​സ​മ​യം ലോ​ക​ത്ത്​ മു​ഴു​വ​ൻ എ​ത്തി​ച്ച​തെ​ന്ന്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് മീ​ഡി​യ അ​ഫ​യേ​ഴ്‌​സ് അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി സു​ൽ​ത്താ​ൻ ബി​ൻ സ​ഊ​ദ് അ​ൽ മ​സൂ​ദി പ​റ​ഞ്ഞു.

മീ​ഡി​യ അ​ഫ​യേ​ഴ്‌​സി​​ന്റെ കീ​ഴി​ലു​ള്ള സം​ഘ​മാ​ണ്​ ഇ​തി​നാ​യി പ്ര​വ​ർ​ത്തി​ച്ച​ത്. ഇ​രു​ഹ​റം കാ​ര്യാ​ല​യ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ൽ ദൃ​ശ്യ​ങ്ങ​ൾ മു​ഴു​വ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ൽ മ​സൂ​ദി വി​ശ​ദീ​ക​രി​ച്ചു. ക​അ്​​ബ ക​ഴു​ക​ൽ ച​ട​ങ്ങ്​ പ​ക​ർ​ത്താ​നും മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വാ​ർ​ത്ത​യും ഫോ​ട്ടോ​ക​ളും എ​ത്തി​ക്കാ​നും സാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ ഇ​രു​ഹ​റ​മു​ക​ളു​ടെ സ​ന്ദേ​ശം ന​ൽ​കു​ന്ന​തി​നും രാ​ജ്യ​ത്തി​​​ന്റെ​യും ഭ​ര​ണ​കൂ​ട​ത്തി​ന്റെ​യും ശ്ര​മ​ങ്ങ​ളെ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​നും അ​ത് പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും സാ​ധി​ച്ച​താ​യും അ​ൽ​മ​സൂ​ദി പ​റ​ഞ്ഞു.

ട്വി​റ്റ​ർ, ഫേ​സ്ബു​ക്ക്, ഇ​ൻ​സ്​​റ്റ​ഗ്രാം, സ്നാ​പ്​​ചാ​റ്റ്, ടി​ക് ടോ​ക്ക് ഉ​ൾ​പ്പെ​ടെ ഇ​രു​ഹ​റം കാ​ര്യാ​ല​യ​ത്തി​​ന്റെ മു​ഴു​വ​ൻ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ലും പ്ര​സി​ദ്ധീ​ക​രി​ച്ച​താ​യി ന്യൂ​മീ​ഡി​യ വി​ങ്​ അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി വാ​ഇ​ൽ അ​ൽ​അ​ഹ്​​മ​ദി പ​റ​ഞ്ഞു. ക​അ്​​ബ ക​ഴു​ക​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നും കാ​മ​റ​ക​ളി​ൽ അ​ത്​ പ​ക​ർ​ത്താ​നും മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ അ​വ​സ​രം ന​ൽ​കി​യി​രു​ന്ന​താ​യി മ​സ്​​ജി​ദു​ൽ ഹ​റാം ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് മീ​ഡി​യ കോ​ഓ​ഡി​നേ​ഷ​ൻ അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ മ​ൻ​സൂ​രി പ​റ​ഞ്ഞു.

സ്ക്രീ​നു​ക​ൾ, റേ​ഡി​യോ പ്ര​ക്ഷേ​പ​ണം, വെ​ബ്സൈ​റ്റു​ക​ൾ, പ​ത്ര​ങ്ങ​ൾ, വാ​ർ​ത്ത ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ വ​ഴി അ​ത് കൈ​മാ​റാ​ൻ സാ​ധി​ച്ചു. പ്ര​വേ​ശ​ന പ്ര​ക്രി​യ​യും ചി​ത്രീ​ക​ര​ണ സ്ഥ​ല​ങ്ങ​ളും സു​ഗ​മ​മാ​ക്കു​ന്ന​തി​ന് മീ​ഡി​യ സെൻറ​ർ മു​ഖേ​ന എ​ല്ലാ സേ​വ​ന​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് അ​ൽ​മ​ൻ​സൂ​രി വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:makkaKaaba washin
News Summary - 30 crore people watched the Kaaba washing ceremony live
Next Story