Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightPlanschevron_right‘ബാബു സലാമ’ ഒരു...

‘ബാബു സലാമ’ ഒരു ഫ്രെയിം ഡിസൈൻ

text_fields
bookmark_border
home- freame design
cancel

വീട്ടുടമ: റഷീദ്​
സ്ഥലം: അഞ്ചരക്കണ്ടി, കണ്ണൂർ
വിസ്​തീർണം: 3486
നിർമാണം പൂർത്തീകരിച്ച വർഷം: 2018
ഡിസൈൻ: രാധാകൃഷ്​ണൻ

പ്രകൃതി ഒരുക്കിയ കാൻവാസിൽ വീട്​ ഫ്രെയിം ചെയ്​ത്​ വെച്ചിരിക്കുന്നതുപോലെ തോന്നും. വീടിനൊത്തൊരു ലാൻസ്​കേപ്പ്​, ലാൻസ്​കേപ്പിനൊത്തൊരു വീട്​ എന്നുവേണമെങ്കിൽ കുറച്ചുകൂടി വ്യക്​തമായി പറയാം. കണ്ണൂരിൽ അഞ്ചരക്കണ്ടി എന്ന സ്​ഥലത്ത്​ 3486 സ്​ക്വയർഫീറ്റിൽ സ്​ഥിതിചെയ്യുന്ന റഷീദി​​​​​​​െൻറയും കുടുംബത്തി​​​​​​​െൻറയും ബാബുസലാമ എന്ന ഭവനമാണിത്​.
നാട്ടിലൊരു വീട്​ എന്ന സ്വപ്​നം സാക്ഷാത്​കരിച്ചുകൊടുത്തത്​ റഷീദി​​​​​​​െൻറ സുഹൃത്തും ഡിസൈനറുമായ രാധാകൃഷ്​ണനാണ്​. അതുകൊണ്ടുതന്നെ ആവശ്യങ്ങളും ആഗ്രഹങ്ങളും വളരെ എളുപ്പത്തിൽ പ്രാവർത്തികമാക്കിയൊരു പ്ലാൻ തയാറാക്കാൻ രാധാകൃഷ്​ണന്​ എളുപ്പം സാധിച്ചു.

സെമി കണ്ടംപററി ശൈലിയിലാണ്​ വീടി​​​​​​​െൻറ ആകെ മൊത്തം രൂപകൽപന. വെൺമയുടെ ചാരുതയിൽ ഒരുക്കിയതിനാൽ ഹരിതാഭയോട്​ ലയിച്ചും പോകുന്നുണ്ട്​. വീട്ടുടമസ്​ഥ​​​​​​​െൻറ പ്രത്യേക താൽപര്യത്തിനനുസരിച്ച്​ ഏർപ്പെടുത്തിയ പില്ലറുകളാണ്​ എലിവേഷ​​​​​​​െൻറ ആകർഷണീയത​.
വിശാലമായ ബാൽക്കണിയിൽ സൂര്യപ്രകാശം നേരി​െട്ടത്തിക്കുന്ന പർഗോളയും നാച്വറൽ സ്​റ്റോൺ ക്ലാഡിങ്ങും ലാൻഡ്​സ്​കേപ്പിലെ നടപ്പാതയും എല്ലാം എലിവേഷന്​ മാറ്റുകൂട്ടുന്ന ഘടകങ്ങളാണ്​.

elivation

കുറച്ചു ഭാഗം മാത്രമാണ്​ ലോൺ ഏരിയയാക്കി മാറ്റിവെച്ചത്​. ബാക്കിയുള്ള സ്​ഥലം മുഴുവൻ കൃഷിക്കനുയോജ്യമാകും വിധം ഒരുക്കിയെടുത്തു. അകത്തും പുറത്തുമുള്ള അനുയോജ്യമായ ലൈറ്റ്​ഫിറ്റിങ്ങുകൾ രാത്രിഭംഗിക്ക്​ മാറ്റുകൂട്ടുന്നു.
മഴ നനയാതെ കാർപോർച്ചിലേക്ക്​ ഇറങ്ങാനാകുംവിധമാണ്​ പോർച്ച്​ സജ്ജീകരിച്ചിട്ടുള്ളത്​. ബെർജർ സിൽക്ക്​ ഗ്ലാമർ ഇമൽഷൻ പെയിൻറിങ്ങി​​​​​​​െൻറ ഭംഗി വീടിനെ പ്രത്യേക ആംപിയൻസ്​ പ്രദാനം ചെയ്യുന്നു.

ജീവസുറ്റ ഉൾത്തളങ്ങൾ

ഇൻറീരിയറിങ്ങും തുല്യപ്രാധാന്യം നൽകിക്കൊണ്ടുള്ള ഡിസൈൻ നയങ്ങളാണ്​ ആകമാനം സ്വീകരിച്ചിട്ടുള്ളത്​. വീടി​​​​​​​െൻറ ഏറ്റവും വലിയ ആകർഷണീയത സൂര്യപ്രകാശത്തെ ഉള്ളിലേക്കെത്തിക്കുന്ന പർഗോള ഡിസൈൻ ആണ്​. സ്​ക്വയർ പാറ്റേണിൽ എം.എസ്​ സെക്​ഷനിൽ മൾട്ടിവുഡിൽ സി.എൻ.സി വർക്കാണ്​ പർഗോളക്ക്​ ഏർപ്പെടുത്തിയത്​.
വിശാലമായ നീളൻ ജനാലകളും പർഗോളയിൽനിന്നെത്തുന്ന സൂര്യപ്രകാശവും കാറ്റും വെളിച്ചവും ആവോളം ഉൾത്തളങ്ങളിലേക്കെത്തിക്കുന്നുണ്ട്​.

dinning
ഗ്ലാസിലും ഇംപോർട്ടഡ്​ വുഡിലും തീർത്ത സിക്​സ്​ സീറ്റഡ്​ ടേബിളാണ് ഡൈനിങ്​ സ്​പേസിൽ നൽകിയിരിക്കുന്നത്​. മനോഹരമായി വാഷ്​ സ്​പേസും ഒരുക്കിയിരിക്കുന്നു. ​

ഇൻറീരിയറിലെ ഒരു സ്​പേസ്​ പോലും പാഴാകാതെയുള്ള ഡിസൈൻ രീതി വേണമെന്ന്​ വീട്ടുടമസ്​ഥ​​​​​​​െൻറ ആവശ്യപ്രകാരം വളരെ ഉപയ​ുക്​തമായി വിന്യസിച്ചിരിക്കുന്നു.
പാർട്ടീഷനുകൾ ഒഴിവാക്കി, എന്നാൽ, സ്വകാര്യതക്കും മുൻതൂക്കം നൽകിക്കൊണ്ടുള്ള ക്രമീകരണം അകത്തളങ്ങളെ കൂടുതൽ വിശാലമാക്കുന്നു. ഇൻറീരിയറിലെ തടിപ്പണികൾ പരമ്പരാഗത ശൈലിയോട്​ ചേർന്നുനിൽക്കുന്നു.

ലിവിങ്​ സ്​പേസിനും ഡൈനിങ്​ ഏരിയക്കും ഇടയിലുള്ള ഫാമിലി ലിവിങ്ങായി മാറ്റിയിരിക്കുന്നു. ചുവരിലെ സ്​റ്റോൺ ക്ലാഡിങ്ങാണ്​ ഇൗ സ്​പേസി​​​​​​​െൻറ ചാരുത.

ഫർണിച്ചറുകൾക്കെല്ലാം നിലമ്പൂർ തേക്കാണ്​ ഉപയോഗിച്ചിട്ടുള്ളത്​. ലിവിങ്ങും ഡൈനിങ്ങിനുമിടയിൽ പാർട്ടീഷൻ ഒഴിവാക്കി. എന്നാൽ, മുകളിലേക്ക്​ നൽകിയിരിക്കുന്ന സ്​റ്റെയർകേസ്​ ഇവടെ സ്വകാര്യത നൽകുന്നതിനൊപ്പം ഒരു ഡിസൈനർ എലമ​​​​​​െൻറായും വർത്തിക്കുന്നു.

ലിവിങ്​ സ്​പേസിനെ ഡൈനിങ്ങിൽ നിന്നു​ം വേർതിരിക്കുന്നത്​ സ്​റ്റെയർ ഏരിയയാണ്​. സ്​റ്റെയറിനു താഴെ ചെറിയൊരു പെബിൾ കോർട്ടും അതിനോട്​ ചേർന്ന്​ ഇരിപ്പിട സൗകര്യവും ഒരുക്കിയിരിക്കുന്നു

സ്​റ്റെയർ ഏരിയക്കു താഴെ ചെറിയൊരു പെബിൾ കോർട്ടും അതിനോട്​ ചേർന്ന്​ ഇരിപ്പിട സൗകര്യവും ഒരുക്കി. അകത്തെ ലൈറ്റ്​ ഫിറ്റിങ്ങുകൾ ഇൻറീരിയറി​​​​​​​െൻറ ആംപിയൻസ്​ വർധിപ്പിക്കുന്നു. തടിപ്പണികളുടെ തുടർച്ച സീലിങ്ങിലും നൽകിയിരിക്കുന്നത്​ ഡിസൈൻ എലമ​​​​​​െൻറായി വർത്തിക്കുന്നു. നാച്വറൽ നിറങ്ങൾ മാത്രമാണ്​ ഇൻറീരിയറിൽ ഉപയോഗിച്ചിട്ടുള്ളത്​.

സ്​പേഷ്യസ്​ ബ്യൂട്ടി

രണ്ടു നിലകളിലായി അഞ്ച്​ ബെഡ്​റൂമുകളാണ്​ വീട്ടിൽ ഒരുക്കിയിരിക്കുന്നത്​. അനാവശ്യമായ അലങ്കാരങ്ങൾ ഒഴിവാക്കിക്കൊണ്ട്​ ക്ലീൻ ഫിൽ തോന്നിപ്പിക്കും വിധമാണ്​ ബെഡ്​റൂമിലെ സജ്ജീകരണങ്ങൾ. ​എല്ലാ മുറികളും ബാത്​ അറ്റാച്ച്​ഡ്​ ആണ്​.

ബെഡ്​റൂമുകളിലെ സോഫ്​റ്റ്​ ഫർണിഷിങ്ങുകളിൽ മാത്രമാണ്​ നിറങ്ങളുടെ സാന്നിധ്യം നൽകിയത്​. മുറിക്കുള്ളിലേക്ക്​ കാറ്റും വെളിച്ചവും യഥേഷ്​ടം കയറി ഇറങ്ങത്തക്ക വിധത്തിലാണ്​ എല്ലാമുറികളും ക്രമീകരിച്ചിട്ടുള്ളത്​. അതുകൊണ്ടുതന്നെ സദാ കുളിർമ നിലനിർത്താൻ ഇത്​ സഹായിക്കുന്നു.

bedroom2

മുകൾനിലയിലെ മാസ്​റ്റർ ബെഡ്​റൂമിൽ ഗ്ലാസ്​ പാർട്ടീഷൻ കൊടുത്തിട്ടുണ്ട്​. ഇവിടെനിന്നും താഴത്തെ ലിവിങ്​ സ്​പേസിലേക്കും വീടി​നു പുറത്തെ ഗേറ്റിലേക്കു വരെ കാഴ്​ച സാധ്യമാക്കുന്നുണ്ട്​. വാഡ്രോബ്​ യൂനിറ്റുകളും ഡ്രസിങ്​ ഏരിയയും ഉൾപ്പെടുത്തിക്കൊണ്ടാണ്​ എല്ലാ കിടപ്പുമുറികളും ക്രമീകരിച്ചിട്ടുള്ളത്​.

അപ്പർ ലിവിങ്​- മനോഹരമായി ഫർണിഷ്​ ചെയ്​തിട്ടുണ്ട്​. ചുവരി​​​​​​​െൻറ ഒരു ഭാഗത്ത്​ സ്​റ്റോൺ ക്ലാഡിങ്ങി​​​​​​​െൻറ തുടർച്ച കാണാം

‘C’ ഷേപ്പിൽ നൽകിയ വിശാലമായ കിച്ചൺ വർക്ക്​ ഏരിയയുമാണ്​ ഇൗ വീട്ടിൽ ഉള്ളത്​. അടുക്കളയുടെ കൗണ്ടർഷോപ്പിങ്​ ബ്ലാക്ക്​ ഗ്രാനേറ്റാണ്​ ഷട്ടറുകൾക്ക്​ മറൈൻ പ്ലൈ ലാമിനേറ്റ്​സും വൈറ്റ്​ ഫിനിഷിങ്ങിൽ ഏർപ്പെടുത്തി. വർക്കിങ്​ ഏരിയയോട്​ ചേർന്ന്​ ഒരു കിണറിനും ഇവിടെ സ്​ഥാനം കൊടുത്തിട്ടുണ്ട്​.

ക്ലൈൻറി​​​​​​​െൻറ ജീവിതശൈലിയും അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അടിസ്​ഥാനമാക്കിയാണ്​ ഇൗ വീട്​ ചെയ്​തതെന്ന്​ രാധാകൃഷ്​ണൻ പറയുന്നു. ത​​​​​​​െൻറ സുഹൃത്ത്​ കൂടി ആയതിനാൽ പരസ്​പരമുള്ള ആശയസംയോജനത്തി​​​​​​​െൻറ പ്രതിഫലനം ഒാരോ സ്​പേസിലും ദർശിക്കാനാവുമെന്ന്​ റഷീദും പറയുന്നു.

വളരെ കാര്യക്ഷമവും സൗന്ദര്യാത്​മകവുമായ ഡിസൈൻ രീതികൾ അവലംബിച്ചുകൊണ്ടുള്ള ഇൗ ‘ബാബുസലാമ’ ഏറെ ശ്രദ്ധയാകർഷിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:interiorhome makinggrihamcontemporary styledesigningTeak wood
News Summary - Contempoaray Home Design - Babbu Salama-home making - Griham
Next Story