You are here

ഫ​ർ​ണി​ച്ച​ർ കൺവെർട്ടബിളും നോക്ഡൗണും 

  • ജീവിതശൈലി മാറിയപ്പോൾ വീട്ടിനുള്ളിലെ ഫർണിച്ചറും മാറി. ആധുനിക ശൈലിയിലുള്ള ഫർണിച്ചർ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

15:59 PM
10/08/2017

മി​ക​ച്ച ഫ​ർ​ണി​ച്ച​റു​ണ്ടെ​ങ്കി​ൽ മു​റി​യു​ടെ സൗ​ന്ദ​ര്യ​ത്തി​ന്  മാ​റ്റ്  കൂ​ടു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യം വേ​ണ്ട. മാ​റുന്ന അ​ഭി​രു​ചി​ക​ൾ​ക്കൊ​പ്പം മാ​റ്റ​ങ്ങ​ളു​ടെ പാ​ത​യി​ലാ​ണ് ഫ​ർ​ണി​ച്ച​ർ ലോ​ക​വും. ഡി​സൈ​നി​ലും മെ​റ്റീ​രി​യ​ലി​ലും മാ​ത്ര​മ​ല്ല, ഫ​ർ​ണി​ച്ച​ർ എ​ന്ന സ​ങ്ക​ൽ​പ​ത്തി​ൽ പോ​ലും വ​ന്നി​രി​ക്കു​ന്നു മാ​റ്റ​ങ്ങ​ൾ.

 

സിമ്പിളാണ് കാര്യം 

കൊ​ത്തു​പ​ണി​ക​ളു​ടെ ധാ​രാ​ളി​ത്ത​മു​ള്ള ത​ടി​മാ​ട​ൻ ഡി​സൈ​നു​ക​ളു​ടെ കാ​ലം അ​സ്ത​മി​ച്ച​തോ​ടെ മി​നി​മ​ലി​സ്​റ്റിക്​ ഡി​സൈ​ൻ ഇ​പ്പോ​ൾ എ​ല്ലാ​വ​ർ​ക്കും പ്രി​യം. ല​ളി​ത​മാ​യ ഡി​സൈ​നു​ക​ളി​ൽ ഗു​ണ​മേ​ന്മ​യു​ള്ള ഫ​ർ​ണി​ച്ച​റാ​ണ്​ ആ​ളു​ക​ളു​ടെ താ​ൽ​പ​ര്യം. ഒ​പ്പം മാ​റ്റ് ഫി​നി​ഷി​ങ്ങി​ലു​ള്ള ഫ​ർ​ണി​ച്ച​റി​നും ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്. ക​ണ്ടം​പ​റ​റി ഡി​സൈ​നു​ക​ളോ​ടു​ള്ള പ്രി​യ​ത്തി​ന് കു​റ​വൊ​ട്ടു​മി​ല്ല ഇ​പ്പോ​ഴും. ല​ളി​ത​വും നേ​ർ​രേ​ഖ​യി​ലു​ള്ള​തു​മാ​യ ക​ണ്ടം​പ​റ​റി ഡി​സൈ​ൻ വൃ​ത്തി​യാ​ക്കാ​ൻ സൗ​ക​ര്യ​മാ​ണെ​ന്ന​താ​ണ് ഒ​രു മേ​ന്മ. പ്ലൈ​വു​ഡ്, എം.​ഡി.​എ​ഫ്, എ​ച്ച്ഡി.​എ​ഫ്, ഗ്ലാ​സ്, മെ​റ്റ​ൽ എ​ന്നീ മെ​റ്റീ​രി​യ​ലു​ക​ളി​ലാ​യി കൂ​ടു​ത​ൽ വി​റ്റ​ഴി​യു​ന്ന​ത്​ ക​ണ്ടം​പ​റ​റി ഡി​സൈ​ൻ ഫ​ർ​ണി​ച്ച​റാ​ണ്. 

വാങ്ങാൻ വൈവിധ്യങ്ങളേറെ 
ലൈ​ഫ്​​സ്​​റ്റൈ​ൽ മാ​റു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ മാ​റ്റ​ങ്ങ​ൾ ഫ​ർ​ണി​ച്ച​ർ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ രൂ​പ​ത്തി​ലും പ്ര​ക​ട​മാ​ണ്. ക​ട്ടി​ൽത​ന്നെ ആ​വ​ശ്യ​ത്തി​നു​ശേ​ഷം അ​ല​മാ​ര​യാ​യും ഡൈ​നി​ങ് ടേ​ബി​ളാ​യും ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി​യി​ലു​ള്ള ക​ൺ​വെ​ർ​ട്ട​ബ്ൾ ഫ​ർ​ണി​ച്ച​ർ (Convertible furniture), പ​ല ഭാ​ഗ​ങ്ങ​ളാ​യി അ​ഴി​ച്ചെ​ടു​ത്ത് കൊ​ണ്ടു​പോ​കാ​നും ആ​വ​ശ്യാ​നു​സ​ര​ണം യോ​ജി​പ്പി​ക്കാ​നു​മാ​കു​ന്ന നോ​ക്​​ഡൗ​ൺ ഫ​ർ​ണി​ച്ച​ർ (Knock-down furniture) തു​ട​ങ്ങി വൈ​വി​ധ്യ​ങ്ങ​ൾ​ക്ക്​ വി​പ​ണി​യി​ൽ പ്രി​യ​മേ​റെ​യാ​ണ്. 

അ​പ്പാ​ർ​ട്​മെ​ൻ​റു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കും വീ​ട്ടി​ൽ സ്ഥ​ല​പ​രി​മി​തി​യു​ള്ള​വ​ർ​ക്കും സൗ​ക​ര്യ​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ് ക​ൺ​വെ​ർ​ട്ട​ബ്ൾ ഫ​ർ​ണി​ച്ച​ർ. ഫ​ർ​ണി​ച്ച​റി​നേ​ക്കാ​ൾ വി​ല​യും അ​ൽ​പം കൂ​ടും ഇൗ ​വി​ഭാ​ഗ​ത്തിെ​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്.

ഫ​ർ​ണി​ച്ച​ർ വാങ്ങാനും ഗൈഡ്​ലൈൻ  
●ഫ​ർ​ണി​ച്ച​ർ വാ​ങ്ങുംമു​മ്പ് ഇ​ടാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്തെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ ധാ​ര​ണ​യു​ണ്ടാ​യി​രി​ക്ക​ണം. അ​ള​വെ​ടു​ത്ത് പോ​കു​ന്ന​താ​ണ് ഉ​ചി​തം. വീ​ടു​പ​ണി​യു​ടെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ ഇ​ൻ​റീ​രി​യ​ർ ലേ​ഔ​ട്ട് ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ കു​ഴ​പ്പ​മി​ല്ല.  ഇ​ൻ​റീ​രി​യ​ർ ലേ​ഔ​ട്ട് ഇ​ല്ലാ​ത്തപ​ക്ഷം മു​റി​യു​ടെ മൊ​ത്തം അ​ള​വെ​ടു​ത്തുത​ന്നെ പോ​കാ​ൻ ശ്ര​ദ്ധി​ക്ക​ണം. 
●ത​ടി ഫ​ർ​ണി​ച്ച​റാ​ണെ​ങ്കി​ൽ പോ​ളി​ഷ് ചെ​യ്യു​ന്ന​തി​നു​മു​മ്പ്​  വാ​ങ്ങു​ക, ത​ടി​യു​ടെ ഗു​ണ​മേ​ന്മ മ​ന​സ്സി​ലാ​ക്കു​ന്ന​തി​നാ​ണി​ത്. അ​ല്ലാ​ത്ത​പ​ക്ഷം ത​ടി സം​ബ​ന്ധി​ച്ച് അ​ൽ​പ​മെ​ങ്കി​ലും ധാ​ര​ണ​യു​ള്ള​വ​രു​ടെ സ​ഹാ​യം തേ​ട​ണം. 
●ബോ​യി​ലി​ങ്, നാ​ച്വ​റ​ൽ സീ​സ​ണി​ങ്, വാ​ട്ട​ർ സീ​സ​ണി​ങ് എ​ന്നി​വ  ചെ​യ്ത ത​ടി ഫ​ർ​ണി​ച്ച​ർ വാ​ങ്ങു​ക. കെ​മി​ക്ക​ൽ ട്രീ​റ്റ്മെ​ൻ​റ് പൂ​ർ​ത്തി​യാ​ക്കി​യ​വ തെ​ര​ഞ്ഞെ​ടു​ത്താ​ൽ അ​തി​ൽ പ്രാ​ണി​ക​ളു​ടെ​യും പാ​റ്റ​യു​ടെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​വി​ല്ല.
●റെ​ക്സി​ൻ ഉ​പ​യോ​ഗി​ച്ചു​ള്ള ഫ​ർ​ണി​ച്ച​ർ ക​ഴി​വ​തും ഒ​ഴി​വാ​ക്കു​ക. പ​ക​രം തു​ണി​കൊ​ണ്ടു​ള്ള​വ തെ​ര​ഞ്ഞെ​ടു​ക്കാം. റെ​ക്സി​ൻ കാ​ല​ക്ര​മേ​ണ ദ്ര​വി​ച്ചു ന​ശി​ച്ചു​പോ​കും. തു​ണി ഇൗ​ടു​നി​ൽ​ക്കു​ന്ന​തോ​ടൊ​പ്പം വൃ​ത്തി​യാ​ക്കാ​നും സാ​ധി​ക്കും.  
●ആ​വ​ശ്യ​ത്തി​നു​ള്ള ഫ​ർ​ണി​ച്ച​ർ മാ​ത്രം വാ​ങ്ങു​ക. ക​ഴി​വ​തും മ​ൾ​ട്ടി​പ​ർ​പ്പ​സാ​യി ഉ​പ​യോ​ഗി​ക്കാ​നാ​വു​ന്ന​വ തെ​ര​ഞ്ഞെ​ടു​ക്കാം. 
●ക​സ്​​റ്റ​മൈ​സ്ഡ് ഫ​ർ​ണി​ച്ച​റാ​ണെ​ങ്കി​ൽ ഡി​സൈ​ൻ, മെ​റ്റീ​രി​യ​ൽ, വ​ലു​പ്പം എ​ന്നി​വ ആ​ലോ​ചി​ച്ച് തീ​രു​മാ​നിച്ച ശേ​ഷം ഓ​ർ​ഡ​ർ ന​ൽ​കു​ക​യോ പ​ണി ക​ഴി​പ്പി​ക്കു​ക​യോ ചെ​യ്യു​ക. 
●ഇൗ​ട് നി​ൽ​ക്കു​ന്ന​താ​ണെ​ങ്കി​ൽ പ​ഴ​യ ഫ​ർ​ണി​ച്ച​ർത​ന്നെ മോ​ടി​കൂ​ട്ടി ന​വീ​ക​രി​ച്ച് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ തേ​ടാം. ആ​ൻ​റി​ക് ഫ​ർ​ണി​ച്ച​റാ​യി ഇ​വ തി​ള​ങ്ങു​ക​യും​ ചെയ്യും. 

 

വി​വ​ര​ങ്ങ​ൾ​ക്ക് ക​ട​പ്പാ​ട് 
ഫി​റോ​സ് ലാൽ, ബഷീർ ചെമ്പൻസ് 
സ്​റ്റോറീസ് ഫ​ർ​ണി​ച്ച​ർ,  കോ​ഴി​ക്കോ​ട്

Loading...
COMMENTS