Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightMyhomechevron_rightസ്വപ്​നവീട്ടിലേക്ക്​...

സ്വപ്​നവീട്ടിലേക്ക്​ വലതുകാൽ വെച്ച്​ ആശ ശരത്​

text_fields
bookmark_border
ashas home
cancel

ജനിച്ചു വളർന്ന നാട്ടിൽ ഒരു വീടെന്ന സ്വപ്​നം സാക്ഷാത്​കരിച്ചിരിക്കുകയാണ്​ അഭിനേത്രിയും നർത്തകിയുമായ ആശ ശരത ്​. ‘ബാലഗോകുലം’ എന്ന പേരിട്ടിരിക്കുന്ന വീട്​ ആധുനിക ശൈലിയിലാണ്​ ഒരുക്കിയിരിക്കുന്നത്​.

പച്ചപ്പിനും ഒപ്പ ം ത​​​​െൻറ ആരാധനാ മൂർത്തികൾക്കും ഇടം നൽകികൊണ്ടാണ്​ ആശ- ടി.വി ശരത്​ ദമ്പതികൾ വീടൊരുക്കിയിരിക്കുന്നത്​.

സിറ്റ്​ ഒൗട്ടിന്​ ഒരുവശത ്ത്​ മനോഹരമായ വെർട്ടിക്കൽ ഗാർഡനും പ്രധാന സഥാനത്ത്​ ഗണേശവിഗ്രഹവും നൽകിയിരിക്കുന്നു. വെട്ടുകല്ല് കൊണ്ട് നിർമ ിച്ച മതിലും കരിങ്കല്ല് വിരിച്ച മുറ്റവും പുൽത്തകിടിയുമെല്ലാം വീടി​​​​െൻറ അഴകുകൂട്ടുന്നു​.

വുഡൻ- ​​െഎവറി നിറങ്ങളുടെ സങ്കലനമാണ്​ അകത്തളത്തി​​​​െൻറ മാറ്റുകൂട്ടുന്നത്​. ക്ലാഡിങ്​ സ്​റ്റോൺ പതിപ്പിച്ച്​ മനോഹരമാക്കിയ കോർട്ട്​യാർഡിൽ വെർട്ടിക്കൽ ഗാർഡനും ഒരുക്കിയിട്ടുണ്ട്​.

സൂര്യപ്രകാശവും കാറ്റും യ​േഥഷ്​ടം അകത്തളത്തിലേക്ക്​ എത്തും വിധം വലിയ ജനാലകളും വ​​​െൻറിലേഷനുമാണ്​ നൽകിയിരിക്കുന്നത്​.

വുഡൻ സ്​റ്റെയറും അവിടെ സജീകരിച്ചിരിക്കുന്ന ലൈറ്റിങ്ങും ഇൻറീരിയർ ശൈലിയോട്​ ഇഴുകിച്ചേർന്നിരിക്കുന്നു. സ്​റ്റെയറിന്​ അഭിമുഖമായ ചുവരുകൾ ഫ്രെയിം ചെയ്​ത കുടുംബചിത്രങ്ങൾ കൊണ്ടാണ്​ അലങ്കരിച്ചിരിക്കുന്നത്​.

ഡൈനിങ്​ സ്​പേസും ഫാമിലി ലിവിങ്ങും മൾട്ടിവുഡ്​- ഗ്ലാസ്​ ഷെൽഫുകൊണ്ടാണ്​ വേർതിരിച്ചിരിക്കുന്നത്​. മോഡേൺ ഫർണിച്ചറുകളാണ്​ നൽകിയിരിക്കുന്നത്​. എന്നാൽ ആൻറിക് ഷോ പീസുകളാണ്​ ഷെൽഫുകളിൽ ഇടംപിടിച്ചിരിക്കുന്നത്​. ​

ജനുവരി അഞ്ചിനാണ്​ ​ഗൃഹപ്രവേശന ചടങ്ങുകൾ നടന്നത്​. താരം മമ്മൂട്ടി അപ്രതീക്ഷിത അതിഥിയായി ചടങ്ങിനെത്തിയത്​ ഇരട്ടിമധുരമായെന്ന്​ ആശ ഫേസ്​ബുക്കിൽ​ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:grihamDanceractressvertical gardenasha sarathModern HomeCladding stone
News Summary - Asha Sharath's dream home - Griham news
Next Story