Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightMyhomechevron_rightഇർഫാന്‍റെ പീകോക്ക്​...

ഇർഫാന്‍റെ പീകോക്ക്​ ഹോം

text_fields
bookmark_border
ഇർഫാന്‍റെ പീകോക്ക്​ ഹോം
cancel

ഇർഫാൻ ഖാൻ, ഇന്ത്യൻ സിനിമയിൽ വേറിട്ട അഭിനയ ശൈലി കൊണ്ട് ​എഴുതപ്പെട്ട പേരാണ്​. അഭിനയ ചാരുതയിൽ മാത്രമല്ല, സ്വന്തം ഇടമായ വീട്​ ഒരുക്കുന്നതിലും അദ്ദേഹം വ്യത്യസ്​തത കൊണ്ട്​ അമ്പരിപ്പിച്ചിരിക്കുന്നു. അഞ്ചാം നിലയിലുള്ള ഇർഫാന്‍റെ അപ്പാർട്ട്​മെൻറിലേക്ക്​ കടക്കുമ്പോൾ നീല മഷി നിറഞ്ഞ ഒാർമ്മകളിലേക്കാണ്​ പോവുക. അകത്തളത്ത്​ നിറയുന്ന നീലിമ, പിന്നെ നിർമ്മലമായ വെള്ളനിറം. കിളിവാതിലുകളും താമരവള്ളികളുമുള്ള ഒാർമ്മകളുടെ സുഗന്ധമുള്ള ഇടം.

രാജസ്ഥാനിലെ ജയ്പൂരിൽ നിന്നും പരമ്പരാഗത തൊഴിലാളികളിൽ നിന്നും ശേഖരിച്ച ഫർണിച്ചറും കരകൗശല സാമഗ്രികളും വിളക്കുകളുമെല്ലാം വീടിന്​ ആൻറിക് ​ലുക്ക് ​നൽകുന്നു. ഇൻറീരിയർ ചെയ്​ത ‘പീകോക്ക്​ ലൈഫ്​’ നടന്‍റെ മനസറിഞ്ഞ്​ ഒരുക്കിയ അകത്തളങ്ങൾ.

പരമ്പരാഗത ശൈലിയെ കൂട്ടുപിടിച്ച്​ ‘നീല’ നിറത്തിന്‍റെ ചാരുതയിലാണ്​ വീടകം ഒരുക്കിയിരിക്കുന്നത്​. പ്രധാന വാതിൽ തുറന്നെത്തുന്ന ഫോയറിന്‍റെ നീലിമ വ്യത്യസ്ത ഭാവം നൽകുന്നു. ആർട്ടിക്​, മെറ്റാലിക്​ ഫ്രെയിമുകളും ആർട്ട്​ വർക്കുകളും അസീമ കാഴ് ചാനുഭവമാണ്​നൽകുന്നത്​.

ലിവിങ്​റൂം റസ്റ്റിക് സ്റ്റൈലിലാണ്​ചെയ്​തിരിക്കുന്നത്​. ഗ്രാമഭംഗി വിളിച്ചോതുന്ന രാജസ്ഥാൻ ചാർപായയും അലങ്കരിച്ച ആട്ടുകട്ടിലും കടൽ നീലിമയുള്ള ടർക്കിഷ്​ ടബ്ബുമെല്ലാം കൊത്തുപണികളുള്ള പഴയകാല മെറ്റൽ പാത്രങ്ങളുമെല്ലാം ആ ശൈലിയിൽ ഒതുങ്ങി നിൽക്കുന്നുണ്ട്​.

ലിവിങ്​ സ് പേസിൽ ജലത്തിന്‍റെ സാന്നിദ്ധ്യമുണ്ടാകണമെന്ന് ​തനിക്ക്​ നിർബന്ധമുണ്ടായിരുന്നുവെന്ന്​ഇർഫാൻ പറയുന്നു. നമ്മുടെ പരിസ്ഥിതി വ്യവസ്ഥയുടെ അവിഭാജ്യ ഘടകങ്ങളായ വെള്ളവും വെളിച്ചവും അകത്തളത്ത്​ ഉണ്ടാകണം. സ്വയം ഒരു ആവാസ വ്യവസ്ഥയായി മാറുന്ന ജലാശയങ്ങൾ തന്നെ ഭ്രമിപ്പിച്ചിട്ടുണ്ട്​. അതുകൊണ്ടാണ്​ ലിവിങ്​ റൂമിന്‍റെ ആകർഷകീയ ഘടകമായി തന്നെ ചെറിയ കുളമുണ്ടാക്കിയത്​- ഇർഫാൻ പറയുന്നു.

ടർക്കിഷ്​ ശൈലിയിലുള്ള ടബ്ബ്​ നേപ്പാളിൽ നിന്നും ഇറക്കുമതി ചെയ്ത നീല മാർബിൾ കല്ലുകളിലാണ്​ തീർത്തിരിക്കുന്നത്​. ലിവിങ്​ സ്​പേസിലെ മറ്റൊരു ആകർഷണം ജയ്പൂർ വുഡൻ ജാലിവർക്ക്​ പാനലിലുള്ള കണ്ണാടിയാണ്​. മുറിയുടെ അരികുഭാഗം പല തരത്തിലുള്ള കണ്ണാടികൾകൊണ്ട്​ അലങ്കരിച്ചിട്ടുണ്ട്​. ‘എല്ലാ ആംഗിളുകളിലും എന്നെ കാണാമല്ലോ’ എന്നാണ് ​കണ്ണാടി അലങ്കാരങ്ങളെ കുറിച്ച്​ ഇർഫാൻ ഖാൻ പ്രതികരിച്ചത്​. റസ്​റ്റിക്​ ശൈലിയിൽ തീർത്ത സീലിങ്ങിൽ താമര വള്ളികളും വെളിച്ചം വിതറുന്ന താമര പൂക്കളും പടർന്നു കിടക്കുന്നു. കുഷ്യനുകളിലും റഗ്ഗിലുമെല്ലാം പരമ്പാരഗത കരവിരുതിന്‍റെ ചാരുതയുണ്ട്​.

ഭാര്യ സുതാപയുടെ മുറി ഫ്ലോറൽ അലങ്കാരങ്ങളോടുള്ളതാണ്. ഒരു ശൈലിയിലല്ല, വ്യക്തി താൽപര്യങ്ങളുടെ ലയമാണ്​ കിടപ്പുമുറികളിൽ കാണുന്നതെന്ന്​ ഇൻറീരിയർ ഡിസൈനർ ശബ്​നം ഗുപ്ത പറയുന്നു. എങ്കിലും ആർട്ടിക്​, മെറ്റാലിക്​ അലങ്കാരങ്ങളുടെയും വുഡൻ ഫർണിച്ചറിന്‍റെയുമെല്ലാം സമന്വയം റസ്റ്റിക് ശൈലിയിലേക്ക് ​സമന്വയിപ്പിക്കുന്നുണ്ട്​. മുറിയോടു ചേർന്ന് ​ചെറിയ ബാൽക്കണി സ്​പേസുമുണ്ട്​.

മാസ്​റ്റർ ബെഡ്​റൂമിൽ റീഡിങ്​ സ്​പേസു കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്​. വുഡൻ ടച്ചുള്ള തറയും പരമ്പരാഗത കൊത്തുപണികളോടു കൂടിയ ഫർണിച്ചറും വാൾ ആർട്ടുമെല്ലാം മിഴികൾ കുളിരേകുന്നവ തന്നെ.

ഊണുമുറിയിലും നീലിമ തന്നെയാണ്​ ഹൈലൈറ്റ്​. ചതുരത്തിലുള്ള ഊണു മേശക്കു ചുറ്റും നീല കുഷ്യനുള്ള ആറ്​ വുഡൻ ചെയറുകളും മുറിയുടെ തീമിനു ചേർന്ന് ​വെള്ളയിൽ നീല ഡിസൈനുള്ള രണ്ട്​ ചെയറുകളും ഒരുകിയിട്ടുണ്ട്​. ഡൈനിങ്​ സ്​പേസിൽ ​കോക്കറി ഷെൽഫിനു പകരം ചുവരിൽ മിററർ പാനലാണ്​ ചെയ്​തത്​ മുറിയിൽ കൂടുതൽ വെളിച്ചം പകരുന്നു. വയർ ഷീൽഡുള്ള പ്രത്യേകതരം ഹാങ്ങിങ് ​ലൈറ്റാണ്​ മേശക്കുമുകളിൽ സജീകരിച്ചിട്ടുള്ളത്​.

പുസ്​തകങ്ങൾക്കും പുരസ്​കാരങ്ങൾക്കും വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്​ത വുഡൻ റാക്ക്​, തടിയിൽ തനതു കലാവിരുതിൽ തീർത്ത ടേബിളും കസേരകളും കണ്ണാടി ജാലകത്തിനപ്പുറത്ത്​ പച്ചപ്പിന്‍റെ കുളിർമ... ഇങ്ങനെ വൈദഗ്​ധ്യമുള്ള ഒരു നടനു വേണ്ടി അതിമനോഹരമായാണ്​വീടൊരുക്കിയിരിക്കുന്നത്​.

മുംബൈയിലെ ഒഷിവാരക്ക്​ അടുത്ത്​ മധ്​ ലാൻഡിലുള്ള ഇമ്രാന്‍റെ മയിലഴകുള്ള വീട്ടിൽ ഭാര്യ സുതാപയുടെയും ടീനേജുകാരായ മക്കൾ ബാബലി, അയാൻ എന്നിവരുടെയും കരസ്പർശമുണ്ട്​. അലങ്കാരത്തിനുപയോഗിച്ച പല ആർട്ടിക്​ കരകൗശല ഉൽപന്നങ്ങളും തങ്ങളുടെ ശേഖരത്തിൽ നിന്നുള്ളതാണെന്ന് ​ഇവർ പറയുന്നു.

കടപ്പാട്​:www.architecturaldigest.in

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:interioractorIrrfan Khanpeacock life
News Summary - Irfann Khan's home
Next Story