Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightHome Tipschevron_rightവീട്​ ഇനി സൂപ്പർ

വീട്​ ഇനി സൂപ്പർ ക്ലീൻ

text_fields
bookmark_border
വീട്​ ഇനി സൂപ്പർ ക്ലീൻ
cancel

വീട്ടിനകത്ത്​ സ്വസ്​ഥമായി അടങ്ങിയിരുന്ന്​ തുടങ്ങിയപ്പോഴായിരിക്കും വീട്ടിലെ പല സ്​ഥലങ്ങളിലും അടിഞ് ഞുകൂടിയ അഴുക്കുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുക. സോപ്പും വെള്ളവും ഉപയോഗിച്ച്​ തേച്ചുരച്ച്​ കഴുകിയിട്ടും ഇ വയൊന്നും പോകുന്നില്ലല്ലോ എന്ന പരാതിയായിരിക്കും മിക്ക വീട്ടുകാർക്കും. എന്നാൽ, കാലങ്ങളായി അടിഞ്ഞുകൂടിയ കറ ക ളയാൽ ചില പൊടിക്കൈകളുണ്ട്​. അവ ഒന്നു പരീക്ഷിച്ചുനോക്കിയാലോ.

1. വാഷ്​ബേസിൻ
വാഷ്​ബേസിനിലോ സിങ്കി ലോ പലപ്പോഴും ഭക്ഷണാവശിഷ്​ടങ്ങളും മുടിയും കുരുങ്ങിക്കിടക്കും. ഇവ അടിഞ്ഞുകൂടി ചിലപ്പോൾ മണം വരു​േമ്പാഴോ ദ് വാരം അടഞ്ഞുപോകു​േമ്പാഴോ ആയിരിക്കും ശ്രദ്ധയിൽപ്പെടുക. പലപ്പോഴും ഒന്നു രണ്ടു ദ്വാരങ്ങളിലൂടെ മാത്രമേ വെള്ള ം പോകുകയുമുള്ളൂ. ഇവ കളയാൻ ഒരു കപ്പ്​ ഉപ്പും ഒരു കപ്പ്​ ബേക്കിങ്​ സോഡയും എടുത്ത്​ സിങ്കിലേക്ക്​ ഇട്ടുകൊടുക് കുക. ശേഷം ഒരു പാത്രം ചൂടുവെള്ളം ഒഴിച്ചുകൊടുക്കുക. ഏതു മാലിന്യവും പോകും.​ സിങ്ക്​ വൃത്തിയാകുകയും ചെയ്യും.

2. കണ്ണാടിയും ചില്ലുകളും
പലപ്പോഴും കണ്ണാടിയിലും കുളിമുറിയിലെ ചില്ലുകളിലു​ം ജനവാതിലി​ലെ ചില്ലിലുമെല്ലാം പാടപോലെ അഴുക്ക്​ പറ്റിപിടിച്ചിരിക്കും. വെള്ളം ഉപയോഗിച്ച്​ കഴുകിയാലും കുറച്ചുകഴിയു​േമ്പാൾ വീണ്ടും പഴയ പടിയാകും. ഇനി തുടക്കു​േമ്പാൾ അൽപം വിനാഗിരിയിൽ മുക്കി തുണിയോ സ്​പോഞ്ചോ ഉപയോഗിച്ച്​ വൃത്തിയാക്കിനോക്കൂ. കണ്ണാടി പുതിയ കണ്ണാടി പോലെ തിളങ്ങും.

3. ബാത്ത്​റൂം
ബാത്ത്​റൂമിൽ വെള്ളം വീണും മറ്റും പൂപ്പലുകൾ അടിഞ്ഞുകൂടും. അവിടത്തെ സ്വാഭവിക നിറം​പോലും പലപ്പോഴും നഷ്​ടപ്പെടും. ലേശം ഹൈഡ്രജൻ പെറോക്​സൈഡ്​ എടുത്ത്​ തുണികൊണ്ട്​ തുടച്ചുനോക്കൂ. പായലേ വിട...

4. ഫ്രിഡ്​ജ്​
ഫ്രിഡ്​ജിനകത്തുനിന്ന്​ വരുന്ന മണം പലപ്പോഴും അസ്വസ്​ഥതയുണ്ടാക്കാറുണ്ട്​. മിക്കവരും ഫ്രിഡ്​ജിലെ ഓരോ പാളിയും എടുത്ത്​ കഴുകി വൃത്തിയാക്കുകയും ചെയ്യും. ഒരു പ്രയോജനവും ഉണ്ടാകില്ല. എന്നാൽ, മണം കളയാനുള്ള ഒരു എളുപ്പമാർഗം പറഞ്ഞുതരാം. അൽപം വാനില എസൈൻസ്​ എടുത്ത്​ പഞ്ഞിയിൽ മുക്കി ഫ്രിഡ്​ജിൽ വെച്ചുനോക്കൂ. പിന്നെ നോ സ്​മെൽ.

5. സ്വിച്ച്​ ബോർഡുകൾ
എപ്പോഴും എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ്​ വീട്ടിലെ സ്വിച്ച്​ ബോർഡുകൾ. ഇളം നിറത്തിലുള്ളതാണെങ്കിൽ എപ്പോഴും കറ തെളിഞ്ഞുകാണുകയും ചെയ്യും. വെറ്റ്​ വൈപ്​സാണ്​ ഇവ കളയാനുള്ള പ്രധാന മാർഗം.

6. ദിവസവും തുടക്കുന്നതിനാൽ തറ നല്ല വൃത്തിയായി ഇരിക്കും. എന്നാൽ, തറയും ചുവരും ചേരുന്ന ഇടം വിട്ടുപോകും. അതിനാൽ തന്നെ അഴുക്കുകളുടെ കൂമ്പാരമാകും ഇവിടം. ഇനി തുടക്കു​േമ്പാൾ വിനാഗിരിയും വെള്ളവും ചേർത്ത്​ തുടച്ചുനോക്കൂ. ഇൗ മിശ്രിതം തന്നെ ഡോർ ഹാൻഡിലുകളിലും പരീക്ഷിക്കാം.

7. ദിവസവും ഉപയോഗിക്കുന്ന വാഷിങ്​ മെഷീൻ കഴുകണ​െമന്നു​ണ്ടോ എന്ന ചോദ്യമാകും പലരുടെയും മനസ്സിൽ. ഇടക്ക്​ വാഷിങ്​ മെഷീനിൽ വെള്ളം നിറച്ച്​ വിനാഗിരിയും ബേക്കിങ്​ സോഡയും ചേർത്ത്​ ഒാണാക്കി ഒന്നു കറക്കിയാൽ സംഭവം കളറാകും.

8. കട്ടിങ്​ ബോർഡിലും സ്​പൂണിലും കറിക്കത്തിയി​ലു​െമല്ലാം കറ പിടിച്ചിട്ടുണ്ടോ. അൽപം നാരങ്ങനീര്​ ചേർത്ത്​ വൃത്തിയാക്കിയാൽ മതി. പുതിയതുപോലെ തിളങ്ങും.

9. കുളിമുറിയിലെ ഷവറിലെ ദ്വാരം അടയുകയോ വൃത്തികേടായിട്ടുണ്ടെന്നു തോന്നുകയോ വെള്ളത്തിന്​ മണം അനുഭവപ്പെടുന്നതായും തോന്നുന്നുണ്ടോ? എങ്കിൽ രാത്രി ഒരു പ്ലാസ്​റ്റിക്​ കവറിൽ വിനാഗിരി ഒഴിച്ചശേഷം ഷവറി​േലക്ക്​ ചേർത്ത്​ കെട്ടിവെച്ചാൽ മതി.

10. പാചകത്തിന്​ ഉപയോഗിക്കുന്ന പാനുകളിലെ കറ പിന്നീട്​ ഒരിക്കലും പോകില്ലെന്ന്​ തെറ്റിദ്ധരിക്കണ്ട. അൽപം വിനാഗിരി ഉപയോഗിച്ച്​ വൃത്തിയാക്കിയാൽ മതി.


Show Full Article
TAGS:Home Cleaninghousegrihamcleaninglifestylemalayalam news
News Summary - Home Cleaning Techniques -Lifestyle news
Next Story