Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGrihamchevron_rightPlanschevron_rightഫ്യൂഷൻ ബ്യൂട്ടിയിൽ...

ഫ്യൂഷൻ ബ്യൂട്ടിയിൽ ഹഖാനി മൻസിൽ

text_fields
bookmark_border
ഫ്യൂഷൻ ബ്യൂട്ടിയിൽ ഹഖാനി മൻസിൽ
cancel

ക്ലൈൻറ്​ : അബ്​ദുൽ റഹ്​മാൻ
സ്​ഥലം : പള്ളുരുത്തി, എറണാകുളം
പ്ലോട്ട്​ : 10 സ​​​െൻറ്​
വിസ്​തീർണം : 3500 sqft
< /p>

ഡിസൈൻ : ആക്​ടീവ്​ ഡിസൈൻസ്​ പ്രൈ. ലിമിറ്റഡ്​
തമ്മനം, കൊച്ചി
Ph: 94470 35933

ഒാരോ വീടും വ്യത്യസ്​തമാണ് ​. വീട്ടുകാരും അവരുടെ ആവശ്യങ്ങളും വ്യത്യസ്​തമാണ്​. അതനുസരിച്ചാവണം ഒാരോ ഗേഹങ്ങളും വാർത്തെടുക്കേണ്ടത്​. വീട്ട ുകാരുടെ ആഗ്രഹത്തിനൊത്ത്​ പള്ളുരുത്തിയിൽ 3500 സ്​ക്വയർ ഫീറ്റിൽ സ്​ഥിതി ചെയ്യുന്ന ഇൗ വീട്​ ഡിസൈൻ ചെയ്​തിരിക്കുന ്നത്​ ആക്​ടീവ്​ ഡിസൈൻസ്​ പ്രൈവറ്റ്​ ലിമിറ്റഡാണ്​. കണ്ടംപ്രററി കൊളോണിയൽ ഫ്യൂഷൻ ശൈലിയിലാണ്​ വീടി​​​​െൻറ രൂപ കൽപന. 10 സ​​​െൻറ്​ പ്ലോട്ടിലാണ്​ വീടിരിക്കുന്നത്​.

സിംപിൾ ആൻഡ്​ എലഗൻറ്​ ലാൻറ്​ സ്​കേപ്പിങ്ങും വീടി​​​​െൻറ പ്രത്യേകതയാണ്​. ഫസ്​റ്റ്​ ഇംപ്രഷൻ ഇൗസ്​ ദ ബെസ്​റ്റ്​ ഇംപ്രഷൻ എന്നു പറയുന്നതു പോലെ ആദ്യ കാഴ്​ചയിൽ തന്നെ വീട് ​ നമ്മുടെ കണ്ണിലുടക്കും. വീടിനോട്​ ചേർന്ന്​ ഗ്യാരേജും സജ്ജീകരിച്ചിട്ടുണ്ട്​.

എലിവേഷനും അതിനൊത്ത കോംപൗണ്ട്​ വാളും, സ്ലോപ്പ്​ കപ്പിങ്​ രീതിയും മേ ാഡേൺ പർഗോളയും ടഫൻറ്​ ഗ്ലാസും ക്ലാസിക്​ വർക്കുകളും എല്ലാം സമകാലീന ശൈലിയുടെ ഘടകങ്ങളാണ്​. കാറ്റി​​​​െൻറയും വെളിച്ചത്തി​​​​െൻറയും കൃത്യമായ ദിശാ ക്രമീകരണത്തിലാണ്​ ഉൾത്തളങ്ങൾ വിന്യസിച്ചിരിക്കുന്നത്​.

എലഗൻറ്​ ബ്യൂട്ടി

കോംപൗണ്ട്​ വാൾ മുതൽ വീടിനുള്ളിലെ എലമ​​​െൻറുകളെല്ലാം തന്നെ പരസ്​പരം ചേർത്തു പോകുംവിധമുള്ള ഡിസൈൻ നയങ്ങളാണ്​ ഇവിടെ പ്രാവർത്തികമാക്കിയിട്ടുള്ളത്​. 'L' ഷെയ്​പ്പ്​ വരാത്ത വീടി​​​​െൻറ സെൻട്രൽ സ്​പേസിലേക്കും എത്തിച്ചേരുന്നു.

വീടി​​​​െൻറ സ്​റ്റെയർ ഏരിയയോട്​ ചേർന്നുള്ള ഇ​േൻറണൽ കോർട്ട്​യാർഡാണ്​ വീടി​​​​െൻറ ഫോക്കസ്​ പോയൻറ്​. ലിവിങ്ങിൽ നിന്നും ഡൈനിങ്ങിൽ നിന്നും എല്ലാം ഇൗ കോർട്ട്​ യാർഡിലേക്ക്​ കാഴ്​ചയെത്തും വിധമാണ്​ ക്രമീകരിച്ചിട്ടുള്ളത്​. സ്​​ത്രീകൾക്ക്​ ഇരിക്കാനുള്ള ഇരിപ്പിട സൗകര്യവും കോർട്ട്​ യാർഡിൽ ഉൾപെടുത്തിയിരിക്കുന്നു.

സ്വീകരണ മുറി
'L' ഷേയ്​പ്പ്​ ലിവിങ്​ സോഫയാണ്​ ലിവിങ്​ റൂമിന്​ നൽകിയിട്ടുള്ളത്​. കൂടാതെ നല്ലൊരു ചാരുകസേരയും ഇവിടെ കൊടുത്തിട്ടുണ്ട്​. ടി.വി യൂനിറ്റിരിക്കുന്ന ഭിത്തിക്ക്​ തടിയുടെ പാനലിന്​ നൽകി ഹൈലൈറ്റ്​ ചെയ്​തിരിക്കുന്നു. സീലിങ്ങും ഉചിതമായ ലൈറ്റ്​ ഫിറ്റിങ്ങുകളും എല്ലാം ലിവിങ്​ റൂമി​​​​െൻറ ആംപിയൻസ്​ ഇരട്ടിപ്പിക്കുന്നു.
ഡൈനിങ്​ ഏരിയ
എട്ട്​ പേർക്ക്​ ഇരിക്കാവുന്ന ഡൈനിങ്​ ടേബിളാണ്​ ഇവിടെ ഇട്ടിരിക്കുന്നത്​. ഡൈനിങ്​ ഏരിയയുടെ ഭിത്തിയുടെ ഒരു ഭാഗം ക്രോക്കറി ഷെൽഫ്​ നൽകി. വാഷ്​ കൗണ്ടറിനും ഇവിടെ സ്​ഥാനം നൽകിയിരിക്കുന്നു.
സീലിങ്​ വർക്കുകളും ഹാംഗിങ്​ ലൈറ്റും എല്ലാം ഉൗണ്​ മുറിയെ പ്രൗഢ ഗംഭീരമാക്കുന്നുണ്ട്​. വെള്ള നിറത്തി​​​​െൻറ അകമ്പടിയിൽ ഒരുക്കിയ ഇൻറീരിയറിൽ തടിയുടെ നിറം ഭംഗി കൂട്ടുന്നുണ്ട്​. തടിപ്പണികൾക്കെല്ലാം തേക്കാണ്​ ഉപയോഗിച്ചിട്ടുള്ളത്​.

സുന്ദരമീ കിടപ്പറകൾ
കിടപ്പ്​ മുറികളിൽ മാത്രമാണ്​ നിറങ്ങളുടെ സാന്നിധ്യം നൽകിയിട്ടുള്ളത്​. മൂന്ന്​ കിടപ്പ്​ മുറികളാണ്​ ഇൗ വീട്ടിൽ ഉള്ളത്​. ഹെഡ് ​ബോർഡും അതിന്​ ചേരുംവിധമുള്ള സീലിങ്​ പാറ്റേണുകളുമാണ്​ മുറികളുടെ പ്രത്യേകത. എല്ലാ മുറികളിലും പരമാവധി സ്​റ്റോറേജ്​ യൂണിറ്റുകളും ഉൾപെടുത്തിയിട്ടുണ്ട്​. മക​​​​െൻറ മുറിയിൽ പഠിക്കുന്നതിനായി സ്​റ്റഡി ടേബിളും, കോർണർ ഷെൽഫും നൽകിയിരിക്കുന്നു.

മുകൾ നിലയിൽ നൽകിയിരിക്കുന്ന ബാൽക്കണിയിൽ ഗാർഡനും സജ്ജീകരിച്ചിട്ടുണ്ട്​. ഇത്​ കുറഞ്ഞ പ്ലോട്ടിന്​ ചുറ്റുമുള്ള സ്വാഭാവിക പ്രകൃതി വീടി​​​​െൻറ ആകെ ഭംഗിയോട്​ ലയിച്ചു ചേരുന്നു.

ഒാപ്പൺ കിച്ചൻ
ഒാപ്പൺ കിച്ചനാണിവിടെ ​ഫ്ലോറിങ്ങിന്​ തടിയാണ്​ ഉപയോഗിച്ചിട്ടുള്ളത്​. ഗ്രിൽ ആൻഡ്​ ഗോൾഡ്​ ഗ്ലാസ്​ മൊസൈക്കാണ്​ ബാക്​ സപ്ലാഷിന്​ മുകളിലും താഴെയുമായി പരമാവധി സ്​റ്റോറേജ്​ യൂനിറ്റുകളും ഉൾക്കൊള്ളിച്ചിരിക്കുന്നു. ബ്രേക്ക്​ ഫാസ്​റ്റ്​ ടേബിളിനും അടുക്കളയിൽ സ്​ഥാനം നൽകി. ഷോ കിച്ചൻ കൂടാതെ വർക്കിങ്​ കിച്ചൻ കൂടി ഇവി​െട ഒരുക്കിയിട്ടുണ്ട്​.

നിറങ്ങളുടെ അതിപ്രസരണമോ ടെക്​സ്​ചറുകളോ കടും വർണങ്ങളോ നൽകാതെയാണ്​ ഒാരോ ഇടവും സുന്ദരമാക്കിയിട്ടുള്ളത്​. വീടുകളുടെ ആവശ്യങ്ങളും വിശ്വാസങ്ങളും മുൻനിർത്തി ഉപയുക്തതയ്​ക്കും കാഴ്​ച ഭംഗിക്കും പ്രാധാന്യം നൽകി നിർമിച്ച വീടാണിത്​. പുതു പുത്തൻ സാമഗ്രികളും മെറ്റീരിയലുകളും ഫർണിച്ചറും ഫർണിഷിങ്ങുകളും വീടിനെ നയന മനോഹരമാക്കുന്നു.

വീട്ടുടമ അബ്​ദുൽ റഹ്​മാനും കുടുംബവും, വീടൊരുക്കിയ ആക്ടീവ്​ ഡിസൈൻസ്​ സാരഥികളായ സേവ്യർ ആലുങ്കലും കരോലിൻ സേവ്യറും

Show Full Article
TAGS:contemporary home Fusion style home designing griham 
News Summary - Contemporary Home- Home designing - Griham
Next Story