Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ ഒരാഴ്ചക്കിടെ 20,667 വിദേശ നിയമവിരുദ്ധർ അറസ്റ്റിൽ

text_fields
bookmark_border
സൗദിയിൽ ഒരാഴ്ചക്കിടെ 20,667 വിദേശ നിയമവിരുദ്ധർ അറസ്റ്റിൽ
cancel

അൽഖോബാർ: താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 20,667 വിദേശികളെ സൗദി അധികൃതർ അറസ്റ്റ് ചെയ്തു. താമസ നിയമങ്ങൾ ലംഘിച്ചതിന് 14,805 പേരും അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിന് 3,860 പേരും തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്ക് 2,002 പേരുമാണ് അറസ്റ്റിലായത്. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 959 പേരിൽ 53 ശതമാനം എത്യോപ്യക്കാരും 44 ശതമാനം യെമനികളും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്.

അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 58 പേരെയും പിടികൂടി. നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും ഒമ്പത് പേരെ കസ്റ്റഡിയിലെടുത്തു. നിയമലംഘകർക്ക് ഗതാഗതവും പാർപ്പിടവും ഉൾപ്പെടെ രാജ്യത്തിലേക്കുള്ള അനധികൃത പ്രവേശനം സുഗമമാക്കുന്ന ആർക്കും പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ (2,60,000 ഡോളർ) പിഴയും കൂടാതെ വാഹനങ്ങളും വസ്തുവകകളും ജപ്തി ചെയ്യുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911 ലും രാജ്യത്തിൻ്റെ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996 നമ്പറുകളിലും റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 20,667 foreign illegals were arrested in Saudi Arabia in one week
Next Story