Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightMyhomechevron_rightപഴമയിലലിഞ്ഞ്,...

പഴമയിലലിഞ്ഞ്, പുതുമോടിയിൽ ഒരു മനോഹര വീട്

text_fields
bookmark_border
kerala home designs
cancel

കളിച്ചു വളർന്ന വീട്ടുമുറ്റത്ത് നൂതന സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി പുത്തൻ വീട് പണിയണമെന്ന സ്വപ്ന സാക്ഷാത്കാരമാണ് റിവറിൻ റെസിഡൻസ്. കോഴിക്കോട് ജില്ലയിലെ പൂനൂർ നദിക്ക് സമീപമായാണ് വീട് സ്ഥിതി ചെയ്യുന്നത്. ഈ മനോഹര വീട് നിർമിച്ചിരിക്കുന്നത് കോഴിക്കോട്ടെ ആരിഫ് അസോസിയേറ്റ്സാണ്.

6,600 ചതുരശ്ര അടിയിൽ നിർമിച്ചിരിക്കുന്ന വീടിന്‍റെ ലാൻഡ്സ്കേപും പെയിന്റിങ് കോമ്പിനേഷനുമാണ് മുഖ്യ ആകർഷണം. ഇവ വീടിന്‍റെ മാറ്റ് പത്തിരട്ടിയായി വർധിപ്പിക്കുന്നു. സമീപത്തെ മറ്റു വീടുകൾക്കിടയിലൂടെ വീടിനകത്തേക്ക് കൃത്യമായ വഴി ഇല്ലാതിരുന്നത് തുടക്കത്തിൽ വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. അതിനാൽ, സൈറ്റിൽ വിശദമായ സർവേ നടത്തി പുഴയിലേക്ക് കാഴ്ചയെത്തുന്ന തരത്തിൽ വീട് പൊളിച്ച് പണിയാമെന്ന് തീരുമാനിച്ചു.

സർവേ നടത്തി കൂടുതൽ പ്ലോട്ട് ലഭിച്ചതിന് ശേഷം വീടിന്‍റെ ഔട്ട്ഡോർ വ്യൂവിന് കൂടുതൽ പ്രാധാന്യം ലഭിച്ചു. പുറത്ത് നിന്ന് നോക്കുമ്പോൾ അത്യാഡംബര കാഴ്ചകൾ നിറഞ്ഞ് അതിമനോഹരമായാണ് വീട് സ്ഥിതി ചെയ്യുന്നത്. ചരിഞ്ഞ രീതിയിൽ നിർമിച്ച മേൽക്കൂര ഒറ്റ നോട്ടത്തിൽ വീടിന് ഒരു കിരീടം അണിയിച്ച പ്രതീതി നൽകുന്നു. പുറത്തുനിന്ന് നോക്കുമ്പോൾ ഏറ്റവും ആകർഷകമായതും ഈ മേൽക്കൂര തന്നെ.

വീടിനകത്തേക്കുള്ള പ്രവേശന കവാടത്തിനോട് ചേർന്ന് ഒരു ലോബി സ്പേസ് ഒരുക്കിയിട്ടുണ്ട്. അവിടെ നിന്ന് നേരെ കടന്നു ചെല്ലുന്നത് ഗസ്റ്റ് ഹാളിലേക്ക്. ഗസ്റ്റ് ഹാളിനോട് ചേർന്നാണ് ഡൈനിങ് ഏരിയ. ഡൈനിങ് റൂമിന്‍റെ ചുവരുകൾ നിർമിച്ചിരിക്കുന്നത് ഗ്ലാസ് പാനലുകൾ ഉപയോഗിച്ചാണ്. വീടിന്‍റെ മറ്റ് ഭാഗങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്ന തരത്തിലാണ് പ്രെയർ റൂം. വിനൈലും വാൾ ടെക്സ്ചേർസുമാണ് ഇവിടെ ഇന്റീരിയർ ചെയ്യാനായി ഉപയോഗിച്ചത്. ഇന്‍റീരിയർ വർക് തന്നെയാണ് വീടിന് ക്ലാസി ലുക്ക് നൽകി ഏറ്റവും ആകർഷകമാക്കുന്നതും. ഹാളിൽ ഉപയോഗിച്ചിട്ടുള്ള ഹൈ സീലിങും ഗ്ലാസ് വാളുകളും വീടിന്‍റെ മറ്റൊരു പ്രത്യേകതയാണ്.

പഴയ വീടിന്‍റെ പ്രത്യേകതകൾ അതേപടി നിലനിർത്തി വേണം വീട് പുതുക്കിയെടുക്കേണ്ടതെന്ന് ഉടമകൾക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വീടിനകത്ത് വലിയ സ്പേസ് തോന്നിപ്പിക്കാൻ ആരംഭ ഘട്ടത്തിലേ ഡിസൈനർമാർ ഏറെ ശ്രദ്ധിച്ചിരുന്നു

for more info visit arif associates instagram account

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala houseplanhome makinggrihamhome design
News Summary - house making of arif associates
Next Story