Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightMyhomechevron_rightരാധികയുടെ പ്രകാശം...

രാധികയുടെ പ്രകാശം പരക്കുന്ന വീട്​

text_fields
bookmark_border
radhika apte
cancel

ഇന്ത്യൻ സിനിമയിലെ വേറിട്ട നായികാ സങ്കൽപമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന താരമാണ്​ രാധിക ആപ്‌തെ. വ്യത്യസ്​തമായ വേഷങ്ങൾ തിരഞ്ഞെടുക്കുന്നതുപോലെ തന്നെ വേറിട്ട ശൈലിയാണ്​ താരം പുതുതായി സ്വന്തമാക്കിയ അപ്പാർട്ട്​മ​െൻറിനും നൽകിയത്​. പൂണെയിൽ മറാത്ത കുടുംബത്തിൽ ജനിച്ചു വളർന്ന താരം മുംബൈയിലെ വെർസോവയിൽ വീട് സ്വന്തമാക്കിയപ്പോൾ പാരമ്പര്യത്തി​​െൻറ തനിമ ചോരാതിരിക്കാൻ കൂട്ടുപിടിച്ചത്​ ഫർണിച്ചറുകളാണ്​.

പ്രകാശം വിതറുന്ന അകത്തളങ്ങൾ,പോസീറ്റീവ് എനർജി നിറയുന്ന ശാന്തമായ ഏകതയുള്ള ഇടങ്ങൾ അകത്തളത്ത്​ ഒരുക്കണമെന്നതായിരുന്നു രാധികയുടെ ഡിമാൻഡ്. അതനുസരിച്ചാണ് വീടി​​െൻറ ഇൻറീരിയർ ഒരുക്കിയിരിക്കുന്നത്. രണ്ടു കിടപ്പുമുറികളുള്ള വീടി​​െൻറ ഹൈലൈറ്റ്​ സ്വീകരണമുറി തന്നെയാണ്​. വേറിട്ട നിറങ്ങളും വി​േൻറജ്​ ഫർണിച്ചറുകളും ലിവിങ്​ സ്​പേസിനെ ജീവസുറ്റതാക്കുന്നു. ലളിതവും എന്നാൽ അതിമനോഹരവുമായി വീടൊരുക്കിയത്​​ ഭർത്താവ് ബെനഡിക്റ്റാണെന്നാണ്​ താരം പറയുന്നത്​.

വെള്ളനിറമുള്ള ചുവരുകളും ധാരാളം പ്രകാശം പരത്ത​ുന്ന ജനാലകളും ലിവിങ്​ സ്​പേസി​​െൻറ ഹൈലറ്റാണ്​. ബാൽക്കണിയെ ചേർത്തുകൊണ്ടാണ്​ ലിവിങ്​ റൂം ഒരുക്കിയിരിക്കുന്നത്. റഗ്ഗ്​, സോഫ കവർ, കുഷ്യനുകൾ എന്നിവ വ്യത്യസ്​ത നിറമുള്ളവയാണ്​.

വീടി​​െൻറ ഇത്തിരി ഇടങ്ങളിൽ പച്ചപ്പിനും താരം ഇടം നൽകിയിട്ടുണ്ട്​. പ്രകൃതിയുമായുള്ള സൗഹൃദം നിലനിർത്താൻ ലിവിങിലും ഡൈനിങ്​- കിച്ചൻ സ്​പേസിലുമെല്ലാം ഇൻഡോർ മരങ്ങളും ചെടികളും വെച്ചിട്ടുണ്ട്​.

വീട്ടിലെ ഓരോ വാതിലുകൾക്കും വ്യത്യസ്ത നിറമാണ്​ നൽകിയിരിക്കുന്നത്​. നല്ല തിളക്കമുള്ള നീല പെയിൻറടിച്ച വാതിലാണ്​ ആ വീട്ടിലേക്ക്​ നിങ്ങളെ സ്വാഗതം ചെയ്യുക.

ഓർമകൾ വൈകാരികമായി സൂക്ഷിക്കുന്ന വ്യക്തിയാണ് രാധിക. താൻ ആദ്യമായി സമ്പാദിച്ച പണം കൊണ്ടുമേടിച്ച സ്‌പെഷൽ ചെയർ ലിവിങ് റൂമിൽ പ്രധാന സ്ഥാനത്ത് തന്നെ സൂക്ഷിച്ചിരിക്കുന്നു. മുത്തശ്ശിയുടെ കസേരയും അമ്മയുടെ അലമാരയുമൊക്കെയാണ് വീട്ടിലെ പ്രധാന ഫര്‍ണിച്ചറുകള്‍. വീടി​​െൻറ പല കോർണറുകളിലും ചാർപോയ്​ പോലുള്ള വി​േൻറജ്​ ഫർണിച്ചറുകളും കാണാം.

അട​ുക്കളക്ക്​ നീല നിറമാണ്​. ലിവിങ്​ റൂമിനോട്​ ചേർന്നാണ്​ ഒാപ്പൺ കിച്ചൻ നൽകിയിരിക്കുന്നത്​. ലിവിങ്​ സ്​പേസിൽ നിന്നും അടുക്കളയെ വേർ തിരിച്ചു കാണിക്കുന്നത്​ ചുവരിനു നൽകിയിരിക്കുന്ന നീല നിറവും ഇൻഡോർ പ്ലാൻറുകളുടെ കാഴ്​ചയുമാണ്​.

ഫ്ലോർ മുതൽ സീലിങ് വരെ നീളുന്ന കണ്ണാടിയാണ് രാധികയുടെ മുറിയിലെ താരം. മുറിക്ക് കൂടുതൽ വലുപ്പം തോന്നിക്കുന്നതിലും ഇത് പ്രധാന പങ്കുവഹിക്കുന്നു. ജനാലകൾക്ക്​ വിവിധ നിറങ്ങളിലുള്ള കർട്ടനുകളാണ്​ നൽകിയിരിക്കുന്നത്​.

ധാരാളം വായിക്കുന്ന വ്യക്തിയാണ് രാധിക. അതുകൊണ്ടുതന്നെ ലിവിങ്​ സ്​പേസിലും ബാൽക്കണിക്ക് സമീപവും മനോഹരമായ ബുക്ക്​ ഷെൽഫുകൾ ക്രമീകരിച്ചിട്ടുണ്ട്.

വീട്ടിലെ രാധികയുടെ ഫേവറിറ്റ് കോർണർ ബാൽക്കണിയാണ്. ഇവിടെ നിന്നാൽ മുംബൈ നഗരത്തിലെ വിദൂരകാഴ്ചകളും സൂര്യാസ്തമയവും കാണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:grihamMumbai Newsradhika apteCelebrity homecontemporary home
News Summary - Radhika Apte’s contemporary home- Griham
Next Story