You are here

അഞ്ചു ലക്ഷം ചെലവിൽ ഒരു ‘സ്വപ്​നം’

13:22 PM
20/12/2017
Natural home

വീടുകളുടെ നിര്‍മാണ ചെലവ് കോടികളും പിന്നിട്ട് മുന്നേറുമ്പോള്‍ വെറും അഞ്ചു ലക്ഷം രൂപ ബജറ്റിൽ പ്രകൃതി ഭംഗി ഒത്തിണങ്ങിയ വീടൊരുക്കാമെന്നത്​ പലര്‍ക്കും വിശ്വസിക്കാനാകില്ല. എന്നാൽ, തുച്ഛമായ ചെലവിൽ കണ്ടാല്‍ ആര്‍ക്കും കൊതി തോന്നിക്കുന്ന വീടൊരുക്കിയിരിക്കുകയാണ്​ മാധ്യമ പ്രവർത്തകനും നടനുമായ സന്ദീപ്​ പോത്താനി. തൃശ്ശൂർ ജില്ലയിൽ പടിയൂര്‍ പഞ്ചായത്തിലെ പോത്താനിയിലാണ് സന്ദീപ്‌ പോത്താനി സ്വന്തം വീട്​ മനോഹരമായി രൂപകല്‍പന ചെയ്തിരിക്കുന്നത്. 

front door

സ്ഥലത്തുള്ള മരങ്ങളും ചെടികളുമൊന്നും വെട്ടി നശിപ്പിക്കാതെയാതെ സന്ദീപ്​ വീടിന്​ തറയൊരുക്കിയത്​. ഒരു പുൽനാമ്പു പോലും ബാക്കി നിർത്താതെ സ്ഥലം വടിച്ചു നിരപ്പാക്കി മുഴുവൻ ഏരിയയിലും കോൺക്രീറ്റ്​ മാളിക പണിയുന്നതിലുള്ള വിയോജിപ്പാണ്​ കുറഞ്ഞ വിസ്​തീർണത്തിൽ പ്രകൃതിയോട് ഇണങ്ങുന്ന വീടെന്ന ആശയത്തിലേക്ക്​ അദ്ദേഹത്തെ നയിച്ചത്​. 

hall

വീട്​ താൻ പിന്തുടരുന്ന നിലപാടിൽ ഉറച്ചുള്ളത് തന്നെയാകണമെന്ന്​ സന്ദീപിന്​ നിർബന്ധമുണ്ടായിരുന്നു. വീടുപണിയുടെ പേരിൽ നടത്തുന്ന പ്രകൃതിദ്രോഹ നടപടികളിൽ നിന്ന് ആവുന്നത്ര അകലം പാലിക്കണമെന്നായിരുന്നു ആഗ്രഹം. വീടു പണിയാനായി മരങ്ങള്‍ മുറിച്ചു മാറ്റില്ല, ചുറ്റുപാടില്‍ നിന്ന് ലഭിക്കുന്ന നിർമാണ സാമഗ്രികൾ കൂടുതലായി ഉപയോഗിക്കും, ഓട് അടക്കമുള്ളവ പഴയതു മതി എന്നിങ്ങനെയുള്ള കടുത്ത നിലപാടുകൾ പിന്തുടർന്നാണ്​ ഇത്തിരി ബജറ്റിൽ അഴകേറുന്ന വീട്​ പൂർത്തിയാക്കിയത്​. 
 
പുതിയ നിർമാണ സാമഗ്രികൾ കഴിവതും ഒഴിവാക്കാനും പുനരുപയോഗിക്കാവുന്ന സാധനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും സന്ദീപ്​ ശ്രമിച്ചിട്ടുണ്ട്. ഡിസൈനിലെ പുതുമയോട് വലിയ താൽപര്യം ഇല്ലായിരുന്നു. അതിനാൽത്തന്നെ രൂപകൽപനയിൽ വലിയ പരീക്ഷണങ്ങളൊന്നും നടത്താനും ഇദ്ദേഹം തയാറായില്ല. പ്രകൃതിയോടിണങ്ങിയ നിർമാണ സാമഗ്രികൾ തെരഞ്ഞെടുക്കുന്നതിലും അവ പരമാവധി ഉപയോഗക്ഷമമാക്കുന്നതിലുമായിരുന്നു ശ്രദ്ധ.

side view


വീടൊരുക്കിയിരിക്കുന്നത്​ 900 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ്​. രണ്ട് കിടപ്പുമുറി, അടുക്കള, ഹാള്‍, ഹാളിനുള്ളില്‍ ചെറിയ ഓപ്പണ്‍ കിച്ചന്‍, രണ്ട് ബാത്ത് റൂം, മൂന്നു ഭാഗത്തും നീളമുള്ള വരാന്തകള്‍ എന്നിവയാണ് ‘സ്വപ്​നം’ എന്ന വീട്ടിലൊരുക്കിയിരിക്കുന്ന സൗകര്യങ്ങൾ.

bedroom

മൂന്നടി പൊക്കത്തിലാണ്​ തറ പണിതിരിക്കുന്നത്​. ഒന്നരയടി താഴ്ചയില്‍ ഫൗണ്ടേഷനും ഒന്നരയടി പൊക്കത്തില്‍ ബേസ്‌മ​​െൻറും. കരിങ്കല്ലില്‍ പണിത  തറയുടെ മുകളില്‍ കോണ്‍ക്രീറ്റും അതിനു മുകളില്‍ ഇഷ്ടികക്കെട്ടുമാണുള്ളത്. മുന്‍വശത്തെ വാതിലുകളും ജനൽ പാളികളും തടിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ബാത്ത്‌റൂമിന്‍റെ വാതില്‍ നിര്‍മാണത്തിന് പി.വി.സിയാണ് ഉപയോഗിച്ചത്.

window view

പൊക്കമുള്ള ജനാലകളുടെ അഴികള്‍ നിര്‍മ്മിക്കാന്‍ ഇരുമ്പാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടു പാളികളുള്ള നാലു ജനാലകളാണ് വീട്ടില്‍ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ഹാളിലെ ചുവരിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഇരിപ്പിടത്തിന് പുറകിലായി ഒരു നാലുപാളി ജനലുമുണ്ട്. 

hall view

ഇഷ്ടികയും സിമന്‍റ് കട്ടയുമാണ് വീട്​ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇതുമൂലം വീടിനകത്ത് ചൂടു കുറക്കാനാകും. ഹാളിലെ ചില വശങ്ങളിലെ ചുമർ സിമന്‍റ്​ തേച്ചിട്ടില്ല. ചില ഭിത്തികള്‍ നിർമിതി മോഡലില്‍ എട്ടു വണ്ണത്തില്‍ ഉള്ളു പൊള്ളയായ രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്.

single window

വീടിന്‍റെ മേല്‍ക്കൂര ഇരുമ്പ്‌ പൈപ്പുകള്‍ക്ക് മുകളില്‍ പഴയ ഓടുകള്‍ പാകുന്ന രീതിയിലാണ് ഒരുക്കിയത്​. ഇതെല്ലാം ചെലവു കുറക്കുന്നതിന്​ മാത്രമല്ല, വീടിനുള്ളിലെ ചൂടു കുറക്കാനും സഹായമാണ്​. അടുക്കളയുടെ സ്ലാബിലും ഒരു ബാത്ത് റൂമിലും മാത്രമാണ് ടൈല്‍ പതിച്ചിട്ടുള്ളത്.

bamboo window

പൂര്‍ണമായും കളിമണ്ണില്‍ നിര്‍മ്മിച്ച തറയോടുകളാണ്​ നിലത്ത്​ പതിച്ചിരിക്കുന്നത്​. അകത്ത്​ അത്യാവശ്യത്തിനുള്ള ഇലക്ട്രിക് പോയിൻറുകള്‍ മാത്രം. മുറിയില്‍ ഒരു ലൈറ്റ്, ഒരു ഫാന്‍, പ്ലഗ്​ പോയിൻറ്​ എന്നിങ്ങനെ. ശുചിമുറികളിലും ആർഭാടമില്ല, ഒരു പൈപ്പും ക്ലോസറ്റുമാണ്​ ക്രമീകരിച്ചിരിക്കുന്നത്. 

open kitchen

അകത്തളത്തെ അലങ്കരിക്കുന്നതിനും പ്രകൃതിദത്ത വസ്​തുക്കളെ തന്നെയാണ്​ കൂട്ടുപിടിച്ചിരിക്കുന്നത്​. ഹാളിൽ പഴയ മോഡൽ മഞ്ച പോലെയാണ്​ മരത്തിന്‍റെ ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്​. പിച്ചള പാത്രങ്ങളും കരിങ്കൽ, തടി ശിൽപങ്ങളും കുപ്പിപാത്രങ്ങളും ബോൻസായ്-കുഞ്ഞുചെടികളും അകത്തളത്ത്​ ഇടംപിടിച്ചിരിക്കുന്നു. തടിയിലുള്ള പഴയകാല സ്വിച്ച്​ ബോർഡും ​േക്ലാക്കുമെല്ലാം വീടി​ന്​ ആൻറിക്​ ലുക്ക്​ നൽകുന്നുണ്ട്​. 

dinning

ഹാളിൽ ഒാപ്പൺ കിച്ചണോട് ചേർന്നാണ്​ ഡൈനിങ്​ ടേബിൾ ഒരുക്കിയിരിക്കുന്നത്​. നാലു പേർക്ക്​ ഇരിക്കാവുന്ന തടിയുടെ ചാരുബെഞ്ചും മേശയും ഹാളി​ന്‍റെ ഹൈലൈറ്റാണ്​. വീടിനും ചുറ്റുമുള്ള വരാന്തയാണ്​ മറ്റൊരു ആകർഷണം.

back varantha
antique clock
decor

 

Loading...
COMMENTS