Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightPlanschevron_rightകന്റംപററി ശൈലിയിലൊരു...

കന്റംപററി ശൈലിയിലൊരു ലളിത ഭവനം

text_fields
bookmark_border
കന്റംപററി ശൈലിയിലൊരു ലളിത ഭവനം
cancel

വീടു പണിയാൻ ഉദ്ദേശിക്കുന്നത്​ വീതി കുറഞ്ഞ്​ നീളത്തിൽ കിടക്കുന്ന സ്ഥലമാണ്​. പ്ലോട്ടി​െൻറ അഭംഗി അറിയാത്ത വിധം മനോഹരമായ വീട്​ വേണം. എലിവേഷനിൽ ഏച്ചുകെട്ടലില്ലാത്ത വിധം വീടിനോട്​ ചേർന്ന്​ ചാർറ്റഡ്​ അക്കൗണ്ടൻറായ ഗൃഹനാഥന്​ ഒാഫീസ്​ ഒരുക്കാൻ... വീടിനെ കുറിച്ച്​ കൃ​ത്യമായ മുന്നൊരുക്കങ്ങളോടെയാണ്​ മിഥുൻ ആനന്ദ്​ ആർക്കിടെക്ടിനെ സമീപിച്ചത്.

10 മീറ്റർ വീതിയും 30 മീറ്റർ നീളവുമുള്ള ആ പ്ലോട്ടിൽ തന്നെ കളയൻറി​െൻറ എല്ലാ ആവശ്യങ്ങളും അഭിരുചികളും തിരിച്ചറിഞ്ഞ് വീടൊരുക്കാൻ ആർക്കിടെക്​റ്റ്​ ഡിസൈനർ മുഹമ്മദ്​ ഷാഫിക്ക്​ കഴിഞ്ഞു.

2800 സ്​ക്വയർ ഫീറ്റ്​ വിസ്​തീർണത്തിൽ കാർപോർച്ചും ഒാഫീസും നാലു കിടപ്പുമുറികളും കോർട്ട്​ യാർഡ്​ വരെ ഉൾപ്പെടുത്തിയാണ്​ വീടൊരുക്കിയത്​. എലിവേഷൻ ലളിതമെങ്കിലും പ്രത്യേക പിരമിഡ്​ പ്ലാസ്​റ്ററിങ്ങിലൂടെ വ്യത്യസ്​തത നൽകി. ബോക്​സ്​ ശൈലി നൽകിയ സിങ്കിൾ ഡോർ വി​േൻറായും സൺഷേഡിനു പകരം പരീക്ഷിച്ച പർഗോളയുമെല്ലാം എലിവേഷന്​ പുതുഭാവം നൽകുന്നു.

പോർച്ചിനും സിറ്റ്​ ഒൗട്ടിനും മുകളിലായി ഒാഫീസ്​ റൂം. അകത്തളത്തിലൂടെ പ്രവേശനം വേണ്ടെന്ന്​ നേരത്തെ അദ്ദേഹം ആവശ്യ​പ്പെട്ടതിനാൽ പോർച്ചി​െൻറ അരികിലൂടെ സ്റ്റെയർ നൽകി. ​ഒറ്റനോട്ടത്തിൽ ആർക്കും ഇത്​ മനസിലാക്കാൻ കഴിയില്ല.

പ്രധാന വാതിൽ തുറക്കുന്നത്​ ഗസ്റ്റ്​ ലിവിങ്ങിലേക്കാണ്​. തുടർച്ചയെന്ന വണ്ണം ഫാമിലി ലിവിങ്​ സ്​പേസ്​. പൂജാ മുറിക്കുള്ള സ്​പേസും ഫാമിലി ലിവിങ്ങിലാണ്​ ഒരുക്കിയത്​. ഇൻറീരിയർ വളരെ ലളിതമായ രീതിയിലാണ്​ ചെയ്​തത്​. ഫാൾസ്​ സീലിങ്ങും ജിപ്​സത്തിൽ വുഡൻ പെയിൻറ്​ നൽകി മച്ചി​െൻറ പ്രതീതി നൽകുകയും ചെയ്​തിരിക്കുന്നു. ഫർണിച്ചറും സ്റ്റെയറുമെല്ലാം തടി ആയതിനാൽ ​തറയിൽ ​െഎവറി–വുഡൻ നിറങ്ങളുടെ വിട്രിഫൈഡ് ടൈൽ നൽകി.  

ഫാമിലി ലിവിങ്ങിൽ സ്റ്റെയറിന്​ താഴെയായി കോർട്ട്​ യാർഡ്​ ഒരുക്കി. പെബിൾ കോർട്ടിന്​ പകരം ആർട്ടിഫിഷ്യൽ ഗ്രാസും ഗ്രീൻ പ്ലാൻറ്​സും വിരിച്ച്​ ലാൻഡ്​സ്​കേപ്പാക്കിയത്​ അകത്തളത്തിന്​ പുതുമ നൽകുന്നുണ്ട്​.

  • ഡൈനിങ്ങിൽ പ്ലൈവുഡും ഗ്ലാസും ഉപയോഗിച്ച്​ നവീന ​ശൈലിയിൽ കോക്കറി ഷെൽഫ്​ പണിതു.
  • മേശയുടെ രൂപത്തിലുള്ള വൈറ്റ്​ വാഷ്​ കൗണ്ടർ പുതുമയുള്ളതാണ്​. ടവലും മറ്റും സൂക്ഷിക്കാൻ താഴെ സ്റ്റോറേജും നൽകിയിട്ടുണ്ട്​.
  • ഒരേ ഡിസൈനിലുള്ള വിട്രിഫൈഡ് ടൈലാണ് എല്ലാ മുറികളിലും ഫ്ലോറിങ്ങിന് ഉപയോഗിച്ചത്. ഫ്ലോറിങ്ങിലും വുഡൻ ടച്ച്​ കൊണ്ടുവരുന്നതിന്​ ബ്രൗൺ ടൈലുകൾ കൊണ്ട്​ ഡിസൈൻ നൽകി.
  • അടുക്കളയിൽ മാത്രം മാറ്റ് ഫിനിഷ് ഉള്ളതും അൽപം നിറം അൽപം കൂടി കടുത്തതുമായ ടൈൽ നൽകി. എല്ലായിടത്തും ഒരേ ടൈൽ ഉപയോഗിച്ചതു കൊണ്ട് ടൈലിന്‍റെ വേസ്റ്റേജ് കുറഞ്ഞു.
  • വെന്‍റിലേഷന്​ പ്രാധാന്യം നൽകിയതിനാൽ വീടിനുള്ളിൽ നിറയെ കാറ്റും വെളിച്ചവും ലഭിക്കുന്നു.
  • താ​ഴെയും മുകളിലുമുള്ള മാസ്റ്റർ ബെഡ്​റൂമുകളിൽ ബാത്ത്​റൂം കൂടാതെ ഡ്രസിങ്​ സ്​പേസും നൽകിയിട്ടുണ്ട്​.
ഡിസൈനർ:
Architect Zainul Abid 
Architectural designer Muhammed shafi
Arkitecture Studio,calicut
Mob:+91 9809059550
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:interiordecorgrihamexteriorhome design
News Summary - home design- plan- interior
Next Story