Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightPlanschevron_rightപഴമയുടെ തനിമ

പഴമയുടെ തനിമ

text_fields
bookmark_border
home1
cancel

വീട്ടുടമ​: അബ്​ദുറഹ്​മാൻ
സ്​ഥലം: മൂത്തേടം, നിലമ്പൂർ
പ്ലോട്ട്​: 30 സ​​​​​െൻറ്​
വിസ്​തീർണം : 3200 സ്ക്വയർഫീറ്റ്​
ഡിസൈൻ: ആർക്കിടെക്​റ്റ്​ ഹരീഷ്​
നിർമാണം പൂർത്തിയായ വർഷം 2018

പ്രകൃതി​െയ തൊട്ടും തലോടിയും മണ്ണും മനസും നിറഞ്ഞൊരു വീട്​ സംഗീതസാന്ദ്രമായ ഒരു കലാഗേഹം, 3200 സ്​ക്വയർഫീറ്റിൽ നിലമ്പൂരിലെ മൂത്തേടം എന്ന സ്​ഥലത്ത്​ സ്​ഥിതി ചെയ്യുന്ന റാജിം എന്ന നാലുകെട്ടിന്​ പ്രത്യേകതകൾ ഏറെയാണ്​. കേരളീയ വസ്​തുകലയുടെ ശിൽപചാരുത ആവാഹിച്ചെടുത്ത്​ രൂപകൽപന ചെയ്​തത്​ ഗ്രീൻസ്​ക്വയർ ആർക്കിടെക്​റ്റ്​സിലെ പ്രിൻസിപ്പൽ ആർക്കിടെക്​റ്റായ ഹരീഷാണ്​. വാദ്യോപകരണങ്ങളോടും സംഗീതത്തോടും ഒക്കെയുള്ള അബ്​ദുറഹി​മാ​​​​​​​​​​​​െൻറ പ്രണയം താളാത്​മകമായ അന്തരീക്ഷം അകത്തളങ്ങളിൽ സൃഷ്​ടിക്കാൻ സഹായിച്ചു.

ലാൻസ്​കേപ്പ്​, കാലാവസ്​ഥ എന്നീ ഘടകങ്ങൾക്ക്​ തുല്യപ്രാധാന്യം നൽകിയാണ്​ വീട്​ രൂപകൽപന ചെയ്​തിട്ടുള്ളതെന്ന്​ ഹരീഷ്​ പറയുന്നു. പരമ്പരാഗത ശൈലിഘടകങ്ങൾ കൂട്ടിയിണക്കിയാണ്​ അകംപുറം ഒരുക്കിയിരിക്കുന്നത്​. മുഖപ്പ്, തൂവാനപലക, ചാരുപടി എന്നിങ്ങനെ പഴമയുടെ ചാരുതകൾ ഉൾ​ച്ചേർത്തു കൊണ്ടുള്ള ഡിസൈനാണ്​ ഇവിടെ സ്വീകരിച്ചിട്ടുള്ളത്​.

പ്രകൃതിയോടടുക്കാൻ
​േപ്ലാട്ടി​​​​​​​​​​​​െൻറ ലെവൽ വ്യതിയാനം അതേപടി നിലനിർത്തിയാണ്​ വീട്​ ഡിസൈൻ ചെയ്​തത്​. നീളൻ പ്ലോട്ടിൽ ലാൻസ്​കേപിനും തുല്യപ്രാധാന്യം നൽകിയിരിക്കുന്നു. മനോഹരമായി ഒരുക്കിയ പടിപ്പുരയും വീടി​​​​​​​​​​​​െൻറ ഹൈലൈറ്റാണ്​. ഹൈറ്റ് കൂട്ടി വീട്​ പണിതതിനാൽ ഏതാനും സ്​റ്റെപ്പുകൾ കൂടി വീടിലേക്ക്​ കയറാനായി നൽകിയിരിക്കുന്നു.

താഴെയുള്ള ലെവലിൽ കാർപോർച്ച്​ ഒരുക്കി. വിശാലമായ ലാൻസ്​കേപ്പും​ വീടും ആഢ്യത്വം തുളുമ്പുംവിധം എടുത്തു നിൽക്കുന്നു. പ്രകൃതിയുടെ മനോഹാരിത ആവോളം നുകരാനാകുംവിധം ഒരു മീഡിയമായിട്ടാണ്​ ഇൗ വീടിനെ കാണാനാവുക.

അതിഥികൾക്കായ്​
വീട്ടിലേക്കെത്തുന്ന അതിഥികളുടെ മനസിൽ കുളിർമയായി നിറഞ്ഞു നിൽക്കുന്ന വീടെന്ന്​ ഇതിനെ വിശേഷിപ്പിക്കാം. ചുറ്റുവരാന്തകളും ഇരിപ്പിട സൗകര്യങ്ങളും വെയിലും മഴയും വന്നെത്തുന്ന നടുമുറ്റവും സംഗീതസാന്ദ്രമായ അന്തരീക്ഷം അതിഥികൾക്ക്​ പ്രിയപ്പെട്ടതാക്കുന്നു. താളാത്​മകമായി ഉള്ളിലേക്കെത്തുന്ന കാറ്റിനും വെളിച്ചത്തിനും സ്വാഗതമരുളി ആവശ്യാനസുരണം കയറി ഇറങ്ങാൻ പാകത്തിന്​ ഒരുക്കിയ ജനാലുകളും ഒാപണിങ്ങുകളും എല്ലാം അകത്തളങ്ങളിൽ പോസിറ്റീവ്​ എനർജി കാത്തു സൂക്ഷിക്കുന്നു.

ഇൻറീരിയറിൽ നൽകിയിരിക്കുന്ന തടിയുടെ പാനലിങ്ങും പാർട്ടീഷനുകളും ആൻറിക്​ ഫർണീചറും വീടിനെ തീമിനോട്​ ചേർന്നു നിൽക്കുന്നു. ഉചിതമായ ലൈറ്റ്​ഫിറ്റിങ്ങുകളും ഉൾത്തടങ്ങൾക്ക്​ നല്ല ആംപിയൻസ്​ നൽകുന്നു. ഭിത്തിയിലെ ടെക്​സ്​ച്ചറുകളും ഇൻറീരിയർ ഹൈലെറ്റാണ്​.

ഫോക്കൽ പോയിൻറ്​
12 അടി വീതിയും 14 അടി നീളവുമുള്ള കോർട്ട്​യാർഡ്​ അഥവാ നടുമുറം ആണ്​ വീടി​​​​​​​​​​​​െൻറ ഫോക്കൽ പോയിൻറ്​. നടുമുറ്റത്തിന്​ പ്രാധാന്യം നൽകിയാണ്​ വീടി​​​​​​​​​​​​െൻറ രൂപകൽപന. താഴെ നിലയിലുള്ള മൂന്ന്​ കിടപ്പുമുറികളും നടുമുറ്റത്തേക്ക്​ കാഴ്ച ചെന്നെത്തും വിധം ഒരുക്കി. കുളം എന്ന ആശയം കൂടി നടുമുറത്ത്​ പ്രാവർത്തികമാക്കിയതിനാൽ എല്ലായിടത്തും കുളർമ നിലനിൽക്കുന്നു.

നടുമുറ്റത്തിനു ചുറ്റും നൽകിയിരിക്കുന്ന ചാരുപടി എത്രപേർക്ക്​ വേണമെങ്കിലും ഇരിക്കാനുള്ള സൗകര്യമാണ്​. പാട്ടുപാടാനും തബല വായിക്കാനും ഹാർമോണിയം വായിക്കാനുമൊ​െക്ക ഇൗ സ്​പേസാണ്​ ഉപയോഗിക്കുന്നത്​.

പഴമയിലെ മാസ്​മരികത
സ​െൻറർ സപ്പോർട്ടിങ്​ സ്​റ്റെയർകേസാണ്​ മറ്റൊരു ഹൈലൈറ്റ്​. സ്റ്റെയറിനു താഴെയുള്ള ഭാഗം ഉപയുക്​തമായി ഒരുക്കിയിരിക്കുന്നു. ​ൈഡനിങ്​ ഏരിയയോട്​ ചേർത്തുതന്നെ ലേഡീസ്​ സിറ്റിങ്​ എന്നിവയും കൂട്ടിയിണക്കി.

ഡൈനിങ്ങിനു പുറത്ത്​ ഒരു ഡെക്ക്​ ഏരിയയും സജ്ജീകരിച്ചിട്ടുണ്ട്​. ഇരുപ്പു സൗകര്യങ്ങൾക്ക്​ പ്രധാന്യം നൽകിയുള്ള ഡിസൈൻ രീതിയാണ്​ അകത്തളത്തി​​​​​​​​​​​​െൻറ എടുത്തു പറയത്തക്ക സവിശേഷത. ​േഫ്ലാറിങ്ങിന്​ മാർബ​ണേറ്റ്​ വുഡൻ ഫിനിഷിങ്​ ടൈലുകളാണ്​ ആകമാനം ഉപയോഗിച്ചിട്ടുള്ളത്​. 80/80​​​​​​​​​​​​െൻറ ടൈലുകൾ 20/80 അനുപാതത്തിൽ മുറ​ിച്ചെടുത്താണ്​ വിരിച്ചിരിക്കുന്നത്​. മാറ്റ്​ ഫിനിഷിങ്ങുള്ള ഇവ വുഡൻസ്​ട്രിപ്പുകളായി തോന്നിക്കുകയും ചെയ്യും. നീളൻ സ്​പേസുകളാണ്​ ഇൻറീരിയറി​​​​​​​​​​​​െൻറ ആകർഷണീയത.

മൂന്ന്​ കിച്ചണാണ്​ ഇൗ വീട്ടിലുള്ളത്​. ഡൈനിങ്​ ഏരിയയിൽ നിന്ന്​ നേരിട്ട്​ കടക്കാവുന്ന മോഡുലാർ കിച്ചണും അതിനോട്​ ചേർന്ന വർക്ക്​ ഏരിയയും കിണർ ഉൾപ്പെടുത്തി മറ്റൊരു കിച്ചണും ഇവിടെ ഉണ്ട്. വിശാലമായിട്ടാണ്​ കിച്ചൻ ഡിസൈൻ.

ലളിതവും സുന്ദരവുമായ ഒരുക്കങ്ങളോടെയാണ്​ അഞ്ച്​ ബെഡ്​റൂമുകളും ഒരുക്കിയിട്ടുള്ളത്​. ഫർണിഷിങ്ങുകളിലെ നിറവ്യത്യാസം ഇൻറീരിയറി​​​​​​​​​​​​െൻറ ആംപിയൻസ്​ കൂട്ടുന്നുണ്ട്​.

ഭൂമിയുടെ പ്രത്യേകത, കാലാവസ്​ഥ എന്നീ ഘടകങ്ങളെ മുൻനിർത്തിയാണ്​ വീടി​​​​​​​​​​​​െൻറ രൂപകൽപന പഴമയുടെ തനിമ ചോരാതെയുള്ള ഡിസൈൻ രീതികൾ പ്രദേശത്തിനിണങ്ങും വിധം ഒരുക്കാനായതും വീ​ടിനെ ആഢംബര പൂർണവും പ്രൗഢ ഗംഭീരവുമാക്കുന്നു.

ആർക്കിടെക്​റ്റ്​ ഹരീഷും വീട്ടുടമ അബ്​ദുറഹി​മാനും കുടുംബവും

ആർക്കിടെക്​റ്റ്​ ഹരീഷ്​

ഗ്രീൻസ്​ക്വയർ ആർക്കിടെക്​റ്റ്​സ്​
PH: 97476 22995

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:interiorhome makingGriham newsTraditional designWooden Panels
News Summary - Traditional Home - Designer - Griham
Next Story