Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGrihamchevron_rightPlanschevron_rightആറ്റിങ്ങലിലെ സിംപിൾ...

ആറ്റിങ്ങലിലെ സിംപിൾ ആൻറ്​ ഹംബിൾ വീട്​

text_fields
bookmark_border
ആറ്റിങ്ങലിലെ സിംപിൾ ആൻറ്​ ഹംബിൾ വീട്​
cancel

വീട്ടുടമ: ബിജി ചന്ദ്രൻ
സ്ഥലം: ഗ്രാമത്തുമുക്ക്​ , ആറ്റിങ്ങൽ
വിസ്​തീർണം: 2010 sqft
രൂപകൽപന: രാധാകൃഷ്​ണൻ
എസ്​. ഡി.സി ആർക്കിടെക്​റ്റ്

കാലാനുസൃതമായ മാറ്റങ്ങളെ ഉൾകൊണ്ടുകൊണ്ട്​, കൻറംപ്രററി ശൈലിയിൽ ഒരു വീട്​ അതിൽ കൂടുത ലൊന്നും ബിജി ചന്ദ്രനും കുടുംബത്തിനും പറയാൻ ഉണ്ടായിരുന്നില്ല. ത​​​​െൻറ ആഗ്രഹങ്ങൾ നിറവേറ്റി ഒരു വീട്​ വേണമെന് നത്​ എസ്​.ഡി.സി ആർക്കിടെക്​റ്റ്​സിലെ രാധാകൃഷ്​ണനോടാണ്​ ബിജി ചന്ദ്രൻ പങ്കുവെച്ചത്​​.

ആറ്റിങ്ങലിലെ​ ഗ്രാമ ത്തുമുക്ക്​ എന്ന സ്ഥലത്ത്​ 2010 സ്​ക്വയർഫീറ്റിൽ വീട്ടുടമസ്ഥ​​​​െൻറ സ്വപ്​നങ്ങൾ യഥാർത്ഥ്യമാക്കി ആ വീട്​ ഉയർന്ന ു. അത്​ അവർക്ക്​ ഏറ്റവും പ്രിയപ്പെട്ട ഇടമായി മാറി. ക്ലൈൻറി​​​​െൻറ ആവശ്യങ്ങളെല്ലാം വളരെ സൂക്ഷ്​മതയോടെ വിലയിര ുത്തിയാണ്​ ഡിസൈൻ നയങ്ങളും എലമ​​​െൻറുകളും ഇവിടെ നിവർത്തിച്ചിരിക്കുന്നത്​.

വെൺമയുടെ ചാരുതയിൽ

വെൺമയുടെ വിന്യാസമാണ്​ അകം പുറം കാണാനാവുക. ചതുരാകൃതിയിലുള്ള ഡിസൈൻ രീതിയാണ്​ എക്​സ്​റ്റീയറിന്​ നൽകിയിട്ടുള്ളത്​. കൻറംപററി ശൈലി ഘടകങ്ങളാ യ ക്ലാഡിങ്​ വർക്കുകളും പാനലിങ്​ വർക്കുകളും ഗ്ലാസും എല്ലാം എലിവേഷന്​ മാറ്റു കൂട്ടുന്നുണ്ട്​. വെൺമക്ക്​ അകമ്പടി നൽകുന്നതിനായി ന്യൂട്രൽ നിറങ്ങളും തടിയുടെ കോംപിനേഷനുകളും കൂട്ടിയിണക്കിയിട്ടുണ്ട്​.

സിറ്റൗട്ട്​ ഡ്രോയിങ്​ റൂം, ലിവിങ്​ റൂം, അടുക്കള, വർക്ക്​ ഏരിയ, ബാൽക്കണി, കോർട്ട്​യാർഡ്​, അറ്റാച്ചഡ്​ ബാത്​റൂമോടുകൂടിയ മൂന്ന്​ കിടപ്പു മുറികൾ എന്നിവയാണ്​ ഒരുക്കിയിരിക്കുന്നത്​. കാറ്റും വെളിച്ചവും യഥേഷ്​ടം ഉള്ളിലേക്കെത്തിക്കാൻ ഒാപണിങ്ങുകളും നീളൻ ജനാലകളും നൽകി. പകൽ സമയങ്ങളിൽ ലൈറ്റി​​​​െൻറയോ ഫാനി​​​​​െൻറയോ ഉപയോഗം വരുന്നതേയില്ല.

ന്യൂട്രൽ നിറങ്ങളെ മുറികളുടെ വിശാലത വർധിപ്പിക്കുന്ന നേർരേഖാ ഡിസൈൻ രീതിയിലാണ്​ ഫർണിച്ചറുകളുടെ വിന്യാസം. വീട്ടുകാരുടെ ജീവിതശൈലിക്ക്​ ഇണങ്ങുംവിധമാണ്​ ഒാരോ ഇടവും സജ്ജീകരിച്ചതെന്ന്​ രാധാകൃഷ്​ണൻ പറയുന്നു.

പാർട്ടീഷനുകൾ പരമാവധി ഒഴിവാക്കിക്കൊണ്ടുള്ള ഡിസൈൻ നയങ്ങൾക്കാണ്​ ഇൻറീരിയറിൽ പ്രാധാന്യം നൽകിയിരിക്കുന്നത്​. എന്നാൽ, സ്വകാര്യതക്കും മുൻതൂക്കം കൊടുത്തിട്ടുണ്ട്​

മിനിമലിസ്​റ്റിക്​ നയമാണ്​ ലിവിങ്​ കം ഡിസൈനിങ്ങിൽ പ്രാവർത്തികമാക്കിയിട്ടുള്ളത്​. ലിവിങ്​ ഏരിയയിൽ നൽകിയിരിക്കുന്ന നീളൻ ജനാലകൾ പുറത്തെ കാഴ്​ചഭംഗിയെ ഉള്ളിലേക്കെത്തിക്കുന്നുണ്ട്​.

ലിവിങ്ങിനോട്​ ചേർന്ന്​ ഒരുക്കിയിരിക്കുന്ന സ്​റ്റെയർകേസ്​ ഡബിൾ ഹൈറ്റിലാണ്​ ഡിസൈൻ ചെയ്​തിട്ടുള്ളത്​. ലിവിങ്ങിനും ഡൈനിങ്ങിനും ഇടയിലുള്ള പാർട്ടീഷനാണ്​ ഇൗ സ്​റ്റെയർ കേസ്​.

ഡൈനിങ്ങിനോട്​ ചേർന്ന്​ ഒരു കോർട്ട്​ യാർഡ്​ ഒരുക്കി. സൂര്യപ്രകാശം നല്ലപോലെ ഉള്ളിലേക്കെത്തും വിധമാണ്​ കോർട്ട്​യാർഡ്​ ഒരുക്കിയിട്ടുള്ളത്​. നാച്വറൽ പ്ലാൻറിനും പെബിളും സ​​റ്റോൺ ക്ലാസിങ്ങും എല്ലാം കോർട്ട്​യാഡിന്​ മനോഹരിത കൂട്ടുന്നു.

സിംപിൾ ആൻറ്​ ഹംബിൾ

ലളിതമായ ഒരുക്കങ്ങളോടെയാണ്​ ബെഡ്​റൂമുകളെലാം സജ്ജീകരിച്ചിട്ടുള്ളത്​. സ്​റ്റോറേജ്​ സൗകര്യവിധം വാഡ്രോബ്​ യൂനിറ്റുകളും എല്ലാം ‘യൂട്ടിലിറ്റി’ എന്ന ആശയത്തിന്​ മുൻതൂക്കം നൽകി ഡിസൈൻ ചെയ്​തിട്ടുള്ളതാണ്​.

വലിയ ജനാലകളും ഒാപണിങ്ങുകളും ഇവിടെയും കൊടുത്തിട്ടുള്ളതിനാൽ എല്ലാ മുറികളിലും സദാ കുളിർമ നിലനിൽക്കുന്നു.

L ഷേയ്​പ്​ ആകൃതിയിലാണ്​ കിച്ചൺ ഡിസൈൻ. മുകളിലും താഴെയുമായി പരമാവധി സ്​റ്റോറേജ്​ യൂനിറ്റുകൾ ഉൾ​െ​​പ്പടുത്തി. വീട്ടമ്മയുടെ ഉയരത്തിനനുസിച്ചാണ്​ കിച്ചൻ ഡ​ിസൈൻ ചെയ്​തിട്ടുള്ളത്​.

ഇങ്ങനെ വീട്ടിലുള്ളവരുടെ ആവശ്യങ്ങൾക്ക്​ മുൻതൂക്കം നൽകിക്കൊണ്ടുള്ള അലങ്കാരങ്ങൾ മാത്രമാണ്​ കേന്ദ്രീകരിച്ചിട്ടുള്ളതെന്ന്​ രാധാകൃഷ്​ണൻ പറയുന്നു. അതുകൊണ്ടുതന്നെ വീട്ടിലെ ഒാരോ സ്​പേസും ഏറ്റവും പ്രിയപ്പെട്ടതാണ്​ എന്നതാണ്​​ ബിജി ചന്ദ്രനും കുടുംബത്തിന്​ പറയാനുള്ളത്​.

Show Full Article
TAGS:contemporary style home design Minimalism interior griham 
News Summary - Contemporary Home Design - Minimalism in interior - Griham
Next Story