Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightPlanschevron_rightമരങ്ങള്‍ക്കുവേണ്ടി ഒരു...

മരങ്ങള്‍ക്കുവേണ്ടി ഒരു വീട്

text_fields
bookmark_border
natural home
cancel

വീട്ടുകാർക്കുവേണ്ടിയല്ല, മറിച്ച് പ്ലോട്ടിലെ മരങ്ങൾക്കും ചെടികൾക്കും വേണ്ടിയാണ് ആർകിടെക്ട് അജീഷ് കാക്കരത്ത് പാലക്കാട് ജില്ലയിലെ മണ്ണാർക്കാടിനടുത്ത് ത​​​​െൻറ വീടി​​​​െൻറ പ്ലാൻ നിർമിച്ചത്. പ്ലാനിങ്ങി​​​​െൻറ ഓരോ ഘട്ടത്തിലും സഹായിച്ചതും ഈ മരങ്ങൾതന്നെ.  മഴപെയ്യുമ്പോൾ കൂടെ മിണ്ടിയിരുന്ന ഓടുകളും, മണ്ണുമണക്കുന്ന നിലവും, നനുത്ത മഴച്ചാറ്റലും, മഴ തീർന്നാലും പെയ്തുനിന്നിരുന്ന മരങ്ങളുമുള്ള ത​​​​െൻറ പഴയ വീടിനെ പുതിയ സ്​ഥലത്തേക്ക് നട്ടുപിടിപ്പിക്കുകയായിരുന്നു അജീഷ്. വീടിനകത്ത് ഒരംഗത്തെപ്പോലെ പ്രിയപ്പെട്ട മാവും ചെടികളും ഇന്ന് പുതിയ വീട്ടിലുണ്ട്.

മരവുമായുള്ള ‘ഫാമിലി ലിവിങ്’ എന്ന കൺസെപ്റ്റാണ് ആർകിടെക്ട് അവതരിപ്പിക്കുന്നത്. വീടിനകത്തെ മരത്തടം സൃഷ്​ടിക്കുന്ന വെളിച്ച വിന്യാസത്തേയും കാറ്റി​​​​െൻറ ഗതിയേയും ഫലപ്രദമായി കണക്ട് ചെയ്ത് ലിവിങ് ഏരിയയിലേക്ക് എത്തിക്കുന്നതാണ് പ്ലാൻ. മരത്തിനോട് ചേർന്നുതന്നെ ലൈബ്രറിയും വർക്ക് സ്​പേസും ഒരുക്കിയിരിക്കുന്നു. നാച്വറൽ കൂളിങ് നിലനിർത്താൻ 35 ശതമാനം കോൺക്രീറ്റിങും സിമൻറും കുറച്ചാണ് വീടി​​​​െൻറ നിർമിതി. ഓടുപാകി വാർക്കുന്ന രീതിയാണ് റൂഫിങിനായി അവലംബിച്ചിരിക്കുന്നത്.

ചെലവുചുരുക്കുന്നതി​​​​െൻറ ഭാഗമായി പഴയ മരങ്ങൾ നന്നാക്കി ഭംഗിയായി ഉപയോഗിച്ചിരിക്കുന്നു. ഈ പഴയ മരങ്ങളാണ് വാതിലുകൾക്കും ജനാലകൾക്കും ഭംഗി കൂട്ടുന്നത്. 3 ബെഡ്റൂമുകളുള്ള ഇരുനില വീടാണിത്. വെട്ടുകല്ലാണ് വീടി​​​​​െൻറ ഹൈലൈറ്റ്. പഴമയെ നിലനിർത്തി കാവിതേച്ച് മിനുക്കിയ നിലവും ഭംഗി കൂട്ടുന്നു. സെമി കണ്ടംപററി മാതൃകയിലുള്ള ഈ വീട്  1770 സ്​ക്വയർഫീറ്റാണ്. 28 ലക്ഷം രൂപയാണ് നിർമാണച്ചെലവ്.

Ground Floor 

ground-floor.jpg

First Floor

first-floor

അജീഷ് കാക്കരത്ത്
അസി.പ്രഫസർ
കെ.എം.ഇ.എ കോളജ്​ ഒാഫ്​ ആർകിടെക്​ചർ
ആലുവ 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plangrihamnaturehome designingNatural friendly
News Summary - Natural friendly home by Ajeesh- Griham
Next Story