Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGrihamchevron_rightനൂറ്റാണ്ടുകൾ...

നൂറ്റാണ്ടുകൾ പഴക്കമുള്ള പുല്ലുവീട് കൗതുകമാകുന്നു

text_fields
bookmark_border
നൂറ്റാണ്ടുകൾ പഴക്കമുള്ള പുല്ലുവീട് കൗതുകമാകുന്നു
cancel

പുൽപള്ളി: 250 വർഷം പഴക്കമുള്ള പുല്ല് മേഞ്ഞ വീട് ശ്രദ്ധേയമാകുന്നു. പുൽപള്ളി ചേകാടിക്കടുത്തുള്ള ചേന്ദ്രാത്ത് രാമകൃഷ്ണന്റെ വീടാണ് കാലത്തെ അതിജീവിച്ച് തലയെടുപ്പോടെ നിൽക്കുന്നത്. വനത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശമാണ് ചേന്ദ്രാത്ത്. പ്രദേശത്ത് മുമ്പെല്ലാം പുല്ല് മേഞ്ഞ വീടുകൾ ധാരാളമുണ്ടായിരുന്നു. ഇപ്പോൾ അവശേഷിക്കുന്നത് രണ്ടോ മൂന്നോ വീടുകൾ മാത്രമാണ്.

രാമകൃഷ്ണൻ ചെട്ടിയുടെ പൂർവികർ ഉപയോഗിച്ചുകൊണ്ടിരുന്ന വീട് ഇപ്പോഴും ഏറെശ്രദ്ധ ചെലുത്തിയാണ് കാത്തുസംരക്ഷിക്കുന്നത്.

മണ്ണ് പ്രത്യേക അനുപാതത്തിൽ കുഴച്ചാണ് വീടിന്റെ ഭിത്തികെട്ടി ഉയർത്തിയിരിക്കുന്നത്. വയ്ക്കോൽ മേഞ്ഞ്, ചാണകം മെഴുകിയ വീട് ആളുകളെ ഇപ്പോഴും ആകർഷിക്കുന്നു. മേൽക്കൂര മുളകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഓരോ വർഷവും വീട് മേഞ്ഞ് സംരക്ഷിക്കാൻ നല്ലൊരു തുക ചെലവ് വരുന്നുണ്ട്. വേനൽകാലത്ത് തണുപ്പും മഴക്കാലത്ത് ചൂടും ഈ വീടിന്റെ പ്രത്യേകതയാണ്. പുല്ല് മേഞ്ഞ വീടുകൾ അപൂർവമായിക്കൊണ്ടിരിക്കുമ്പോഴും പിതാക്കന്മാർ തനിക്കായി കൈമാറിയ ഭവനം കാത്തുസംരക്ഷിക്കുകയാണ് രാമകൃഷ്ണൻ.

Show Full Article
TAGS:house 
News Summary - The centuries-old thatched house
Next Story