Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightMyhomechevron_rightപണിതുയർത്തും...

പണിതുയർത്തും സ്വപ്നങ്ങൾ

text_fields
bookmark_border
പണിതുയർത്തും സ്വപ്നങ്ങൾ
cancel
camera_alt?????? ????????

വർഷ, ശാരിക, അനുപമ... സ്​ത്രീകൾ ഏറെയൊന്നും കടന്നുചെന്നിട്ടില്ലാത്ത വാസ്​തുശിൽപ മേഖലയിൽ വ്യക്​തിമുദ്ര പതിപ്പി ച്ചവർ. ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചപ്പോൾ ഇവർക്ക്​ മുന്നിൽ തുറന്നത്​ അവസരങ്ങളുടെ പുത്തൻ വാതായനങ്ങൾ. കടവന്ത്രയിൽ സ്​റ്റുഡിയോ വിസ്​ത ആർക്കിടെക്​റ്റ്​സ്​ എന്ന പേരിൽ സ്ഥാപനം തുടങ്ങി​ ആറുമാസത്തിനകം തന്നെ വാസ്​ത ുശിൽപ മേഖലയിൽ സ്വന്തം മേൽവിലാസം സൃഷ്​ടിച്ചുകഴിഞ്ഞു ഇവർ. വിജയക്കുതിപ്പിന്​ ഇവർ നന്ദി പറയുന്നത്​ പൂർണ പിന്തുണയ േകി കൂടെ നിൽക്കുന്ന കുടുംബത്തോട്​ തന്നെ. "ഏതൊരു പുരുഷ​​​​​െൻറ വിജയത്തിന്​ പിന്നിലും ഒരു സ്​ത്രീയുണ്ടാകുമെന ്നാണല്ലോ സാധാരണ ചൊല്ല്​. എന്നാൽ ഏതൊരു സ്​ത്രീയുടെയും വിജയത്തിന്​ പിന്നിൽ പുരുഷനുണ്ടെന്ന്​ തിരുത്താനാണ്​ എനിക്കിഷ്​ടം. ജീവിത പങ്കാളിയുടെയും കുടുംബത്തി​​​​​െൻറയും പിന്തുണ ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾ എങ്ങുമെത്തില്ലായിരുന്നു"- വർഷ പറയുന്നു.

ഡിസൈൻ പരിസ്​ഥിതി സൗഹൃദം
ഒാഫിസി​ലേക്ക്​ കടന്നുചെല്ലു​േമ്പാൾ തന്നെ പരിസ്ഥിതി സൗഹൃദ ഡിസൈനോടുള്ള ഇവരുടെ ഇഷ്​ടം വ്യക്​തമാകും. വാതിൽ രൂപകൽപന ചെയ്​തിരിക്കുന്നത്​ ഉപയോഗശൂന്യമായ ചാക്കുകൊണ്ടാണ്​. ഉപയോഗ ശേഷം വലിച്ചെറിയുന്ന പാഴ്​വസ്​തുക്കൾകൊണ്ട്​ ആകർഷകമായ ചിത്രങ്ങളും പൂച്ചട്ടികളുമുണ്ടാക്കി ഒാഫിസ്​ അലങ്കരിച്ചിരിക്കുന്നു. ഉപഭോക്​താക്കൾക്കായി ഡിസൈൻ ചെയ്യ​ു​േമ്പാഴും പരിസ്ഥിതി സൗഹൃദമെന്ന ആശയത്തിന്​ മുൻഗണന നൽകാറുണ്ടെന്ന്​ ഇവർ പറയുന്നു.

വീടോ കെട്ടിടമോ നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലത്തി​​​​​െൻറ സ്വഭാവവും ഉപഭോക്​താവി​​​​​െൻറ ആവശ്യവും മുൻനിർത്തിയായിരിക്കും രൂപകൽപന. പരിസ്ഥിതിക്ക്​ കോട്ടം തട്ടാതിരിക്കാൻ പരമാവധി ശ്രദ്ധ പുലർത്താറുണ്ട്​. വീടി​​​​​െൻറ എക്​സ്​റ്റീരിയറിനൊപ്പം മിനിമലിസ്​റ്റിക്​ ശൈലിയിൽ ഇൻറീരിയർ ഡിസൈനും ചെയ്​തുകൊടുക്കും. ലഭ്യമായ സ്ഥലം പരമാവധി ഉപയോഗപ്പെടുത്തി ആധുനിക സൗകര്യങ്ങളൊരുക്കും.

ആരാധകരേറെയും കണ്ടമ്പററി ശൈലിക്ക്​
വെബ്​സൈറ്റിലെ ഡിസൈൻ ഇഷ്​ടപ്പെട്ടും കേട്ടറിഞ്ഞുമൊക്കെയാണ്​ പുതിയ ഉപഭോക്​താക്കളെത്തുന്നത്​. കുറഞ്ഞ​ ചെലവിൽ ആധുനിക സൗകര്യങ്ങളുള്ള വീട്​ നിർമിക്കണമെന്ന ആവശ്യവുമായി വരുന്നവർ ഏറെയാണ്​. "അടുത്തിടെ ഗൾഫിൽ ​േജാലി ചെയ്യുന്ന 28കാരൻ ഞങ്ങളെ സമീപിച്ചു. മണ്ണാർക്കാടുള്ള രണ്ടര സ​​​​െൻറ്​ സ്ഥലത്ത്​ നല്ലൊരു വീടൊരുക്കണമെന്നായിരുന്നു ആവശ്യം. ബജറ്റ്​ 15 ലക്ഷവും. മറുനാട്ടിൽ ജോലിചെയ്യുന്നയാളുടെ ആഗ്രഹപൂർത്തീകരണമെന്ന നിലക്ക്​ വെല്ലുവിളി​യെന്ന നിലയിൽ ആ പ്രൊജക്​റ്റ്​ ഏറ്റെടുത്തു"-ശാരിക പറഞ്ഞു.

കണ്ടമ്പററി ശൈലിയിലുള്ള രൂപകൽപനക്കാണ്​ ആവശ്യക്കാരേറെയും. പരമ്പരാഗത ശൈലിക്കും ആരാധകരുണ്ട്​. കേരളത്തി​ലെ കാലാവസ്ഥയിൽ കണ്ടമ്പററി ശൈലിയിലെ പരന്ന ​േമൽക്കൂരക്ക്​ പ്രശ്​നങ്ങൾ ഉണ്ടെങ്കിലും കൃത്യമായ ഷേഡുകൾ നൽകിയാൽ ഒരുപരിധിവരെ അതൊക്കെ ഒഴിവാക്കാം.

ആർക്കിടെക്​ അനുപമ

ഒത്തുചേരൽ യാദൃശ്​ചികം
തിരുവനന്തപുരം എൻജിനീയറിങ്​ കോളജിൽ നിന്ന്​ ബി.ആർക്കും അഹമ്മദാബാദ്​ സെപ്​റ്റ്​ യൂനിവേഴ്​സിറ്റിയിൽനിന്ന്​ മാസ്​റ്റേഴ്​സ്​ ബിരുദവും നേടിയതിന്​ ശേഷമാണ്​ വർഷ ഫ്രീലാൻസ്​ ഡിസൈനിങ്​ രംഗത്തേക്കിറങ്ങിയത്​. ശാരിക എസ്​.​െഎ.ടി തുംകൂരിൽനിന്ന്​ ബി.ആർക്​ ബിരുദം നേടിയിട്ടുണ്ട്​. ചെന്നൈ ഹിന്ദുസ്ഥാൻ എൻജിനീയറിങ്​ കോളജിൽനിന്ന്​ ബി.ആർക്കിന്​ ശേഷം അഹമ്മദാബാദ്​ സെപ്​റ്റിൽനിന്ന്​ പി.ജി നേടിയ അനുപമ ഇപ്പോൾ കുവൈത്തിൽനിന്ന്​ മിഡിലീസ്​റ്റിലെ പ്രൊജക്​റ്റുകൾക്ക്​ നേതൃത്വം നൽകുന്നു. ഫ്രീലാൻസായി പ്രവർത്തിച്ചിരുന്ന മുന്നുപേരും ഒത്തുചേർന്ന്​ സ്ഥാപനം തുടങ്ങാൻ തീരുമാനിച്ചത്​ യാദൃശ്​ചികമായാണ്​.

സ്ഥാപനത്തിൽ പരിശീലനം നേടാനെത്തുന്നതും പെൺകുട്ടികൾ തന്നെ. ജോലിക്ക്​ ശേഷം കൊച്ചിയിലെ ‘സിൻഡ്രബേ’ എന്ന ഇൻസ്​റ്റിട്ടൂട്ടിൽ പുതുതലമുറയെ പരിശീലിപ്പിക്കാനും ഇവർ സമയം കണ്ടെത്തുന്നു. സോഫ്​റ്റ്​വെയർ എൻജിനീയറായ ജീവിതപങ്കാളി ഗണേഷും രണ്ടര വയസ്സുകാരൻ വേദാന്തും അടങ്ങുന്നതാണ്​ വർഷയുടെ കുടുംബം. ശാരികയുടെ ഭർത്താവ്​ ഹേംകുമാറും സോഫ്​റ്റ്​വെയർ എൻജിനീയറാണ്​. നീൽ, നൈല എന്നിവർ ഇരട്ടക്കുട്ടികൾ.

Show Full Article
TAGS:grihamWomen's Day SpecialStudio Vista ArchitectsWomen Architects
News Summary - Studio Vista Architects - Women's Day Special - Griham
Next Story