Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightInteriorschevron_rightആരും...

ആരും ഫ്ലാറ്റായിപ്പോകും...

text_fields
bookmark_border
ആരും ഫ്ലാറ്റായിപ്പോകും...
cancel

ആകാശം മു​​​െട്ട നിലനിലയായുയരുന്ന ഫ്ളാറ്റുകളുടെ ഗാംഭീര്യത്തേക്കാൾ ആരെയും  അതിശയിപ്പിക്കുക അവയുടെ അകത്തള അഴകളവുകളാണ്. പ്രകടനപരതയുടെ കാലവും കടന്ന് കുലീനതയുടെയും പ്രൗഢിയുടെയും മേളനമാണ് ഫ്ളാറ്റ് ഇന്‍റീരിയറിന്‍െറ പുതിയ ശൈലി. ഇടത്താവളമെന്ന  നിലയില്‍നിന്ന് സ്ഥിരമിടം എന്നായി ഫ്ളാറ്റുകള്‍ മാറുന്നുവെന്നതാണ് ഇന്‍റീരിയറിലെ മാറ്റങ്ങള്‍ തെളിയിക്കുന്നത്.
 
 

എല്ലാം ലിവിങ്
സിറ്റൗട്ടും ലിവിങ് റൂമും ഫോയറുമെല്ലാം മിക്ക ഫ്ളാറ്റുകളിലും ഒന്നായാണ് സജ്ജീകരിച്ചിരിക്കുന്നത്. വൈറ്റ്, ഓഫ്​ വൈറ്റ്​  നിറങ്ങളില്‍ കൂള്‍ ഫീലിങ് നല്‍കുന്ന സിമ്പിള്‍ ലിവിങ് മുറിയാണ് പുതിയ തരംഗം. കൊച്ചു സ്ഫടിക കണങ്ങള്‍ മിനുങ്ങുന്നതുപോലെയുള്ള വാള്‍ പേപ്പര്‍ ചുവരുകളിലൊട്ടിക്കുന്നതും ഭംഗിയേറ്റുന്നു. അതിഥികള്‍ക്ക് ഇരിപ്പിടമൊരുക്കുന്നതിന്‍െറ എതിര്‍വശത്ത്​ ടെലിവിഷന്‍ സെറ്റു ചെയ്യാനും മുറിയുടെ വലുപ്പം പ്രകടമാക്കുന്ന തരത്തില്‍ ലാമിനേറ്റഡ് വെനീറോ, പൈ്ളവുഡോ ഉപയോഗിച്ച് ഭിത്തിയുടെ വശം ഹൈലൈറ്റ് ചെയ്യാനോ ആളുകള്‍ ശ്രദ്ധിക്കുന്നു. ഗോള്‍ഡന്‍ ഷേഡോ, കോപ്പര്‍ ഷേഡോ ഉള്ള കെയിന്‍ ഫര്‍ണിച്ചറും സിമ്പിള്‍ ടീപ്പോയും കൂടി ചേരുമ്പോള്‍ ഭംഗിയായി.

പ്ളെയിന്‍ പൈ്ളവുഡ് കൊണ്ട് നിര്‍മിച്ച പെട്ടിക്കൂടുപോലുള്ള  ടീപ്പോ ഉപയോഗിച്ചാലും മോശമാകില്ല. ചെലവും ഏറെ കുറവാണ്. ഒറ്റ നോട്ടത്തില്‍ അലക്ഷ്യമായി കിടക്കുന്ന തരത്തിലുള്ള ലിവിങ് എന്നു തോന്നുമെങ്കിലും  സൂക്ഷിച്ചുനോക്കിയാല്‍ അതിനു പിന്നിലുള്ള  അലസ സൗന്ദര്യത്തിന്  അല്‍പം അധ്വാനം വേണ്ടിവന്നുവെന്ന് ആര്‍ക്കും മനസ്സിലാകും.

ലൈറ്റിങ്  
വെളിച്ചം സംവിധാനിക്കല്‍  ഫ്ളാറ്റ് ഇന്‍റീരിയറിലെ  പ്രധാന ഭാഗമാണ്. ഇന്‍ഡയറക്ട് ലൈറ്റിങ്ങാണ്  മുറികളെ ഏറെ മനോഹരമാക്കുന്നത്. ടൈല്‍ ക്ളാഡുകള്‍ക്കും കര്‍ട്ടണ്‍ ഹോള്‍ഡറുകള്‍ക്കുമിടയില്‍ ഒളിഞ്ഞിരിക്കുന്ന കണ്‍സീല്‍ഡ് ലൈറ്റുകള്‍ കുളിര്‍മയുള്ള അനുഭൂതിയേകും. ലൈറ്റ് കളറുകള്‍ ഉപയോഗിച്ചിരിക്കുന്ന മുറിക്കകത്തേക്ക് വാം ലൈറ്റുകള്‍ ഇന്‍ഡയറക്ടായി എത്തുന്നതാണ് ഏറെ നല്ലത്.

മുറിക്കകത്തു മുഴുവന്‍ സ്വതന്ത്രമായി പെരുമാറാനും വായനയും എഴുത്തുമെല്ലാം സുഗമമാക്കാനും ഇന്‍ഡയറക്ട് ലൈറ്റിങ്  ഒരുക്കുന്ന അന്തരീക്ഷം സഹായിക്കുന്നു. പകല്‍വെളിച്ചം ഒഴിവാക്കി കര്‍ട്ടനുകളിട്ട ശേഷം ലൈറ്റ് ഓണ്‍ ചെയ്താല്‍ ഒരു നല്ല വൈകുന്നേരത്തി​െൻറ ​പ്രതീതി.
ലൈറ്റുകള്‍ മികച്ച കമ്പനിയുടേത് തന്നെ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.  ഇന്‍ഡയറക്ട് ലൈറ്റിങ് ഒരുക്കുന്നത് ഒരു കലയാണെന്നതിനാല്‍ വിദഗ്ധനായ  ഡിസൈനറെ സമീപിക്കാനും മറക്കേണ്ട.

ഡൈനിങ് ഏരിയ
സെപറേഷന്‍ ഒഴിവാക്കി ലിവിങ് റൂമിനോട് ചേര്‍ന്നു തന്നെ ഡൈനിങ് റൂം സെറ്റ് ചെയ്യുക എന്നതാണ് ഫ്ളാറ്റുകള്‍ക്ക് ഏറ്റവും അനുയോജ്യരീതി. പുതിയ ട്രെന്‍ഡും അതുതന്നെയാണ്. സെറ്റു ചെയ്യുമ്പോള്‍ ആവശ്യത്തിന് സ്ഥലംവേണ്ട ഒന്നാണ് ഡൈനിങ് റൂം. എന്നാല്‍, മിക്ക ഫ്ളാറ്റുകളിലും റിലാക്സ്ഡ് ആയ ഒരന്തരീക്ഷം ഡൈനിങ് റൂമില്‍ കാണാനാവില്ല. സ്പേസ് തന്നെ പ്രശ്നം. വാഷ് ബേസിന്‍ മാറ്റിയും മറ്റും പല പരീക്ഷണങ്ങളും നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാനായിരുന്നില്ല. ഒടുവില്‍ ഡൈനിങ്ങിന്‍െറ വേര്‍തിരിവ് ഒഴിവാക്കുകയും ലിവിങ് മുറിയോട് ചേർത്​ ഇവ സ്ഥാപിക്കുകയും ചെയ്തതോടെ സംഗതി ഹിറ്റായി.

തടിയില്‍, കൊത്തുപണികളില്ലാതെ ചെയ്ത പ്ളെയിന്‍ ടേബ്ളുകളും ചെയറുകളുമാണ്  ഡൈനിങ് ഏരിയയെ ആകര്‍ഷകമാക്കുന്നത്.  ടേബ്ളിനോട് ചേര്‍ന്ന വാളില്‍ പേപ്പര്‍ സ്കള്‍പ്ചറോ മറ്റോ ഉപയോഗിച്ചുണ്ടാക്കിയ ചെറിയ ഒരു കലാസൃഷ്ടി കൂടി വെക്കാനായാല്‍  ഭക്ഷണം വിളമ്പാതെതന്നെ അതിഥികള്‍ നമ്മുടെ ഡൈനിങ്ങിന്‍െറ ആരാധകരായി തീരും.

ലൈറ്റ് ഷേഡുകളില്‍ ബെഡ്റൂം

ബെഡ്റൂമുകള്‍ ലൈറ്റ്​  ഗ്രീനിഷ് നിറങ്ങളിലേക്ക് മാറിയതാണ് ബെഡ് റൂം ഡിസൈനിങ്ങിലെ ട്രെന്‍ഡ്.  ഇവയുടെ ലൈറ്റ് ഷേഡില്‍ എല്ലാ സമ്മര്‍ദങ്ങളുമിറക്കി വെക്കാവുന്നിടമാകും ബെഡ് റൂമുകള്‍. ജിപ്സംകൊണ്ട് ഫാള്‍സ് സീലിങ്ങും നിര്‍മിക്കുന്നു. മികച്ച ഫിനിഷിങ്  ലഭിക്കാനും മുറിയില്‍ തണുപ്പ് നിലനിര്‍ത്തുന്നതിനും ഇതുമൂലം സാധിക്കും.

ഡിസൈന്‍ ചെയ്യാന്‍ ഏറെ പ്രയാസമുള്ള കിഡ്സ് ബെഡ് റൂമുകളിലും മാറ്റങ്ങള്‍ ഏറെയാണ്. കളിപ്പാട്ടങ്ങളുടെയും കാര്‍ട്ടൂണുകളുടെയും ചിത്രങ്ങളുള്ള വാള്‍പേപ്പറുകള്‍ ഒട്ടിച്ച മുറികളില്‍ ഫിക്സഡ് ബെഡുകളാണിന്ന് സജ്ജീകരിച്ചിരിക്കുന്നത്. മറ്റു മുറികളെ അപേക്ഷിച്ച്  വാം കളറുകളാണ് കുട്ടികളുടെ മുറിയില്‍ ഏറെയും ഉപയോഗിക്കുക. കുട്ടികളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും മനസ്സിലാക്കിയുള്ള നിറങ്ങളും ഉപയോഗിക്കാം. ബെഡ് റൂമിനോട് ചേര്‍ന്നുതന്നെ ചെറിയ സ്റ്റഡി ടേബ്ളും സെറ്റു ചെയ്യുന്നുണ്ട്.
 
 

മാറിമറിഞ്ഞ് ബാല്‍ക്കണി
ഫ്ളാറ്റുകളില്‍ ഏറെ മാറ്റത്തിനും പരീക്ഷണത്തിനും വിധേയമാകുന്നത് ബാല്‍ക്കണികളാണ്. കടലിലേക്കും കായലിലേക്കും തുറക്കുന്ന ബാല്‍ക്കണി, കാഴ്ച കാണാന്‍ മാത്രമുള്ളതാണെന്ന ധാരണകളൊക്കെ മാറ്റിമറിച്ചാണ് പുതിയ ഫ്ളാറ്റുകളില്‍ ബാല്‍ക്കണികള്‍ ഉയരുന്നത്. ചെറിയ പൂന്തോട്ടം വളര്‍ത്തുന്ന ഇടം എന്നതുവിട്ട് ബാല്‍ക്കണികള്‍തന്നെ ഇല്ലാതാവുന്നതാണ് പുതിയ പരിഷ്കാരം.

ബാല്‍ക്കണി വരെയുള്ള സ്ഥലം കൂടി ബെഡ് റൂമിനോട് ചേർത്ത്​​ കൂടുതല്‍ സൗകര്യപ്രദമാക്കുകയാണ് പുതിയ രീതി. കാഴ്ചകാണാന്‍ ബാല്‍ക്കണി വരെ നടക്കാനൊന്നും വയ്യ, ആ സ്ഥലം കൂടി ബെഡ് റൂമിനോട് ചേർത്താല്‍ കാറ്റും കടലുമൊക്കെ ബെഡ് റൂമിലിരുന്നു അനുഭവിക്കാമല്ളോ എന്ന മടിയന്‍ ചിന്ത കൂടിയുണ്ട് ഇതിനു പിന്നില്‍.  

കിച്ചന്‍
ഫ്ളാറ്റുകളിലെ മറ്റു മുറികളെ അപേക്ഷിച്ച് അടുക്കളക്ക് സ്പേസ് അല്‍പം കുറവായിരിക്കും. അതുകൊണ്ടു തന്നെ ഏറ്റവുംകുറഞ്ഞ സ്ഥലത്ത്​ മാക്സിമം സൗകര്യങ്ങള്‍ ഒരുക്കുക എന്നുള്ളതു മാത്രമാണ് പോംവഴി. ഓപണ്‍ കിച്ചനാണ് ഫ്ളാറ്റുകള്‍ക്ക് അനുയോജ്യമായ ശൈലി. ലോങ് ബെഞ്ച് ടോപ്പുകളും ഓപണ്‍ ഷെല്‍ഫുകളും ഇതിനുള്ള സൗകര്യമൊരുക്കുന്നു.

കാബിനറ്റുകള്‍ സ്പൂണ്‍ ഫ്രെയറുകളോടുകൂടിയതാണ്  ഏറെ സൗകര്യപ്രദം. ബെഞ്ച് ടോപ്പിനു കീഴില്‍  ഒളിഞ്ഞിരിക്കത്തക്ക രീതിയിലാണ് കാബിനറ്റുകള്‍ നിര്‍മിക്കുന്നത്. സാധനങ്ങള്‍ എടുക്കുന്നതിനും ക്ളാസിക് ലുക്ക് നിലനിര്‍ത്തുന്നതിനും ഇത് സഹായിക്കും.
ബെഞ്ച്ടോപ്പിന് സ്റ്റോണ്‍ തന്നെയാണ് നല്ലത്. വൃത്തിയാക്കാന്‍ എളുപ്പവും പുതുമ നിലനിര്‍ത്തുന്നതും  ഇവയെ സ്വീകാര്യമാക്കുന്നു. വൈറ്റ് മാപില്‍ കളറുകളാണ് അടുക്കളയിലെ പുതിയ അതിഥി. ഈ നിറങ്ങള്‍ എടുത്തുകാട്ടാനായി വാം ലൈറ്റുകളും ഫിറ്റ് ചെയ്യണം. ഷെല്‍ഫുകള്‍ക്കിടയിലും കബോര്‍ഡുകള്‍ക്കിടയിലും ഇന്‍ഡയറക്ട് ലൈറ്റ് നല്‍കി അടുക്കള കലാപരമായി സംരക്ഷിക്കുന്നതും പുതിയ ട്രെന്‍ഡ് തന്നെ.

l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:interiorlightingfla- interior design
News Summary - interior- flat- interior design-lighting
Next Story