Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightInteriorschevron_rightഈ കാര്യങ്ങൾ...

ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, വീട് നിങ്ങൾക്ക് സ്വർഗമാക്കാം...

text_fields
bookmark_border
ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, വീട് നിങ്ങൾക്ക് സ്വർഗമാക്കാം...
cancel

വീടെന്ന സ്വപ്നം യാഥാർത്യമാവാൻ ആഗ്രഹിക്കാത്തവരില്ല. ചിലപ്പോൾ ആയുസിന്‍റെ നല്ലൊരു ഭാഗവും വരുമാനവും നീക്കിവെക്കേണ്ട ബാധ്യതയായി വീടെന്ന സ്വപ്നം മാറാറുമുണ്ട്. എന്നാൽ മാറിയ കാലത്ത് വീടെന്ന സങ്കൽപ്പം വിട്ട് മനസ്സിനിണങ്ങിയ വീടെന്ന സ്വപ്നത്തിലേക്കാണ് പലരും കണ്ണുനട്ടിരിക്കുന്നത്. എത്ര സാമ്പത്തിക പ്രയാസം തരണം ചെയ്താണെങ്കിലും പലരും ഇന്ന് കൃത്യമായ ആസൂത്രണത്തോടെയാണ് വീട് നിർമാണത്തിന് ഇറങ്ങിത്തിരിക്കുന്നത്.


കൃത്യമായ പ്ലാനില്ലാതെ വീടുപണി പൂർത്തിയാക്കുന്നത് പലപ്പോഴും തീരാ തലവേദനക്ക് വഴിയൊരുക്കാറുണ്ട്. വീട് പണി പൂർത്തിയായ ശേഷം താമസം മാറുമ്പോഴാണ് അത്തരം പോരായ്മകൾ അലട്ടിതുടങ്ങുക. എന്നാൽ ചില കാര്യങ്ങളിൽ കൃത്യമായ തയ്യാറെടുപ്പുകൾ നടത്തിയാൽ നമുക്ക് ഭാവിയിൽ സംഭവിച്ചേക്കാവുന്ന അപാകതകളും തലവേദനകളും ഒരുപരിധിവരെ ഒഴിവാക്കാനാവും.

സ്വന്തമായി വീട് സ്വപ്നം കണ്ട് തുടങ്ങുമ്പോള്‍ തന്നെ വീടുപണിയുടെ വിവിധ വശങ്ങളെ കുറിച്ച് അറിഞ്ഞിരുന്നാല്‍ പാഴ്ചിലവുകള്‍ ഒഴിവാക്കി മനസ്സിനിണങ്ങിയ വീട് നിർമ്മിക്കാം. അതിനായി ആവശ്യമെങ്കിൽ വിദഗ്ദരായ എഞ്ചിനീയർമാരുടെ സേവനവും ഇന്ന് ലഭ്യമാണ്. കാരണം ഒരിഞ്ചുപോലും സ്ഥലം ഉപയോഗശൂന്യമാവാത്ത രീതിയിൽ വേണം ഡിസൈൻ ചെയ്തെടുക്കാൻ.മറ്റൊരു വീടിന്‍റെ ഡിസൈൻ നമ്മളിലേക്ക് കൊണ്ടുവരണം എന്ന നിർബന്ധം ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. പകരം നമ്മുടെ വീടിന് അനുയോജ്യമായ രീതിയിലുള്ള ഡിസൈനുകൾ കൊണ്ടുവരാൻ ശ്രമിക്കണം.

കരുതലോടെ കാണണം മഴയെയും വെയിലിനെയും

ഇടത്തരം ബഡ്ജറ്റിന് വീട് പണിയുന്ന മിക്ക മലയാളികളും ഇന്‍റീരിയർ ഫർണിഷിങ്ങിനാണ് കൂടുതൽ പണം ചിലവഴിക്കുന്നത്. വീടിന്‍റെ അകത്തളം ഒരുക്കാൻ സ്ട്രക്ചർ പണിയുന്നതിനേക്കാൾ പണം ചിലവഴിക്കുന്നവരും ഉണ്ട്. എന്നാൽ പ്രധാനമായും മൺസൂൺ കാലത്തെ പരിചരണക്കുറവും അവബോധമില്ലായ്മയും വലിയ വെല്ലുവിളിയാവാറുണ്ട്. ഇത് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്.


ചില പൊടിക്കൈകളും രൂപരേഖയും ഉണ്ടാക്കിയെടുത്താൽ മഴയെത്തും വെയിലത്തും വീടിന്‍റെ അകത്തളങ്ങളെ ഒരു പോലെ മിനുക്കമുള്ളതാക്കി മാറ്റാം.മനസ്സിനിണങ്ങിയതും പോസിറ്റീവ് എനർജിയും ലഭിക്കുന്നതുമായ രീതിയിൽ എങ്ങനെ അകത്തളം ഒരുക്കാമെന്ന മുൻ ധാരണയും ഇന്‍റീരിയർ രംഗത്തെ പുത്തൻ ട്രെൻഡുകൾ മാറിമാറിവരുന്ന വേനൽ മഴ കാല മെയിന്‍റനൻസും അറിഞ്ഞിരുന്നാൽ ചിലവ് ചുരുങ്ങിയ രീതിയിൽ മനസ്സിനിണങ്ങിയ ഈട് നിൽക്കുന്ന വീട്ടകം ഒരുക്കാം

ഡോർസ് ആൻഡ് വിൻഡോസ്

കൊത്തുപണികളോട് കൂടിയ വലിയ വാതിലുകൾ നമ്മുടെ വീടിനെ മോടിപിടിപ്പിക്കുന്ന ഒന്നാണ്. എന്നാൽ ഏറ്റവും ചിലവേറിയതും സൂക്ഷ്മതയോടെ ചെയ്യേണ്ട പണിയും ഇതുതന്നെയാണ്. വീടിനകത്തേക്ക് കാറ്റും വെളിച്ചവും ലഭിക്കുന്ന രീതിയിൽ ഇവയുടെ സ്ഥാനനിർണയവും പ്രധാന ഘടകമാണ്. അതുപോലെ ഈർപ്പം അകത്തെത്താത്ത രീതിയിൽ സ്ഥാപിക്കുകയും വേണം.


മരത്തിന്‍റെ ഡോറുകൾക്കും കട്ടിലകൾക്കും പകരം പ്ലൈവുഡ്, ഇൻഡസ്ട്രിയൽ, മൾട്ടിവുഡ്, സിമന്‍റ് ബോർഡ് തുടങ്ങിയ ബ്രാൻഡഡ് ഡോറുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇത്തരം വലിയ വെന്‍റിലേഷനുകൾക്ക് മരത്തിനെക്കാൾ നാലിലൊന്ന് ചെലവ് മാത്രമേ വരുന്നുള്ളൂ

ഫ്ലോറിങ്

വീട് നിർമ്മാണത്തിന്‍റെ അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ കൂടുതൽ പണച്ചിലവ് വരുന്നതും മെറ്റീരിയൽ എടുക്കുന്നതിലെ അറിവില്ലായ്മകൊണ്ടും അപാകത വരുന്ന ഒന്നാണ് ഫ്ലോറിങ് ജോലികൾ. ഇതിനായി മെറ്റീരിയൽ എടുക്കുമ്പോൾ വിലയും ഗുണമേന്മയും താരതമ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്.


ഗ്രാനൈറ്റ്, മാർബിൾ, ടൈലുകൾ, ഇറ്റാലിയൻ മാർബിൾ, നാച്ചുറൽ വുഡ് ടെക്സ്ചർ ടൈലുകൾ തുടങ്ങിയ മെറ്റീരിയലുകൾ വീടിന്‍റെ മാറ്റ് കൂട്ടുന്നവയാണ്. എന്നാൽ മൺസൂൺകാലത്ത് ഇതിന്‍റെ തനിമയും തിളക്കവും നിലനിർത്തുക എന്നത് മെറ്റീരിയൽ ക്വാളിറ്റിയെയും പതിക്കുന്ന രീതിയെയും മഴ, വെയിൽ എന്നിവയിൽനിന്ന് പരിചരിക്കുന്ന രീതിയെയും ആശ്രയിച്ചായിരിക്കും.

പൊതുവേ യാർഡുകളിലും ഓപ്പൺ സിറ്റൗട്ടുകളിലും സൂര്യപ്രകാശമേറ്റ് മങ്ങാത്ത രീതിയിലുള്ള മെറ്റീരിയലുകൾ ഉപയോഗിക്കുന്നതാണ് അഭികാമ്യം. വീടിന്‍റെ അകത്തളത്തിൽ ഇടുന്ന മെറ്റീരിയലുകൾ പൊതുവേ വലുത് വാങ്ങാൻ ശ്രമിക്കുക. കൂടാതെ ക്ലീനിങ് മെറ്റീരിയലുകൾ ഫ്ലോറിന്‍റെ ആയുസ്സിനേയും തിളക്കത്തെയും ആരോഗ്യത്തെയും ബാധിക്കും എന്നതിനാൽ ശ്രദ്ധാപൂർവ്വം ചെയ്യേണ്ട കാര്യമാണ്.ചിലയിടങ്ങളിലെ ഫ്ലോറിങ് ലെവലുകൾ കൂട്ടുന്നതും കുറയ്ക്കുന്നതും വീടിന്‍റെ ഭംഗിയും വിശാലതയും വ്യത്യസ്ഥപ്പെടുത്തുന്ന ഒന്നാണ്. എന്നാൽ ഫ്ലോറുമായി നിരന്തരം സമ്പർക്കമുണ്ടാവുന്നത് ചില ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കാറുണ്ട്.

ഫർണിഷിംഗ്

വീടിനകത്തെ സൗന്ദര്യത്തെയും വിശാലതയെയും അതേപോലെ നിലനിർത്തുക എന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് ഫർണിച്ചറുകൾ. കാലാവസ്ഥയും ബഡ്ജറ്റും നോക്കിവേണം ഫർണിച്ചറുകൾ തിരഞ്ഞെടുക്കാൻ, ഒപ്പം ഫർണിച്ചറിന്‍റെ അളവുകളും മെറ്റീരിയലുകളും വളരെ പ്രധാനമാണ്.


മരം, പ്ലൈവുഡ്, മൾട്ടിവുഡ്, സിമന്‍റ് ബോർഡ് എന്നിവയും മൈക, വെനീർ എന്നീ ഫിനിഷിങ് മെറ്റീരിയലുകളുമാണ് ഇന്‍റീരിയർ ഭംഗിക്കുവേണ്ടി സാധാരണ ഉപയോഗിച്ചുവരുന്നത്.മഴക്കാലത്ത് കൃത്യമായ പരിചരണം വേണ്ട ഒന്നാണ് ഫർണിച്ചറുകൾ. പരിചരണ കുറവ് ഇതിന്‍റെ ആയുസ്സിനെ ബാധിക്കും. ഈർപ്പവും പൂപ്പലും ഫർണിച്ചറുകൾ നേരിടുന്ന മഴക്കാലരോഗങ്ങൾ ആണ്.

പൂപ്പലുകൾ അവയുടെ ഗന്ധം എന്നിവ വീട്ടിലുള്ളവരുടെ മുഴുവൻ ആരോഗ്യത്തെയും ബാധിക്കാൻ കാരണമാകും. ചിലതരം പ്രാണികൾ ഫർണിച്ചറുകൾക്ക് ദോഷമാവാറുണ്ട്. ഈട് നിൽക്കുന്ന മരങ്ങളോ ഈർപ്പവും ചിതലും കയറാത്ത രീതിയിൽ ട്രീറ്റ് ചെയ്ത ആർട്ടിഫിഷ്യൽ മെറ്റീരിയലുകളോ ഉപയോഗിക്കുന്നതാണ് ഇതിന് പ്രതിവിധി, മാത്രമല്ല കർപ്പൂരം വേപ്പ് ഇവയുടെ സാന്നിധ്യം പ്രാണികളെ അകറ്റും.

തറയുടെ സമ്പർക്കം മൂലം ഫർണിച്ചറുകളിൽ ഉണ്ടാവുന്ന ഈർപ്പം തടയാൻ പ്ലാസ്റ്റിക് സ്റ്റിക്ക് ഉപയോഗിക്കുന്നത് നല്ലതാണ്. ഗ്ലിസറിൻ പോളിഷിംഗ് എന്നിവ ഉപയോഗിക്കുന്നതും മഴക്കാലത്ത് ഫർണിച്ചറുകൾ സംരക്ഷിക്കാൻ സഹായകമാവും.

(വാൾ ആർട്ട്‌ ആൻഡ് കളർ ഹൈലൈറ്റിംഗ്, സീലിംഗ്, ലൈറ്റിങ് ആൻഡ് ഇൻഡോർ പ്ലാന്‍റ്സ്-അടുത്ത ഭാഗത്തിൽ)

വിവരങ്ങൾക്ക് കടപ്പാട്: ആർകിടെക്ചർ ഷാഹിദ് യു.കെ, സാബിത്ത് സി.വി

ആക്വിഖ്‌ ആർക്കിടെക്ചർ, ഓമശ്ശേരി

8157829371, 9946869413

aqiqarchitects@gmail.com

www.aqiqarchitects.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:planflooringhomewood polishfurnishingsimportantdoors and windowsaqiqarchitects
Next Story