You are here

പ്രിയങ്കക്ക്​ നിക്​ നൽകിയ സമ്മാനം...

14:50 PM
16/11/2018

മലയിടുക്കളാൽ ചുറ്റപ്പെട്ട താഴ്​വരയിൽ അതിമനോഹരമായ വില്ല.. പ്രതിശ്രുത വധുവായ പ്രിയങ്ക ചോപ്രക്ക്​ സ്വപ്​നത്തെക്കാൾ മനോഹരമായ ആഢംബര ബംഗ്ലാവാണ്​ അ​മേ​രി​ക്ക​ൻ ഗാ​യ​ക​ൻ നി​ക്​ ജൊ​നാസ്​ സമ്മാനിച്ചിരിക്കുന്നത്​. 

പ്രിയങ്ക- നിക്​ വിവാഹനിശ്ചയവും വിവാഹവുമെല്ലാം വാർത്തയാകു​േമ്പാൾ  താരജോഡികൾ എവിടെ സ്ഥിരതാമസമാകുമെന്നതിനെ കുറിച്ചും ഗോസിപ്പുകളുണ്ടായിരുന്നു.

പ്രിയങ്ക ജനിച്ചു വളർന്ന മുംബൈ നഗരത്തിലോ ജൊനാസി​​​​െൻറ ജന്മദേശമായ ടെക്​സാസിലോ ആരെയും മോഹിപ്പിക്കുന്ന  ന്യൂയോർക്​ നഗരത്തിലോ ഇവർ വീട്​ സ്വന്തമാക്കുമെന്ന ഉൗഹങ്ങൾക്കിടെയാണ്​ കാലിഫോർണിയയിലെ ആഢംബര വില്ലയുടെ ചിത്രങ്ങൾ മാധ്യമങ്ങൾ പങ്കുവെച്ചത്​. 

മാലാഖമാരുടെ നഗരമെന്നറിയപ്പെടുന്ന ലോസ്​ ആഞ്ചലസിലാണ്​ നിക്​ പ്രിയതമക്കായി അത്യാധുനിക സൗകര്യങ്ങളുള്ള വില്ല വാങ്ങിയിരിക്കുന്നത്​. ഹോളിവുഡ്​ താരങ്ങളെ മറികടന്നുകൊണ്ട്​ ഏറ്റവും സമ്പന്ന മേഖലയായ ബിവേർലി ഹിൽസിലാണ്​ ജൊനാസ് 6.5 ദശലക്ഷം ഡോളർ വിലമതിക്കുന്ന ആഢംബര വസതി സ്വന്തമാക്കിയത്​. 

4,129 ചതുരശ്രയടി വിസ്​തീർണത്തിൽ ഒാപൺ കോൺസ്​പെറ്റിലാണ്​ വില്ല ഒരുക്കിയിരിക്കുന്നത്​. അഞ്ചു കിടപ്പുമുറികളും ഗസ്​റ്റ്​ ഏരിയയും സ്വിമ്മിങ്​ പൂളും ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങൾ സജീകരിച്ചിട്ടുണ്ട്​. കാറ്റും വെളിച്ചവും യഥേഷ്​ടം ഒഴുകി നടക്കുന്ന ഇടങ്ങളാണ്​ വീടി​​​​െൻറ ഹൈലൈറ്റ്​. വൈറ്റ്​ ഒാക്​ നിറമുള്ള തറയും ഗ്ലാസ്​ പാർട്ടീഷനുകളും അകത്തളങ്ങളെ കൂടുതൽ വിശാലമാക്കുന്നു.  

ലിവിങ്​ ഏരിയ, മാസ്​റ്റർ ബെഡ്​ റൂം, കോർട്ട്​ യാർഡ്​ എന്നിവക്ക്​ ഗ്ലാസ്​ പാർട്ടീഷനാണ്​ നൽകിയിരിക്കുന്നത്​. ലിവിങ്​ സ്​പേസി​​​​െൻറ ഒരുവശത്ത്​ ചുവരിന്​ സമാനമായൊരു വുഡൻ ഷെൽഫാണ്​ പാർട്ടീഷനായി നൽകിയിരിക്കുന്നത്​. ഇതിൽ തന്നെ ടിവി യൂനിറ്റും സ്​റ്റോറേജും ബുക്​ ഷെൽഫ്​ സൗകര്യവും നൽകി. 

ലോൺ മുഴുവനായും കാണുന്ന വിധമുള്ള ഗ്ലാസ്​ വാളാണ്​ ലിവിങ്​ സ്​പേസിന്​ നൽകിയിരിക്കുന്നത്​. ഡാർക്​ ​േഗ്ര നിറത്തിലുള്ള സോഫാ സെറ്റികളും ഇരുണ്ട നിറങ്ങൾ പടർന്ന​ മോഡേൺ കാർപെറ്റും വുഡൻ ടീപോയും സ്വീകരണമുറിക്ക്​ ക്ലാസിക്​ ലുക്ക്​ നൽകുന്നു. 

ലിവിങ്​ ​റൂമിനോട്​ ചേർന്ന്​ ഒാപൺ കോഫി സ്​പേസും കോർട്ട്​ യാർഡും നൽകിയിട്ടുണ്ട്​. യാർഡിൽ​ വിശാലമായ സ്വിമ്മിങ്​ പൂളും പൂളിനു ചുറ്റും വുഡൻ ടെറസും ഒരുക്കിയിരിക്കുന്നു​. 
ഡൈനിങ്​ സ്​പേസിൽ മെഷീൻ വുഡുകൊണ്ടുള്ള മോഡേൺ ഫർണിച്ചറാണ്​ സജീകരിച്ചിരിക്കുന്നത്​. ഒരു വശം വുഡൻ ബാറുകൾകൊണ്ട്​ പാർട്ടീഷനും മറ്റെറാരു വശം യാർഡിലേക്ക്​ തുറക്കുന്ന രീതിയിൽ വലിയ ഗ്ലാസ്​ വാതിലുകളും നൽകിയിട്ടുണ്ട്​. 

കിടപ്പുമുറിക്കും ഗ്ലാസ്​ പാർട്ടീഷനാണെന്നതാണ്​ വീടി​​​​െൻറ പ്രത്യേകത. മിനിമൽ കോൺസെപ്​റ്റ്​ പിന്തുടർന്ന്​ കുറച്ച്​ ഫർണിച്ചർ മാത്രമാണ്​ ഉപയോഗിച്ചിരിക്കുന്നത്​. വൈറ്റ്​- വുഡൻ നിറത്തി​​​​െൻറ സമന്വയമാണ്​ കിടപ്പുമുറികളിലും കാണാൻ കഴിയുക. മാസ്​റ്റർ ബെഡ്​റൂമിൽ ബുക്​ ഷെൽഫും പോസിറ്റീവ്​ എനർജി പകരുന്ന​ ഇൻഡോർ പ്ലാൻറുകളും നൽകിയിട്ടുണ്ട്​.

bathroom

വിശാലമായ ബാത്ത്​റൂമിൽ ഹോട്ട്​ ടബ്​ ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങൾ ഉണ്ട്​. 

kitchen

വില്ലയിൽ ധാരാളം സ്​റ്റോറേജ്​ സ്​പേസും സൗകര്യങ്ങളുമുള്ള ​െഎലൻറ്​ കിച്ചനും ഒരുക്കിയിട്ടുണ്ട്​. അടുക്കളയിലെ ഗ്ലാസ്​ ഡോർ നീക്കിയാൽ ​മനോഹരമായ  ലോണിലേക്ക്​ പ്രവേശിക്കാം. 

Loading...
COMMENTS