Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightPlanschevron_rightപകലിൽ വൈദ്യൂതി...

പകലിൽ വൈദ്യൂതി വേണ്ടേവേണ്ട; മനോഹാര്യത ചോരാത്ത വീട്​ -PLAN

text_fields
bookmark_border
പകലിൽ വൈദ്യൂതി വേണ്ടേവേണ്ട; മനോഹാര്യത ചോരാത്ത വീട്​ -PLAN
cancel

കാറ്റും വെളിച്ചവും നിറഞ്ഞു നിൽക്കുന്ന അകത്തളങ്ങൾ വേണമെന്നതിൽ ഒരു വിട്ടുവീഴ്​ചയും സാധ്യമല്ല എന്ന്​ മാത്രമാണ്​ വീടിനെ കുറിച്ചുള്ള ആസൂത്രണം തുടങ്ങിയപ്പോൾ തന്നെ ഡോ. ഷഹ്​ദി-ഡോ.ഹിബ ദമ്പതികൾ തീരുമാനിച്ചത്​. വിശാലമായ വിൻഡോകളും യഥേഷ്​ടം ഒാപൺ സ്​പേസുകളുമായി ഇവരുടെ മനോഹരമായ പുതിയ വീട്​ കാണുന്നവർക്കാർക്കും മനസിലാകും തുടക്കത്തിലെ തീരുമാനത്തിൽ മാറ്റമൊട്ടും ഉണ്ടായിട്ടില്ലെന്ന്​. 
 

ആധുനിക ​ശൈലിയിൽ വാകിങ്​ സ്​പേയ്​സ്​ ഒരുപാടുള്ള, സൗകര്യങ്ങൾക്ക്​ ഒട്ടും കുറവുവരാത്ത വീടാണ്​ കോഴിക്കോട്​ ചേന്ദമംഗലൂർ സ്വദേശികളായ ഡോ. ഷഹ്​ദി-ഡോ.ഹിബ ദമ്പതികളുടെ പുതിയ വീട്​.  കോർട്​യാർഡ്​, വലിയ ജനാലകൾ തുടങ്ങിയവയിലൂടെ വീടിനകത്താകെ വെളിച്ചം നിറയുന്ന തരത്തിലാണ്​ പ്ലാൻ. പകൽ സമയത്ത്​ തീരേ വൈദ്യുതി വെളിച്ചം ആവശ്യമില്ല.
 

ആദ്യ കാഴ്ചയിൽ തന്നെ കണ്ണിൽ നിറയുന്ന തരത്തിൽ വീടി​നെ ചുറ്റിപറ്റിയുള്ള ചെടികളും പച്ചപ്പും ഡിസൈനിങ്​ വർക്കുകളിലെ സൂക്ഷ്​മതയും വീടിനെ വ്യത്യസ്​തമാക്കുന്നു.  ലാൻഡ്സ്കേപ്പിലും ഉള്ളിലെ കോർട്​യാർഡിലും ബാൽക്കണിയിലുമെല്ലാം ​ചെറുെചടികൾ വെച്ചത്​ വീടി​​​​​െൻറ മനോഹാര്യത വർധിപ്പിക്കുന്ന തരത്തിലാണ്​.  സ്ലോപ്​ റൂഫ്​ പൂർണമായി ഒഴിവാക്കിയാണ്​ എലവേഷൻ. പരമാവധി സ്​പേസുകളിൽ ചെടിച്ചട്ടികൾ വെക്കാൻ ഇതു സഹായിച്ചു.
 

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്​യാർഡ്, നാലു കിടപ്പുമുറികൾ,  കിച്ചൻ, വർക്കേരിയ, എന്നിവയാണ് 17 സ​​​​െൻറ്​ ഭൂമിയിലെ വീട്ടിൽ ഒരുക്കിയത്.

 

കിഡ്​സ്​ റൂം ഉൾപ്പെടെ നാലു കിടപ്പുമുറികളും വ്യത്യസ്​തമായി അണിയിച്ചൊരുക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്​. 

ഇൻറർ ലോക്ക്​ വിരിച്ചാണ്​ മുറ്റം മനോഹരമാക്കിയത്​. മതിലിലും ലാൻഡ്സ്കേപ്പിലും പച്ചപ്പ് കാണാം. ഫുൾ ബോഡി കോട്ടഗ്രീൻ കളർ ടൈലി​​​​​െൻറ പ്രൗഢിയാണ് വീടിനകത്തെ നിലത്തു നിറയുന്നത്. ആർട്ടിഫിഷ്യൽ സ്​റ്റോൺ ഉപയോഗിച്ചാണ്​ രണ്ടാം അടുക്കള ഭംഗിയാക്കിയിരിക്കുന്നത്​. 
 

വെളിച്ചം കടക്കാനായി ഡൈനിങ്ങ്​ ഹാളിൽ വെർട്ടിക്കൽ പർഗോളക്കടുത്തായാണ്​ ഊണുമേശ ഒരുക്കിയിരിക്കുന്നത്​. ഹാങ്ങിങ് ലൈറ്റുകളും മറ്റും വിശാലമായ ഡൈനിങ്​ ഹാളിനെ മനോഹരമാക്കുന്നു. 

സിംപ്​ൾ ഫോമിലാണ്​ കിടപ്പുമുറികൾ. മാസ്​റ്റർ ബെഡ്​ റൂമും കിഡ്​സ്​ ബെഡ്​ റൂമുമാണ്​ താഴെ നിലയിലുള്ളത്​.  സ്​​െറ്റയർ കേസ്​ ചുമരിൽ പെയ്​ൻറിങ്ങ്​ നൽകിയിട്ടുണ്ട്​. 
 

അടുക്കളക്ക്​ സമീപമായാണ്​ കോർട്​യാർഡ്​. ഓപ്പൺ ടു സ്‌കൈ മാതൃകയിൽ ഒരുക്കിയ കോർട്​യാർഡിൽ ഇൻഡോർ പ്ലാൻറുകൾ വെച്ചിട്ടുണ്ട്​. കാറ്റിനെ സ്വീകരിക്കാൻ വിശാലമായ ജാലകങ്ങളാണ്​ ഭിത്തികളിൽ. ഇത്​ ഉള്ളിലെ ചൂട് കുറച്ചു കുളിർമ നൽകുന്നു. പുതിയകാല സൗകര്യങ്ങളെല്ലാം സമന്വയിപ്പിച്ച രണ്ടു കിച്ചനുകളാണുള്ളത്​. 

താഴെയും മുകളിലും രണ്ടു കിടപ്പുമുറികളാണ്. പുറത്തെ കാറ്റും കാഴ്ചകളും ഉള്ളിലേക്കെത്താൻ വലിയ ജാലകങ്ങൾ മുറികളിലും നൽകിയിട്ടുണ്ട്​. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ ബെഡ്​റൂമുകളിൽ ഒരുക്കിയത്​ സൗകര്യങ്ങൾക്ക്​ കുറവുണ്ടാകരുതെന്ന്​ കരുതിയാണ്​. മുകളിലെ ഒരു മുറിയോട് ചേർന്ന് ബാൽക്കണിയും നൽകി.
 

മുകൾ നിലയിലെ സീലിങ്​ സ്​പോർട്​ ലൈറ്റുകൾ വീടി​നെ മനോഹരമാക്കുന്നു. മുകൾനിലയിൽ വാട്ടർ ടാങ്കിനോട്​ ചേർന്ന്​ വെർട്ടിക്കൽ ഗാർഡനും ഒരുക്കിയിട്ടുണ്ട്​. ടാങ്കി​നെ മറക്കുന്ന തരത്തിലാണ്​ ഇത്​ സംവിധാനിച്ചത്​. 
 

 

Location-Chennamangallur (Near Mukkom)
Plot-17 cent
Area- 3600SFT
Owner- Dr Shahdi 
Adress: Chennamangallure (PO)
Mukkom(vai)
Calicut
Architecture: Jafer Ali Associate 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:griham
News Summary - wonderful home
Next Story