Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightHome Tipschevron_rightഹോം ഒാ​േട്ടാമേഷൻ:...

ഹോം ഒാ​േട്ടാമേഷൻ: വീടിന്​ സുരക്ഷ; സൗകര്യം

text_fields
bookmark_border
ഹോം ഒാ​േട്ടാമേഷൻ: വീടിന്​ സുരക്ഷ; സൗകര്യം
cancel

പുറത്തേക്കിറങ്ങു​േമ്പാൾ ലൈറ്റ്​ ഒാഫാക്കാനോ ചെടിക്ക്​ വെള്ളമൊഴിക്കാനോ അയൽപക്കത്തുള്ളവരെയോ വീട്ടുജോ ലിക്കാരെയോ പറഞ്ഞ്​ ഏൽപിച്ച്​ ചെയ്​തിരുന്ന കാലമൊക്കെ കഴിഞ്ഞു. ഇന്ന്​ വീട്ടുകാര്യങ്ങളെല്ലാം നമ്മുടെ വിരൽതു മ്പിലാണ്​. വീട്ടിലേക്കു വരു​േമ്പാൾ തന്നെ ഒാ​േട്ടാമാറ്റിക്കായി ഗേറ്റ്​ തുറക്കുന്നു. ലൈറ്റുകൾ തന്നേ തെളിയുന്ന ു. എന്നുവേണ്ട എല്ലാ ​പ്രവർത്തികളും ഇന്ന്​ ഹൈടെക്​ ആയിട്ടുണ്ട്​. ഇൻറർനെറ്റി​​െൻറ ഉപയോഗം അത്രത്തോളം നമ്മളെ സ ്വാധീനിച്ചുകഴിഞ്ഞു.

വീട്ടിലെ കാര്യങ്ങൾ ലോകത്ത്​ എവിടെയിരുന്നും നമുക്ക്​ നിയന്ത്രിക്കാവുന്നവിധം സാ​േങ ്കതികവിദ്യ വളർന്നുകഴിഞ്ഞു. സി.സി.ടി.വി റിമോട്ട്​ കൺട്രോൾ ഗേറ്റ്​, വിഡിയോ ഡോർ ഫോൺ, സെൻസർ അലാം എന്നിവയിൽനിന് നും ഹോം ഒാ​േട്ടാമേഷൻ വളരെ മുന്നോട്ടുപോയിരിക്കുന്നു.

പല സോഫ്​റ്റ്​വെയറുകളും അപ്ലിക്കേഷനുകളും വികസിച ്ചതിനാൽ ഏറ്റവും സുരക്ഷിതമായിട്ടും സുഖസൗകര്യത്തോടെയും ഒാരോ ഉപകരണങ്ങളും നിയന്ത്രിക്കാനാവുന്നതാണ്​ ഇൗ കാലഘട്ടത്തിലെ ഹോം ഒാ​േട്ടാമേഷ​​െൻറ പ്രധാന സവിശേഷത. വീട്ടുടമസ്​ഥ​​െൻറ ഫോണുമായിട്ടാണ്​ സംവിധാനങ്ങളെ ബന്ധിപ്പിച്ചിരിക്കുന്നത്​.

വീടിനുള്ളിൽനിന്നും വീടിന്​ പുറത്തുനിന്നും സന്ദർശകരുടെ വരവും പോക്കും നിയന്ത്രിക്കാവുന്ന രീതിയാണ്​ സി.സി.ടി.വി ടെക്​നോളജിയിൽ ആദ്യം ഉണ്ടായിരുന്നത്​. ആദ്യമൊക്കെ എവിടെ ആയിരുന്നോ സി.സി.ടി.വി ക്യാമറ ഉള്ളത്​ അവിടെ ചെന്ന്​ വേണമായിരുന്നു ഫു​േട്ടജ്​ എടുക്കാൻ. എന്നാൽ, ഇന്ന്​ എവിടെ ഇരുന്ന്​ വേണമെങ്കിലും ഫു​േട്ടജ്​ എടുക്കാൻ സാധിക്കും. മാത്രമല്ല, ഇന്ന്​ ​െഎ.പി സിൻറാനെറ്റ്​ ഫോ​േട്ടാകോൾ സംവിധാനം മുഖം വളരെ വ്യക്​തമാക്കി കാണാൻ സഹായിക്കുന്നു. കൂടാതെ ഡബ്യു.ഡി.ആർ (വൈഡ്​ ഡയനാമിക്​ പ്രോ​േട്ടാകോൾ) ടെക്​നോളജി വെളിച്ചത്തിനനുസരിച്ച്​ ഒാ​േട്ടാമാറ്റിക്കായി ക്രമീകരിക്കപ്പെടുത്തും. ഇത്​ ഫൂ​േട്ടജികൾ വളരെ വ്യക്​തമായി ലഭ്യമാകുന്നു.

ഡോർ സെൻസർ, സ്മോക്ക്​ സെൻസർ, ഹീറ്റ്​ സെൻസർ, ഇ​േൻറണൽ മൂവ്​മ​െൻറ്​ സെൻസർ എന്നിങ്ങനെ ഉള്ള സെൻസറുകൾ കൃത്യമായി സെറ്റ്​ ചെയ്​തുവെച്ചാൽ ഇവ തനിയെ പ്രവർത്തിക്കും. കൈയിലുള്ള മൊബൈൽഫോണോ ലാപ്​ടോപ്പുമായോ ​ഒാ​േട്ടാമേഷൻ സംവിധാനത്തെ ബന്ധിപ്പിക്കാനാവും. വീട്ടിലേക്കെത്തു​േമ്പാൾ ഗേറ്റുതുറക്കണമെങ്കിൽ മൊബൈൽ കാൾ വഴിയോ അല്ലെങ്കിൽ ആപ്ലിക്കേഷൻ വഴിയോ അത്​ തുറക്കാം.

ഒാ​േട്ടാമാറ്റിക്​ സംവിധാനം ഉപയോഗിച്ച്​ കർട്ടനുകളെയും ബ്ലിൻറുകളെയും ആവശ്യാനുസരണം ക്രമീകരിക്കാനാവും. നമ്മൾ വീട്ടിലിലെങ്കിലും കൃത്യസമയത്ത്​ വീട്ടിലെ ലൈറ്റുകൾ തെളിയിക്കാം, ഗാർഡൻ ലൈറ്റുകൾ തെളിയിക്കാം​, ചെടിക്ക്​ വെള്ളമൊഴിക്കാം​ തുടങ്ങി എല്ലാം സെൻസർ ഉപയോഗിച്ച്​ കൃത്യമായി സെറ്റുചെയ്​തു വെക്കുന്നതു വഴി പ്രവർത്തിപ്പിക്കാം.

വീടിനുള്ളിൽ തന്നെ ഒരു നെറ്റ്​വർക്ക്​ സൃഷ്​ടിക്കുന്ന മൊബൈൽ അപ്ലിക്കേഷൻ വഴി പരസ്​പരം എല്ലാം തമ്മിൽ ബന്ധിപ്പിക്കാനാവും. വീടി​​െൻറ ഗേറ്റ്​ തുറക്കുന്നതുമുതൽ ടി.വിയുടെ പ്രവർത്തനം, എ.സി, ലൈറ്റ്​ തുടങ്ങി ഒരു വീട്ടിലെ എല്ലാ സംവിധാനങ്ങളെയും പടിപടിയായി ക്രമീകരിക്കാനാവുന്നു എന്നതാണ്​ ഹോം ഒാ​േട്ടാമേഷ​​െൻറ ഏറ്റവും പുതിയ ടെക്​നോളജി. മാത്രമല്ല കമ്യൂണിറ്റി നെറ്റ്​വർക്ക്​ വഴി മറ്റു പല സ്​ഥലങ്ങളെയും തമ്മിൽ ബന്ധിപ്പിക്കാനും സാധിക്കും. വിഡിയോ ഇൻറർകോം വഴി സ്​കൂളുകൾ, പാർക്ക്​ എന്നിവിടങ്ങളിലെ സുരക്ഷയും ഉറപ്പാക്കാനാകും.

വിവരങ്ങൾക്ക്​ കടപ്പാട്​

ന്യൂ ടെക്​ മീഡിയ സൊല്യൂഷൻ
സിമൻറ്​ ജങ്​ഷൻ, നാട്ടകം
കോട്ടയം- 9497322237, 9539222237

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:grihamHome AutomationAutomatic systemBlindsHome Security
News Summary - Home automation - Automatic Security Systems for Home- Griham
Next Story