Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightPlanschevron_rightഇരുശൈലികളിൽ ഒരു...

ഇരുശൈലികളിൽ ഒരു വിസ്​മയ ഭവനം

text_fields
bookmark_border
home elevation
cancel

വീട്ടുടമ: അഭിലാഷ്​ പെരുമ്പള്ളി
സ്ഥലം: ചൊവ്വൂർ, തൃശൂർ
വിസ്​തീർണം: 2612 sqft
നിർമാണം പൂർത്തിയായ വർഷം:
​ േപ്ലാട്ട്​: 21 സ​​​​​െൻറ്​
രൂപകൽപന: ഫൈസൽ നിർമാൺ


​പാരമ്പര്യ ഭംഗിയും ആധുനിക ഭംഗിയും ഒത്തിണങ്ങിയ വീട ്​, തൃശൂർ ജില്ലയിലെ ചൊവ്വൂരിൽ സ്​ഥിതിചെയ്യുന്ന അഭിലാഷി​​​​​​െൻറ വീടിന്​ വിശേഷണങ്ങൾ ഏറെയാണ്​. 21 സ​​​​​െൻറിൽ 2 612 സ്​ക്വയർഫീറ്റിൽ രണ്ട്​ നിർമാണ ശൈലികൾ സമന്വയിപ്പിച്ചാണ്​ നിർമാൺ ഡിസൈൻസ്​ വീട്ടുടമയുടെ അഭിലാഷം നിറവേറ്റിയത ്​.

തട്ടുതട്ടായുള്ള വീടി​​​​​​െൻറ മുഖപ്പ്​ പരമ്പരാഗത ശൈലിയോട്​ ചേരു​േമ്പാൾ എലിവേഷനിൽ നൽകിയിരിക്കുന്ന പ ില്ലറുകൾ ആധുനിക ശൈലിയോട്​ ചേർന്നുനിൽക്കുന്നതിനൊപ്പം ഇതൊരു ഡിസൈൻ എലമ​​​​​െൻറായും വർത്തിക്കുന്നു.

elevation-side-view

സൗകര്യങ്ങളെല് ലാം ഒറ്റനിലയിൽ ഒരുക്കിയാൽ മതിയെന്ന അഭിലാഷി​​​​​​െൻറയും കുടുംബത്തി​​​​​​െൻറയും ആവശ്യപ്രകാരം ഇൗ വീട്​ ഡിസൈൻ ചെയ്​തത്​ നിർമാൺ ഡിസൈൻസിലെ ഫൈസലാണ്​. എലിവേഷനൊത്ത കോംപൗണ്ട്​വാളും എക്​സ്​റ്റീരിയറി​​​​​​െൻറ ഭംഗി കൂട്ടുന് നു.

മഴ പെയ്യു​േമ്പാൾ വീഴുന്ന വെള്ളം മഴവെള്ള സംഭരണിയിലേക്കെത്താൻ പാത്തികളും നൽകിയിട്ടുണ്ട്​. മുറ്റത്ത്​ വ െള്ളം തങ്ങിനിൽക്കാതെ ഭൂമിയിലേക്ക്​ താഴും വിധമാണ്​ കരിങ്കല്ല്​ പാകിയിരിക്കുന്നത്​.​

കാറ്റിനും വെട്ടത്തിനും സ്വാഗതം

സൂര്യകിരണങ്ങൾ ഉള്ളിലേക്കെത്തും വിധം നീളൻ ജനാലകളും പരമാവധി പാർട്ടീഷനുകൾ ഒഴിവാക്കിക്കൊണ്ടുള്ള ഡിസൈൻ രീതികളും ഇൻറീരിയറിനെ തുറന്നതും വിശാലവുമാക്കുന്നു.

സമകാലിക ശൈലിയിലെ ഡിസൈൻ ആശയങ്ങൾക്കൊപ്പം പരമ്പരാഗത ശൈലി ഘടകങ്ങൾകൂടി ഉൾചേർത്തുകൊണ്ടുള്ള ഡിസൈൻ നയങ്ങളാണ്​ അകത്തളത്തി​​​​​​െൻറ പ്രത്യേകത. ഇൻറീരിയറി​​​​​​െൻറ ആകെ ഭംഗിക്ക്​ ഇണങ്ങുംവിധം ഫർണിച്ചറുകളും ഫർണിഷിങുകളും ക്രമീകരിച്ചു. ഉചിതമായ ലൈറ്റ്​ ഫിറ്റിങുകൾ ഇൻറീരിയറി​​​​​​െൻറ ആംപിയൻസ്​ കൂട്ടുന്നു.

ഫോർമൽ ലിവിങ്​, ഫാമിലി ലിവിങ്​, ഡൈനിങ്​, മൂന്ന്​ കിടപ്പുമുറികൾ, കിച്ചൻ എന്നിങ്ങനെയാണ്​ വീട്ടിലെ ക്രമീകരണങ്ങൾ. ​ഫ്​ളോറിങിന്​ വി​ട്രിഫൈഡ്​ ടൈലും വുഡൻ ഫ്​ളോറിങും നൽകി. പാസേജിന്​ സീലിങ്ങിൽ നൽകിയിരിക്കുന്ന സ്​കൈലൈറ്റുകൾ കാറ്റിനും വെട്ടത്തിനും സ്വാഗത​േമാതുന്നു.

സിറ്റൗട്ടിനും കോർട്ട്​യാർഡിനും ഇടയിലായിട്ടാണ്​ ഡൈനിങ്​ ഏരിയ. ലിവിങ്ങിനേയും ഡൈനിങിനേയും തമ്മിൽ വേർതിരിച്ചിരിക്കുന്നത്​ സി.എൻ.സി ഡിസൈൻ ചെയ്​ത ജാളി പാ​ർട്ടീഷനാണ്​.

ഡൈനിങിൽ നിന്നും പുറത്തെ പാഷിയോയിലേക്ക്​ കാഴ്​ച ചെന്നെത്തും വിധം സജ്​ജീകരിച്ചു. ഫാമിലി ലിവിങിനോട്​ ചേർത്തുതന്നെ പ്രയർ ഏരിയയും ഒരുക്കി.

മിതത്വം
വിശാലമായിട്ടാണ്​ 3 കിടപ്പ്​ മുറികളും ഒരുക്കിയിട്ടുള്ളത്​. ഇൻബിൽറ്റ്​ വാർഡ്രോബുകളും ഡ്രസിങ്​ സ്​പേസും അറ്റാച്ച്​ഡ്​ ബാത്​റൂമും കൂടിയതാണ്​ മൂന്ന്​ കിടപ്പ്​ മുറികളും.

അനാവശ്യ അലങ്കാരങ്ങളെ മാറ്റിനിർത്തി ലളിതവും സുന്ദരവും ശാന്തവുമായ അന്തരീക്ഷം സൃഷ്​ടിച്ചുകൊണ്ടുള്ള ഡിസൈൻ നയങ്ങളാണ്​ എല്ലാ മുറികളിലും സ്വീകരിച്ചിട്ടുള്ളത്​.

bedroom

ഒാപ്പൺ ശൈലി സ്വീകരിച്ചുകൊണ്ടുള്ള ഡി​ൈസൻ നയങ്ങളാണ്​ അടുക്കളയില​​​ും കാണാൻ കഴിയുക. കൗണ്ടർ ടോപ്പിന്​ കൊറിയൻ സ്​റ്റോൺ ആണ് നൽകിയിരിക്കുന്നത്​.

സ്​റ്റോറേജ്​ യൂനിറ്റുകൾക്ക്​ പരമാവധി പ്രാധാന്യം കൊടുത്തിട്ടുണ്ട്​. കബോർഡുകൾക്ക്​ മറൈൻ പ്ലൈവുഡാണ്​ ഉപയോഗിച്ചിട്ടുള്ളത്​.

ഇരു ശൈലികൾ കൂട്ടിയിണക്കി ഒരുക്കിയ അഭിലാഷി​​​​​​െൻറയും കുടുംബത്തി​​​​​​െൻറയും ഇൗ വീട്​ രൂപഭംഗികൊണ്ടും സമീപപ്രദേശത്തെ മറ്റു വീടുകളിൽ നിന്നും വേറിട്ടുനിൽക്കുന്നു.

ഡിസൈനർ ഫൈസൽ നിർമാൺ, വീട്ടുടമ അഭിലാഷും കുടുംബവും

ഡിസൈനർ: ഫൈസൽ
നിർമാൺ ഡിസൈൻസ്​
മഞ്ചേരി
Ph: 9895978900

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:interiorhome makinggrihamhome designNirman DesignsElevation
News Summary - Home Design- Plans - Home making- Griham
Next Story