Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightHome Tipschevron_rightസമയം പാഴാ​​ക്കേണ്ട;...

സമയം പാഴാ​​ക്കേണ്ട; മഴവരുന്നു ചിലത്​ ചെയ്യാനുണ്ട്​

text_fields
bookmark_border
സമയം പാഴാ​​ക്കേണ്ട; മഴവരുന്നു ചിലത്​ ചെയ്യാനുണ്ട്​
cancel

ലോക്​ഡൗൺകാലം ഫലപ്രദമായി വിനിയോഗിച്ചുകൊണ്ടിരിക്കുകയാണ്​ ഒാരോരുത്തരും. അടുക്കളകൃഷിയും ആരോഗ്യപര ിപാലനവും പാചക പരീക്ഷണങ്ങളുമായി ദിവസങ്ങൾ നീങ്ങുന്നു. മഴക്കാലമാണ്​ വരുന്നത്​. അതിനുള്ള എന്തെങ്കിലും മുന്നൊരു ക്കങ്ങൾ ഇൗ സമയത്ത്​ നിങ്ങൾ കൈക്കൊണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇനി അൽപം സമയം അതിനായി മാറ്റിവെക്കാം. ​െഡ്രയിനേജ് ​ സംവിധാനമാണ്​ നമ്മുടെ വീടും പരിസരവും എപ്പോഴും ക്ലീൻ ആക്കി നിർത്തുന്നത്​. നല്ലരീതിയിലുള്ള സംവിധാനങ്ങളില്ലെ ങ്കിൽ വീട്ടുപരിസരം അഴുക്കി​​െൻറ കൂടാരമാകും. അപ്പോൾ നമുക്കും കുറച്ച്​ ​െഡ്രയിനേജ്​ ജോലികൾ തുടങ്ങിയാലോ?

വെള്ളക്കെട്ടുകൾ മാറ്റണം
വെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങൾ നിങ്ങളുടെ വീടി​​െൻറ പരിസരങ്ങള ിലുണ്ടോ? ഉണ്ടെങ്കിൽ അതിൽ കൊതുക്​ മുട്ടയിട്ട്​ വളരാൻ സാധ്യത ഏറെയാണ്​. എത്രയും വേഗം ഇത്തരത്തിലുള്ള അനാവശ്യ വെ ള്ളക്കെട്ടുകൾ തുറന്നുവിടാൻ ശ്രദ്ധിക്കണം. തേങ്ങയുടെ തൊണ്ട്​, പാത്രങ്ങൾ, കവുങ്ങി​​െൻറ പാളകൾ തുടങ്ങി വെള്ളം ​െ കട്ടിനിൽക്കാൻ സാധ്യതയുള്ള ഒാ​േരാ സ്​ഥലവും പരിശോധിച്ച്​ ​ മലിനജലം ഒഴിവാക്കണം.

മഴവെള്ളം പോ കാൻ സ്​ഥലമുണ്ടോ?
മഴക്കാലമല്ലേ വരുന്നത്​. മഴ പെയ്​താൽ മുറ്റത്ത്​ മുഴുവൻ ​െവള്ളം തളംകെട്ടിക്കിടക്കാറുണ്ടോ? ഉ​െണ്ടങ്കിൽ മഴക്കുമുമ്പുത​െന്ന ചെറിയ ചാലുകൾ ഉണ്ടാക്കിവെക്കാം. മഴവെള്ളം മുമ്പ്​ കെട്ടിക്കിടന്നിരുന്ന ഇടങ്ങൾ എവിടെയായിരുന്നു എന്നുകൂടി ഒാർത്തെടുത്തുവേണം ഇത്​ ചെയ്യാൻ. ആഴത്തിലുള്ള ചാലുകൾ ഒഴിവാക്കി മുറ്റം കേടുവരാത്ത രീതിയിൽ ചെറിയ ചാലുകൾ എടുക്കുന്നതാണ്​ നല്ലത്​. അല്ലെങ്കിൽ മണ്ണൊലിപ്പിനും സാധ്യത ഏറെയാണ്​. മഴവെള്ളം ഒന്നിച്ച്​ കുത്തിയൊലിച്ചുപോകാതിരിക്കാനും ശ്രദ്ധിക്കണം.

മലിനജലം പുറത്തേ​ക്കൊഴുക്കരുത്​
അടുക്കളയിൽനിന്നും വാഷ്​ബേസിനിൽനിന്നും കുളിമുറിയിൽനിന്നുമെല്ലാം വരുന്ന മലിനജലം തുറസ്സായ സ്​ഥലത്തേക്ക്​ ഒഴുക്കിവിടരുത്​. ഒന്നുകിൽ ഇവക്കായി പ്രത്യേകം കുഴിയെടുത്ത്​ അതിലേക്ക്​ ഇൗ മലിനജലം തിരിച്ചുവിടണം. ഇൗ കുഴി അടച്ചുവെക്കാനുള്ള സംവിധാനവും ഉറപ്പാക്കണം. അത​െല്ലങ്കിൽ തെങ്ങിൻ തടങ്ങളുണ്ടെങ്കിൽ അവിടെ ചെറിയ കുഴിയെടുത്ത്​ വെള്ളം അങ്ങോട്ട്​ തിരിച്ചുവിടാം. അവിടെ വെള്ളം കെട്ടിനിൽക്കാതെ​ മണ്ണിലേക്ക്​ ഇറങ്ങുന്നു​െവന്ന്​ ഉറപ്പാക്കുകയും വേണം. അയൽപക്കക്കാർക്ക്​ ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലാകരുത്​ ഇവയൊന്നും. ഒരിക്കലും റോഡിലേക്കും പൊതു ഇടങ്ങളിലേക്കും ഇവ ഒഴുക്കരുത്​.

ജലാശയങ്ങൾ വൃത്തിയാക്കണം
നിങ്ങളുപയോഗിക്കുന്ന കിണറും കുളവുമെല്ലാം വൃത്തിയുള്ളതാണെന്ന്​ ഉറപ്പാക്കാറുണ്ടോ? കിണർ എപ്പോഴും വലയിട്ട്​ മൂടണം. ​െവള്ളം കോരിയെടുക്കു​േമ്പാൾമാത്രം വല തുറക്കുക. ഇ​െല്ലങ്കിൽ പക്ഷികളുടെയും മറ്റും കാഷ്​ഠവും പുറത്തുനിന്നുള്ള മാലിന്യവുമെല്ലാം വീണേക്കാം. കൃത്യമായ ഇടവേളകളിൽ കിണറുകൾ ബ്ലീച്ച്​ ചെയ്യാനും ശ്രദ്ധിക്കണം. വെള്ളത്തിനുമുകളിൽ പായൽ വരുന്നി​െല്ലന്ന്​ ഉറപ്പാക്കണം. പായലുണ്ടെങ്കിൽ അത്​ അടിയന്തരമായി ഒഴിവാക്കണം. കുളങ്ങൾ പായൽമൂടി വൃത്തിഹീനമാകാതെ നോക്കണം. ഇല്ലെങ്കിൽ പല അസുഖങ്ങളും അതുമൂലം ഉണ്ടായേക്കാം.

വാട്ടർ ടാങ്ക്​ ശുചീകരിക്കണം
വാട്ടർ ടാങ്ക്​ എപ്പോഴും വൃത്തിയുള്ളതാണെന്ന്​ ഉറപ്പുവരുത്തണം. ഇടക്കി​െട ടാങ്കി​​െൻറ ഉൾവശത്ത്​ ചളി അടിഞ്ഞിട്ടുണ്ടോ എന്നും വശങ്ങളിൽ പായൽ വന്നി​ട്ടുണ്ടോ എന്നും പരിശോധിക്കണം. ഉണ്ടെങ്കിൽ മടിക്കാതെ പെട്ടന്നുതന്നെ വൃത്തിയാക്കണം. ടാങ്ക്​ വഴിയാണ്​ നമ്മുടെ ഒാരോ ആവശ്യത്തിനുമുള്ള ​െവള്ളം കിട്ടുന്നത്​ എന്ന ഒാർമ വേണം, അവിടെ വൃത്തിഹീനമായാൽ അത്​ ഒാരോ കുടുംബാംഗ​െത്തയും ബാധിക്കും.

മാലിന്യം കെട്ടിക്കിടക്കുന്നുണ്ടോ?

വീട്ടിൽനിന്ന്​ ഒഴിവാക്കുന്ന മാലിന്യം മുഴുവൻ പുറത്ത്​ കൂട്ടിയിടാറാണോ പതിവ്​? എന്നാൽ ഇനി അത്​ വേണ്ട. മഴക്കൊപ്പം പലവിധ പകർച്ചവ്യാധികൾകൂടിയാണ്​ വരാൻ പോകുന്നത്​. ഇത്തരത്തിൽ മാലിന്യം കൂടിക്കിടക്കുന്ന സ്​ഥലങ്ങളിൽ എലികളും മറ്റു​ ജീവികളും ധാരാളമായി കാണും. അതിനാൽ മാലിന്യം വേർതിരിച്ച്​ സംസ്​കരിക്കാനുള്ള മാർഗങ്ങൾ കണ്ടേ തീരൂ. ടെറസിൽ കുടുങ്ങിക്കിടക്കുന്ന ചപ്പുചവറുകളും നീക്കണം.

  • പ്ലാസ്​റ്റിക്​ മാലിന്യം: ഇവ വെള്ളം തട്ടാത്ത രീതിയിൽ ചാക്കുകളിലും മറ്റും ഭദ്രമായി മാറ്റി​െവക്കണം. തദ്ദേശസ്വയംഭരണ സ്​ഥാപനങ്ങൾക്കും നഗരസഭകൾക്കും കീഴിൽ ഇവ ​െകാണ്ടുപോയി സംസ്​കരിക്കാനുള്ള സംവിധാനങ്ങൾ ഇപ്പോൾ നിലവിലുണ്ട്. അവർ വന്ന്​ ഇത്തരം മാലിന്യം ശേഖരിക്കും. ഒരു കാരണവശാലും പ്ലാസ്​റ്റിക്​ മണ്ണിൽ കുഴിച്ചിടാനോ കത്തിക്കാനോ ശ്രമിക്കരുത്​.
  • ഭക്ഷണസാധനങ്ങൾ: ഭക്ഷണസാധനങ്ങൾ തൊടിയിലേക്കും മറ്റും വലിച്ചെറിയാതെ വീടി​​​െൻറ അൽപം മാറി ഒരു കുഴിയുണ്ടാക്കി അതിൽ ഇട്ട്​ മൂടാൻ ശ്രമിക്കണം. പുതിയ വീടുണ്ടാക്കുന്നവർ ഇതിനായി പ്രത്യേക കുഴികളും അത്​ അടച്ചു​െവക്കാനുള്ള സംവിധാനവും തയാറാക്കണം.
  • ഗ്ലാസ്​ വസ്​തുക്കൾ: പൊട്ടിയ ഗ്ലാസുകളും കുപ്പികളും വലിച്ചെറിയരുത്​. ഇവയും അധികൃതർ കൊണ്ടുപോയി സംസ്​കരിക്കും. അത​െല്ലങ്കിൽ ഒഴിഞ്ഞ സ്​ഥലങ്ങളിൽ, ആർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ ഇവ പ്രത്യേകം വെക്കണം. ചാക്കുകളിൽ ആക്കാതെ പാത്രങ്ങളിലാക്കി ഇവ സൂക്ഷിച്ചിെല്ലങ്കിൽ അപകടമാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:grihammalayalam newsLifestyle NewslockdownDrainageDrainage Cleaning
News Summary - Rain Coming Soon drainage cleaning -Life style
Next Story