Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightInteriorschevron_right2025ലെ അടുക്കള...

2025ലെ അടുക്കള ട്രെൻഡുകൾ

text_fields
bookmark_border
2025ലെ അടുക്കള ട്രെൻഡുകൾ
cancel

കോവിഡാനന്തരം ജീവിതശൈലിയിൽ ഉണ്ടായ മാറ്റം മറ്റു പലതിലും പ്രതിഫലിച്ചു. ഓരോ കുടുംബത്തിനും പ്രത്യേക ആവശ്യങ്ങൾ വന്നു. വീടിന്റെ ഇഷ്ടാനുസൃത രുപകൽപ്പനകൾ, പ്രകൃതിദത്ത വസ്തുക്കൾ, ജീവിതശൈലി ആവശ്യങ്ങൾ നിറവേറ്റുന്ന സൗകര്യങ്ങൾ എന്നിവയെ ഒപ്പം കൂട്ടാൻ തുടങ്ങി.

വീടിന്റെ ഹൃദയമായി ആളുകൾ കാണാൻ തുടങ്ങിയതോടെ അടുക്കളയുടെ രൂപവും ഭാവവും മാറി. ഈ സ്ഥാനം എന്നത്തേക്കാളും കൂടുതൽ ‘വ്യക്തിത്വം’ പ്രകടിപ്പിക്കുന്നതായി. വ്യക്തിഗത സ്പർശത്തോടെ പ്രവർത്തനക്ഷമതക്ക് മുൻഗണന നൽകുന്ന ഡിസൈനുകൾ 2025ലെ പ്രധാന അടുക്കള പ്രവണതകളിൽ ഒന്നാണെന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നു. വേറിട്ട ഇന്റീരിയർ ഡിസൈൻ ട്രെൻഡുകളുമായി സംയോജിപ്പിച്ചാണ് അടുക്കളുടെ മാറ്റം സാധ്യമാക്കുന്നത്. ഡിസൈനർമാർ ചൂണ്ടിക്കാണിക്കുന്ന ചില ട്രെൻഡുകൾ ചുവടെ...

മടുപ്പകറ്റുന്ന ഘടകങ്ങൾ

വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട മുറികളിൽ ഒന്നാണ് അടുക്കളയെങ്കിലും, മടുപ്പ് എന്ന ഘടകം മറയ്ക്കാനുള്ള വീട്ടുടമസ്ഥരുടെ അഭ്യർത്ഥനകൾ വർധിക്കുന്നതായി ഡിസൈനർമാർ പറയുന്നു. കാഴ്ചയിൽ നിന്ന് അപ്രത്യക്ഷമാകുന്ന അടുക്കള ഉപകരണങ്ങൾ ഒരു വൃത്തിയുള്ള രൂപകൽപ്പനയുണ്ടാക്കുന്നു. അതുവഴി വീട്ടുടമസ്ഥരുടെ ശ്രദ്ധ മുറിയിലെ പ്രിയമുള്ള ഘടകങ്ങളിൽ കേന്ദ്രീകരിക്കും. ഹാർഡ്‌വെയറിനും ഉപകരണങ്ങൾക്കുമുള്ള പുതിയ ഓപ്ഷനുകൾ അടുക്കളയുടെ ജോലിഭാരം മറക്കാൻ വഴിയൊരുക്കുന്നു.

മൾട്ടിപർപ്പസ് ഏരിയ

ഡിന്നർ പാർട്ടി സംസ്കാരത്തിന് ജനപ്രീതിയിയേറുമ്പോൾ, 2025ലെ അടുക്കള ട്രെൻഡുകൾ വീട്ടിൽ വിനോദം ആസ്വദിക്കാൻ സഹായിക്കുന്ന ഡിസൈനുകളിലേക്കും മാറുന്നു. കൂടുതൽ പാചകം ചെയ്ത് വിരുന്നൂട്ടുന്നവർ, അതിഥികളെ രസിപ്പിക്കാൻ അടുക്കളയിൽ തന്നെ സൗകര്യം വേണമെന്നാഗ്രഹിക്കുന്നു. കുടുംബാംഗങ്ങൾക്കോ ​​സുഹൃത്തുക്കൾക്കോ ​​ഒത്തുചേരാൻ സ്ഥലങ്ങളുള്ള ഓപ്പൺ പ്ലാൻ അടുക്കളകൾക്ക് ഇപ്പോൾ ആവശ്യക്കാർ ഏറെയാണെന്ന് ഡിസൈനർമാർ പങ്കുവെക്കുന്നു. ഈ പ്രത്യേക ലേഔട്ട് അടുക്കളയെ ഒരു താൽക്കാലിക ഓഫിസായോ മാതാപിതാക്കൾ അത്താഴം തയ്യാറാക്കുമ്പോൾ കുട്ടികൾക്ക് പഠിക്കാനുള്ള സ്ഥലമായോ ഉപയോഗിക്കാം.

മൾട്ടിസ്റ്റേജ് ഇവന്റ് ഇഷ്ടപ്പെടുന്നവർക്ക് ഡൈനിംഗ് റൂമിനകത്ത് ഒരു വലിയ അടുക്കള ആവശ്യമായി വന്നേക്കാം. ഇത് സന്ദർശകരെ അടുക്കള മേശയിലെ അത്താഴത്തിനും അടുപ്പിന് ചുറ്റും ഇടകലരാനും അനുവദിക്കുന്നു.

പാചകത്തിന് ആവശ്യമായ എല്ലാ ഉപകരണങ്ങളുമുള്ള ഒരു ‘ബാക്ക് പ്രെപ്പ് കിച്ചൺ’ കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ആളുകൾ സമ്മർദം കുറക്കാൻ ശ്രമിക്കുന്നതിനാൽ പ്രെപ്പ് കിച്ചണുകൾ ഈ ലക്ഷ്യത്തിലേക്ക് നയിക്കുന്നു. ദൈനംദിന ജോലിഭാരം ലഘൂകരിക്കുന്നതിനായി സിങ്കുകൾ, ഡിഷ്‌വാഷറുകൾ, ഓവനുകൾ മുതലായ അധിക സ്റ്റോറേജ് ഉൾ​പ്പെടുത്താം.

പ്രകൃതിദത്ത വസ്തുക്കളുടെ ഇടം

ഒരേസമയം പരിസ്ഥിതി സൗഹൃദവും ഈടുനിൽകുന്നതുമായ ഗുണങ്ങൾ കാരണം, പ്രകൃതിദത്തമോ പുനഃരുപയോഗം ചെയ്തതോ ആയ പ്രതലങ്ങൾ 2025ലെ അടുക്കള ഡിസൈനുകളിൽ ട്രെൻഡായിരിക്കുന്നു. അവയുടെ വർധിച്ചുവരുന്ന സ്വീകാര്യത പഴക്കമുള്ള മനോഹര വസ്തുക്കൾക്ക് അവസരം നൽകുന്നു.

വർഷങ്ങളായിട്ടും ആകർഷണീയത നഷ്ടപ്പെടാത്ത പ്രകൃതിദത്തവും മോടിയുള്ളതുമായ സാമഗ്രികളുടെ തെരഞ്ഞെടുപ്പുകൾ ഉൾപ്പെടുത്തുന്നതിൽ ഡിസൈനർമാർ ​ശ്രദ്ധ ചെലുത്തുന്നു. മരം ​​കൊണ്ടുള്ള ഷെൽഫുകൾ, കാബിനറ്റ്, ഫ്ലോറിംഗ് ഡിസൈൻ ഇതിൽ ട്രെന്റിങ്ങാണ്. സ്റ്റെയിൻലെസ് സ്റ്റീൽ പോലുള്ളവക്ക് ഡിസൈനിൽ കിട്ടുന്ന അതേ സ്ഥാനം വുഡ് കാബിനറ്റുകൾക്കും ലഭിക്കുന്നു.

കളർ ട്രെൻഡുകൾ

2025 അടുക്കള ട്രെൻഡുകളിൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, വീട്ടുടമസ്ഥർ എളുപ്പം ക്ലീൻ ആക്കേണ്ട ബാക്ക്‌സ്‌പ്ലാഷുകൾക്ക് (ചുവർ ടൈലുകൾ) വാം നിറങ്ങളും അടുക്കള കാബിനറ്റുകൾക്ക് പച്ചയും നീലയും നിറങ്ങളും ഇഷ്ടപ്പെടുന്നുവെന്ന് സൂചിപ്പിക്കുന്നു. വിവിധതരം ബോൾഡ് ടോണുകൾ സ്വീകരിക്കുന്നത് അതിന്റേതായ ഒരു ലുക്ക് സൃഷ്ടിക്കാൻ സഹായിക്കുമെന്നും ഡിസൈനർമാർ ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kitchensInterior Designhome
News Summary - Kitchen Trends in 2025
Next Story