Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightPlanschevron_rightഅഞ്ചര സെൻറിൽ മൂന്നു...

അഞ്ചര സെൻറിൽ മൂന്നു ബെഡ്​റൂം വീട്​

text_fields
bookmark_border
അഞ്ചര സെൻറിൽ മൂന്നു ബെഡ്​റൂം വീട്​
cancel

കുറഞ്ഞ സ്ഥലത്ത്​ എല്ലാവിധ സൗകര്യങ്ങളുമുള്ള വീടാണോ നിങ്ങൾ തേടുന്നത്​? വീതി കുറഞ്ഞ്​ നീണ്ടുകിടക്കുന്ന അഞ്ചര സ​​​െൻറിൽ ​പ്​ളോട്ടിൽ ​മൂന്നു കിടപ്പുമുറികളുള്ള വീടാണ്​ ആർക്കിടെക്​റ്റ്​ ഡിസൈനർ ദിലീപ്​ നിങ്ങൾക്ക്​ പരിചയപ്പെടുത്തുന്നത്​. കോഴിക്കോട്​ ഗോവിന്ദപുരത്ത്​ ജയദ വസന്തിനുവേണ്ടി  സെമി കൻറംപററി ശൈലിയിലാണ്​ വീടൊരുക്കിയത്​.

1814 ചതുരശ്രയടി വിസ്​തീർണമുള്ള ഇരുനില വീട്ടിൽ ബാത്ത്​റൂം അറ്റാച്ച്​ ചെയ്​ത മൂന്നുകിടപ്പുമുറികൾ ഉൾപ്പെടെ എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്​.
താഴത്തെ നിലയിൽ വിശാലമായ ലിവിങ്​ ഏരിയ, ഉൗണുമുറി, മാസ്​റ്റർ ബെഡ്​റൂം, അടുക്കള, വർക്ക്​ ഏരിയ എന്നീ സൗകര്യങ്ങളാണ്​ ഉൾകൊള്ളിച്ചിരിക്കുന്നത്​.

ഡൈനിങ്​ ഏരിയക്ക്​ എതിർവശത്തായി ചെറിയ കോർട്ട്​യാഡും നൽകിയിട്ടുണ്ട്​. രണ്ടു കിടപ്പുമുറികളും ഫാമിലി ലിവിങ്​ ഏരിയയുമാണ്​ ഒന്നാമത്തെ നിലയിൽ ഒരുക്കിയിരിക്കുന്നത്​.
 

ഫാമിലി ലിവിങ്ങിൽ ആട്ടുകട്ടിലാണ്​ സീറ്റിങ്ങായി നൽകിയത്​. കോർട്ട്​ യാർഡിനു മുകളിൽ പർഗോളയിട്ടതിനാൽ അകത്തളത്തിൽ ധാരാളം വെളിച്ചം കിട്ടുന്നുണ്ട്​. ഫ്​ളോറിങ്ങിന്​ വെള്ള നിറത്തിലുള്ള വിട്രിഫൈഡ്​ ടൈലുകൾ ഉപയോഗിച്ചതും വീടത്ത്​ വെളിച്ചം നിറക്കാൻ സഹായിക്കുന്നു. ഫാമിലി ലിവിങ്ങിൽ നിന്നും ബാൽക്കണിയിലേക്കും ഒാപ്പൺ ടെറസിലേക്കും ഇറങ്ങാം.

പ്​ളാൻ

Designer:
Dileep Maniyeri
SHADOWS,
Architectural & interior consultants,
Easthill, calicut-5.
mobile no: + 91 9496931035

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:planconstructiongrihamdesignSemi contempoaray
News Summary - Semi contempoaray style home in 5 cent plot-calicut
Next Story