സ്​റ്റോ​റേജ് സ്​പേ​സ്​ ഇ​ല്ലേ? സിം​പി​ളാ​യി പ​രി​ഹ​രി​ക്കാം

15:13 PM
29/08/2017
storage in living

സ്വ​പ്ന​ഭ​വ​നം സ്വ​ന്ത​മാ​ക്കി താ​മ​സം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞാ​ൽ പി​ന്നെ പ​തി​വാ​യി കേ​ൾ​ക്കു​ന്ന കാ​ര്യ​മാ​ണ് വീ​ട്ടി​ന​ക​ത്ത് ഒ​ന്നി​നും സ്ഥ​ല​മി​ല്ലെ​ന്ന പ​രാ​തി. ആ​വ​ശ്യ​ത്തി​നു സ്​​റ്റോ​റേ​ജ് സ്പേ​സ് ഇ​ല്ലെ​ന്ന​ത് മി​ക്ക വീ​ട്ട​മ്മ​മാ​രു​ടെ​യും പ​രി​ഹാ​രം കാ​ണാ​നാ​വാ​ത്ത പ്ര​ശ്ന​മാ​ണ്. ബെ​ഡ്ഷീ​റ്റും ട​വ​ലു​ക​ളും പ​ത്ര​മാ​സി​ക​ക​ളും വ​സ്ത്ര​ങ്ങ​ളും കേ​ടാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും ഫ​ർ​ണി​ച്ച​റു​മെ​ല്ലാം സൂ​ക്ഷി​ച്ചു​വെ​ക്കാ​ൻ ആ​വ​ശ്യ​മാ​യ സ്പേ​സ് ഇ​ല്ലെ​ങ്കി​ൽ എ​ത്ര അ​ട​ക്കി​യൊ​തു​ക്കി​വെ​ച്ചാ​ലും വ​ലി​ച്ചു​വാ​രി​യി​ട്ട പ്ര​തീ​തിത​ന്നെ​യാ​യി​രി​ക്കും വീ​ടി​ന​കം മു​ഴു​വ​ൻ. 
എ​ന്നാ​ൽ, ഇൗ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ വീ​ട് നി​ർ​മാ​ണ സ​മ​യ​ത്തോ അ​ല്ലെ​ങ്കി​ൽ അ​തി​നുശേ​ഷ​മോ ശ്രദ്ധയോടെ ചില ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യാ​ൽ മ​തി​യാ​കും. വേ​ണ്ട​ത്ര സ്ഥ​ല​വും സൗ​ക​ര്യ​വു​മി​ല്ലെ​ന്ന് പ​ഴി​ക്കു​ന്ന വീ​ട്ടി​ൽത​ന്നെ ആ​വ​ശ്യ​മാ​യ സ്​​റ്റോ​റേ​ജി​നു​ള്ള ഇ​ടം​ക​ണ്ടെ​ത്താ​ൻ എളുപ്പം ക​ഴി​ഞ്ഞേക്കും. 
 
വരാന്ത
മി​ക്ക വീ​ടു​ക​ളു​ടെ​യും വ​രാ​ന്ത​​ക്കൊ​പ്പം ഇ​രി​പ്പി​ട​വു​മു​ണ്ടാ​വും. ഇൗ ​ഇ​രി​പ്പി​ട​ത്തിെ​ൻ​റ അ​ടി​ഭാ​ഗം ത​ട്ടു​ക​ളാ​ക്കി​മാ​റ്റി ടൈ​ലു​ക​ൾ ഒ​ട്ടി​ച്ചോ മ​ര​പ്പ​ണി ചെ​യ്തോ സ്​​റ്റോ​റേ​ജ് സ്പേ​സാ​ക്കി മാ​റ്റാം. ഷൂ​സ്, സോ​ക്സു​ക​ൾ, വീ​ടി​ന​ക​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന ചെ​രി​പ്പു​ക​ൾ എ​ന്നി​വ സൂ​ക്ഷി​ക്കാം. 

ഡ്രോയിങ്​ റൂം
​ഡ്രോ​യി​ങ് റൂ​മി​ലെ സോ​ഫ​യു​ടെ അ​ടി​ഭാ​ഗ​ത്ത് ഒ​രു ബോ​ക്സ് രൂ​പ​ത്തി​ൽ പ്ര​ത്യേ​ക അ​റ നി​ർ​മി​ക്കാ​ൻ ക​ഴി​യു​മെ​ങ്കി​ൽ പ​ത്ര​ങ്ങ​ൾ, മാ​ഗ​സി​നു​ക​ൾ, പു​സ്ത​ക​ങ്ങ​ൾ, ഗ്യാ​സ് ബു​ക്ക്, അ​ത്യാ​വ​ശ്യ ബി​ല്ലു​ക​ൾ എ​ന്നി​വ സൗ​ക​ര്യ​പൂ​ർ​വം സൂ​ക്ഷി​ച്ചു​വെ​ക്കാം. 

മെയിൻഡോർ
സി​റ്റൗ​ട്ടി​ൽ​നി​ന്ന് ഹാ​ളി​ലേ​ക്ക് തു​റ​ക്കു​ന്ന വാ​തി​ലു​ക​ൾ​ക്കു പി​ന്നി​ൽ സു​ര​ക്ഷി​ത​മാ​യ എ​ന്നാ​ൽ ആ​ർ​ക്കും ക​ണ്ടു​പി​ടി​ക്കാ​നാ​വാ​ത്ത സ്​​റ്റോ​റേ​ജ് സ്പേ​സു​ക​ളൊ​രു​ക്കാം. വാ​തി​ൽ തു​റ​ന്നാ​ൽ ചെ​ന്നു​പ​തി​ക്കു​ന്ന ചു​വ​രി​ൽ അ​ക​ത്തേ​ക്ക് ബോ​ർ​ഡ് ഫി​റ്റു​ചെ​യ്ത് ചെ​റി​യൊ​രു അ​ല​മാ​ര​യു​ണ്ടാ​ക്കി, ധി​റു​തി​പി​ടി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന സ​മ​യ​ത്ത് മ​റ​ന്നു​പോ​കാ​തെ കൂ​ടെ ക​രു​തേ​ണ്ട സാ​ധ​ന​ങ്ങ​ൾ ഇ​വി​ടെ സൂ​ക്ഷി​ച്ചു​വെ​ക്കാം. വാ​ഹ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ, ടാ​ഗ്, വാ​നി​റ്റി ബാ​ഗ്, കു​ട എ​ന്നി​വ സൂ​ക്ഷി​ക്കാ​ൻ പ​റ്റി​യ സ്ഥ​ല​മാ​ണി​ത്. വീ​ട്ടി​ൽ അ​തി​ഥി​ക​ൾ വ​ന്നാ​ലും എ​ളു​പ്പ​ത്തി​ൽ ക​ണ്ടു​പി​ടി​ക്കാ​നാ​വി​ല്ല ഇൗ ​സ്​​റ്റോ​റേ​ജ് സ്പേ​സ്.

bathroom space

ബാത്ത്​റൂം
​ന​ല്ല ഉ‍യ​ര​ത്തി​ലാ​ണ് ന​മ്മു​ടെ കി​ട​പ്പു​മു​റി​ക​ളു​ടെ സീ​ലി​ങ്ങു​ക​ളെ​ല്ലാം. സ​മാ​ന​മാ​യ ഉ​യ​രംത​ന്നെ കി​ട​പ്പു​മു​റി​യോ​ട് ചേ​ർ​ന്നു​ള്ള ബാ​ത്ത്റൂ​മു​ക​ളു​ടെ സീ​ലി​ങ്ങു​ക​ൾ​ക്കു​മു​ണ്ടാ​കും. എ​ന്നാ​ൽ, ബാ​ത്ത്റൂ​മി​ലെ ഇൗ ​ഉ‍യ​ര​ത്തി​ലു​ള്ള ചു​വ​രു​ക​ൾ അ​ധി​ക​പ്പ​റ്റാ​ണ്. അ​വി​ടെ ആ​റ്റി​ക് രൂ​പ​ത്തി​ൽ ഏ​ഴ്​ അ​ടി സ്ലാ​ബ് അ​ടി​ക്കു​ക​യാ​ണെ​ങ്കി​ൽ, സ്ലാ​ബി​നും സീ​ലി​ങ്ങി​നു​മി​ട​യി​ലു​ള്ള വ​ലി​യൊ​രു സ്ഥ​ലം മി​ക​ച്ച സ്​​റ്റോ​റേ​ജ് സ്പേ​സാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

ബാ​ത്ത്റൂ​മി​ലെ വാ​ഷ്​​ബേ​സി​നോ​ട് ചേ​ർ​ന്നു​ള്ള ചു​വ​രി​ൽ അ​ക​ത്തേ​ക്ക് ര​ണ്ടി​ല​ധി​കം ത​ട്ടു​ക​ളു​ള്ള ഷെ​ൽ​ഫ് അ​ടി​ച്ചാ​ൽ സോ​പ്പ്, ഷാം​പൂ, ടൂ​ത്ത്പേ​സ്​​റ്റ്, ബ്ര​ഷ് എ​ന്നി​വ​ക്കൊ​പ്പം ലോ​ഷ​നു​ക​ൾ, ട​വ​ലു​ക​ൾ എ​ന്നി​വ എ​ളു​പ്പ​ത്തി​ൽ എ​ടു​ക്കാ​വു​ന്ന വി​ധ​ത്തി​ൽ നി​ര​ത്തിെ​വ​ക്കാ​വു​ന്ന​താ​ണ്. ഷെ​ൽ​ഫി​ന​ക​ത്ത് ടൈ​ൽ​സ് പ​തി​ക്കു​ക​യാ​ണെ​ങ്കി​ൽ എ​ളു​പ്പ​ത്തി​ൽ ക്ലീ​നി​ങ്​ ന​ട​ത്താ​നും ക​ഴി​യും. 
ടോ​യ്​ല​റ്റ് വാ​തി​ലി​നു പി​ന്നി​ലാ​യി തൊ​ട്ട​ടു​ത്ത് കി​ട​ക്കു​ന്ന ചു​വ​രി​ൽ താ​ഴെ ഭാ​ഗ​ത്ത് ചു​വ​രി​ന​ക​ത്തേ​ക്ക് ചെ​റി​യൊ​രു ഷെ​ൽ​ഫ് നി​ർ​മി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​വി​ടെ ബാ​ത്ത് ക്ലീ​നി​ങ്​ സാ​മ​ഗ്രി​ക​ളാ​യ വാ​ഷി​ങ്​ ലി​ക്വി​ഡ്, ക്ലീ​നി​ങ്​ ബ്ര​ഷ് എ​ന്നി​വ സൂ​ക്ഷി​ച്ചു​വെ​ക്കാ​വു​ന്ന​താ​ണ്. 

സ്​റ്റെയർകേസ്​
നോ​ർ​മ​ൽ സ്​​റ്റൈ​ലി​ൽ പ​ണി​ത സ്​​റ്റെ​യ​ർ​കേ​സി​നു താ​ഴെ സു​ര​ക്ഷി​ത​മാ​യി ഒ​രു​ക്കു​ന്ന സ്​​റ്റോ​റേ​ജ് സ്പേ​സ് എ​ല്ലാ​വ​രും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന ഒ​ന്നാ​ണ്. എ​ന്നാ​ൽ, ഇൗ ​സ്പേ​സ് എ​ല്ലാ​വ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന വി​ധ​ത്തി​ൽ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ട്രെ​ൻ​ഡാ​ണ് ഇ​പ്പോ​ൾ ക​ണ്ടു​വ​രു​ന്ന​ത്. സ്​​റ്റെ​യ​ർ​കേ​സി​ന് താ​ഴെ​യു​ള്ള സ്ഥ​ല​ത്തിെ​ൻ​റ ആ​കൃ​തി​ക്ക​നു​സ​രി​ച്ച് പ്ര​ത്യേ​ക ഡി​സൈ​നി​ലും ചു​വ​രി​ന് അ​നു​സൃ​ത​മാ​യ തീ​മി​ലു​മു​ള്ള സ്​റ്റോ​റേ​ജു​ക​ൾ വീ​ടു​ക​ളു​ടെ അ​ല​ങ്കാ​ര​മാ​യി മാ​റി​യി​ട്ടു​ണ്ട് ഇ​പ്പോ​ൾ. 

സ്​​റ്റെ​യ​ർ​കേ​സു​ക​ൾ​ക്കി​ട​യി​ലെ ലാ​ൻ​ഡി​ങ്​​ ഏ​രി​യ​യാ​ണ് സ്​​റ്റോ​റേ​ജ് സ്പേ​സാ​യി ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന മ​റ്റൊ​ന്ന്. സാ​ധാ​ര​ണ ഹോം​ലൈ​ബ്ര​റി​ക​ളാ​ണ് ലാ​ൻ​ഡി​ങ്​ ഏ​രി​യ​യി​ൽ ഇ​ടം​പി​ടി​ക്കാ​റു​ള്ള​ത്. ലാ​ൻ​ഡി​ങ്​ ഏ​രി​യ​യി​ൽ​നി​ന്ന് സീ​ലി​ങ്ങി​ലേ​ക്കു​ള്ള ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സ്ഥ​ല​ത്തെ ചു​വ​രും ന​ന്നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. ചു​വ​രി​ൽത​ന്നെ അ​ല​മാ​ര​ക​ൾ പ​ണി​തോ ത​ട്ടു​ക​ളു​ള്ള അ​ല​മാ​ര​ക​ൾ ചു​വ​രി​ൽ സ്ഥാ​പി​ച്ചോ കൂ​ടു​ത​ൽ സ്പേ​സ് ക​ണ്ടെ​ത്താം. ലാ​ൻ​ഡി​ങ്ങി​ന്​ മു​ക​ളി​ലാ​യി ഒ​രു ത​ട്ട് അ​ടി​ക്കു​ക​യാ​ണെ​ങ്കി​ൽ വ​ലി​യൊ​രു ഡം​പി​ങ്​ സ്പേ​സ് ത​ന്നെ ല​ഭി​ക്കും.  

dinning space

ഡൈനിങ്​ ടേബ്​ൾ
ഡൈ​നി​ങ്​ ടേ​ബ്​​ളി​നോ​ടു ചേ​ർ​ന്ന് അ​ടി​ഭാ​ഗ​ത്ത് ടേ​ബ്​​ളിെ​ൻ​റ കാ​ലു​ക​ൾ കൊ​ള്ളു​ന്ന സ്ഥ​ലം ക​ഴി​ച്ചു​ള്ള ഭാ​ഗ​ത്ത് ബോ​ക്സ് രൂ​പ​ത്തി​ൽ പ്ര​ത്യേ​ക അ​റ​ക​ൾ നി​ർ​മി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ച്ചാ​ർ ബോ​ട്ടി​ലു​ക​ൾ, സ്പൂ​ൺ സെ​റ്റു​ക​ൾ, ചെ​റി​യ പാ​ത്ര​ങ്ങ​ൾ, ഗ്ലാ​സു​ക​ൾ എ​ന്നി​വ എ​പ്പോ​ഴും എ​ടു​ക്കാ​വു​ന്ന ത​ര​ത്തി​ൽ സൂ​ക്ഷി​ച്ചു​വെ​ക്കാ​വു​ന്ന​താ​ണ്. 

കിച്ചൻ
വീ​ട്ടി​ലേ​ക്ക് ക​സ്​​റ്റ​മൈ​സ്ഡ് മോ​ഡു​ലാ​ർ കി​ച്ച​നു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​ൽ അ​ടു​ക്ക​ള​യി​ൽ അ​ടു​ക്കി​പ്പെ​റു​ക്കി വെ​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി അ​ധി​കം പ​രാ​തി​ക​ളു​യ​രാ​റി​ല്ല. 

അലമാര
സാ​ധാ​ര​ണ അ​ല​മാ​ര​ക​ൾ മു​റി​യി​ലോ ഹാ​ളി​ലോ സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞാ​ൽ അ​ല​മാ​ര ക​ഴി​ഞ്ഞ് സീ​ലി​ങ് വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ എ​പ്പോ​ഴും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​ണ് പ​തി​വ്. പു​തി​യ അ​ല​മാ​ര പ​ണി​യി​ച്ചോ അ​റ​ക​ളു​ള്ള താ​ൽ​ക്കാ​ലി​ക അ​ല​മാ​ര​ക​ൾ സം​ഘ​ടി​പ്പി​ച്ചോ ഇ​ത്ത​ര​ത്തി​ൽ മു​റി​യി​ലെ അ​ല​മാ​ര​ക്കു മു​ക​ളി​ൽ സ്ഥാ​പി​ച്ചാ​ൽ ഇ​ട​ക്കു​മാ​ത്രം ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​രു​ന്ന വ​സ്തു​ക്ക​ൾ മ​റ്റുള്ള സ്ഥ​ലം അ​പ​ഹ​രി​ക്കാ​തെ​ത​ന്നെ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​കും. 

വി​വ​ര​ങ്ങ​ൾ​ക്ക് ക​ട​പ്പാ​ട്:

മുഹമ്മദ്​ ഫിസൽ പി
റോ​ക്ക് ഫ്ല​വേ​ഴ്സ് ആ​ർ​ക്കി​ടെ​ക്ട് ആ​ൻ​ഡ്​ 
എ​ൻ​ജി​നീ​യ​റി​ങ്​ ക​ൺ​സ​ൽ​ട്ട​ൻ​റ്, 
ബാ​ലു​ശ്ശേ​രി, കോ​ഴി​ക്കോ​ട്

Loading...
COMMENTS