Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightHome Tipschevron_rightചൂട്​ ചെറുക്കും...

ചൂട്​ ചെറുക്കും അകത്തളത്തെ ചെറുമുറ്റം

text_fields
bookmark_border
ചൂട്​ ചെറുക്കും അകത്തളത്തെ ചെറുമുറ്റം
cancel
camera_altPhoto courtesy: architectural studio ( Architect: SHAFI)

കാലാവസ്ഥ വ്യതിയാനങ്ങളെ ഉൾക്കൊള്ളുന്ന ഘടകങ്ങൾ ചേർത്തുകൊണ്ടാണ്​ ഇന്നത്തെ വീടുകളുടെ ഡിസൈൻ. ഉയർന്നുകൊണ്ടിര ിക്കുന്ന ചൂടിനെ പ്രതിരോധിക്കാൻ ഓപ്പൺ വ​െൻറിലേഷൻ കൂടാതെ അകത്തളത്ത്​ കൂടുതൽ തുറന്നയിടങ്ങളും നടുമുറ്റവുമെല്ല ാം ഒരുക്കാൻ ഡിസൈനർമാർ ശ്രദ്ധിക്കാറുണ്ട്​.

വെറുതെ തുറന്നയിടങ്ങളോ മുറ്റമോ വീട്ടിനുള്ളിൽ ഒരുക്കുകയല്ല, അത ിനെ അകത്തളത്തിലെ ആകർഷകമായ ഇടമാക്കി മാറ്റുകയാണ്​ ചെയ്യുന്നത്​. സമർഥരായ ചില ആർക്കിടെക്​റ്റുകൾ അതിൽ പാരിസ്ഥിതി കമായ ഘടകങ്ങളെയും ചേർത്തുവെക്കാറുണ്ട്​. നിർമാണ ഘട്ടത്തിൽ വീടിനോട്​ ചേർന്നുവരുന്ന ഉറപ്പുള്ള മരത്തെ മുറിച്ചു മാറ്റാതെ വീടി​​െൻറ ഭാഗമാക്കിയും ഇൻറീരിയർ ഗാർഡൻ നൽകിയുമെല്ലാം പ്രകൃതിയുമായി ലയിപ്പിക്കാൻ ശ്രമിക്കാറുണ്ട്​.

ഫർണിച്ചർ കുത്തി നിറച്ചതും ഇരുണ്ട ഇൻറീരിയറുകളും ഉള്ള വലിയ വീടുകളേക്കാൾ, തുറന്ന ഇടങ്ങളും സൂര്യപ്രകാശവും കാറ്റും യഥേഷ്​ടമെത്തുന്നതും ശുദ്ധവായു ശ്വസിക്കാൻ സാധിക്കുന്നതുമായ ഡിസൈനുകൾ തെരഞ്ഞെടുക്കുന്നതാണ്​ നല്ലത്​. ഇങ്ങനെയുള്ള വീടുകളിൽ​ എയർ കണ്ടീഷനിംഗ് കുറക്കാം.

Photo courtesy: architectural studio ( Architect: SHAFI)

അകത്തള​ത്തെ മുറ്റങ്ങൾ

സ്വീകരണ മുറിയോട്​ ചേർന്ന്​ പച്ചപ്പുള്ള, ആകാശം കാണാവുന്ന, കാറ്റും വെളിച്ചവും ഊർന്നിറങ്ങുന്ന ഏരിയയുണ്ടെങ്കിൽ എങ്ങിനെയുണ്ടാകും? വേനൽകാലത്ത്​ നനുത്ത തണ​ുപ്പോടെ നമുക്ക്​ സ്വീകരണ മുറിയിലിരിക്കാം. തണുപ്പ്​ മാത്രമല്ല, അകത്ത്​ നല്ല ​െവളിച്ചവും ഉണ്ടാകും. ഫാമിലി ലിവിങ്​ ഏരിയയോട്​ ചേർന്നാണ്​ നടുമുറ്റമൊരുക്കുന്നതെങ്കിൽ അത് കുടുംബത്തി​​െൻറ സ്വകാര്യതയും സന്തോഷവും ഇരട്ടിയാക്കും.

മിക്ക ഡിസൈനർമാരും സ്റ്റെയർകേസിനോട്​ ചേർന്നാണ്​ നടുമുറ്റം നിർമിക്കുന്നത്​. ഡബിൾ ഹൈറ്റിൽ നൽകുന്ന ചെറുമുറ്റങ്ങൾ അകത്തളത്തിൽ മുഴുവനായും വെളിച്ചം നൽകുന്നു. മുറ്റങ്ങളിൽ പച്ചപ്പൊരുക്കി അവയെ മറ്റ്​ ഡിസൈൻ ഘടകത്തോടൊപ്പം ചേർക്കു​േമ്പാൾ ഇൻറീരിയർ കൂടുതൽ മനോഹരമാകും.

മിക്ക ആർക്കിടെക്​റ്റുകളും ലിവിങ്​ -ഡൈനിങ്​ ഏരിയകളെയോ ഡൈനിങ്​ -കിച്ചൻ ഭാഗങ്ങളെയോ ബന്ധിപ്പിക്കുന്നതിനോ സ്​റ്റെയർകേസിനടിയിലെ സ്ഥലം മനോഹരമാക്കുന്നതിനോ വേണ്ടിയാണ്​ കോർട്ട്​യാർഡുകൾ നിർമിക്കാറുള്ളത്​. എന്നാൽ കോർട്ട്​യാർഡുകളുടെ ധർമ്മം അത്​ മാത്രമാണെന്ന ചിന്താഗതി വേണ്ട. കോർട്ട്​യാർഡ്​ എന്നത്​ ​പൂർണ്ണമായും ഇൻഡോറിൽ ഉൾപ്പെടുന്നതെന്ന ധാരണമാറ്റി, അകത്തളത്തെ പൂന്തോട്ടങ്ങൾ എന്ന്​ വിളിക്കാം. പുറത്തുള്ളവയെ സൗന്ദര്യാത്മകമായി ഉപയോഗപ്പെടുത്താൻ കഴിയുമെങ്കിൽ, അതേ സൈറ്റ് വീടിനകത്തെ പരിമിതിയെ ഉൾക്കൊണ്ട്​ ഒരുക്കിയാൽ ഒരു വലിയ ഇടമാണ്​ നിങ്ങൾക്ക്​ ലഭിക്കുക. മനോഹരമായ പൂച്ചെടികൾ, പുൽച്ചെടികൾ, ഇരിപ്പിടങ്ങൾ, കല്ലും മണലും വിരിച്ച നടപ്പാതകൾ എന്നിവ കൂടി ഉൾപ്പെടുത്തുന്നതോടെ അകത്തെ പൂന്തോട്ടവും തയാർ.

സ്വീകരണ​ മുറിയോട്​ ചേർന്നോ ഫാമിലി ലിവിങ്​ ഏരിയയോട്​ ചേർന്നോ ഒരു ഭാഗമാണ്​ കോർട്ട്​യാർഡായി സെറ്റ്​ ചെയ്യുന്നതെങ്കിൽ ചെറിയ ഗാർഡൻ കോഫീ ടേബിൾ സജീകരിക്കാം. വ്യത്യസ്​തമായ ഇരിപ്പിടങ്ങളും കുളിർ പകരുന്ന​ ചെറിയ ജലാധാരകളും ഒരുക്കാം. പച്ചപ്പു പോ​െല തന്നെ അകത്തളത്തെ ചൂടിനെ ശമിപ്പിക്കാൻ ജലധാരകൾക്ക്​ കഴിയും. അകത്ത്​ വെർട്ടിക്കൽ ഗാർഡൻ ഒരുക്കുന്നതും വീടിനുള്ളിലെ ചൂട്​ കുറക്കും. വീടിനകത്തെ പച്ചപ്പും കാറ്റും വെളിച്ചവും ജലമർമ്മരങ്ങളുമെല്ലാം അകത്തളത്തിലേക്ക്​ മാത്രമല്ല, നിങ്ങളുടെ നല്ല നിമിഷങ്ങളിലേക്ക്​ കൂടിയാണ്​ സന്തോഷം നിറക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:grihamInterior gardenscourtyardCooling method
News Summary - Interior gardens and courtyard - Griham
Next Story