Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightInteriorschevron_rightകടൽ തീരത്തെ...

കടൽ തീരത്തെ ‘പാൽവെളിച്ചം’

text_fields
bookmark_border
കടൽ തീരത്തെ ‘പാൽവെളിച്ചം’
cancel

ക്ലൈൻറ്​: രവിശങ്കർ
സ്​ഥലം: കോഴിക്കോട്​
വിസ്​തീർണം: 2100 സ്ക്വയർഫീറ്റ്​
ഡിസൈൻ: രാജേഷ്​ മല്ലർകണ്ടി
സ്​ക്വയർ ആർക്കിടെക്​ചറർ ഇൻറീരിയർ കൺസൾട്ടൻസ്
കോഴിക്കോട് ​
PH: 9847129090

വീടിൻെറ വാതിൽ തുറക്കു​​ േമ്പാൾ പടിഞ്ഞാറൻ കാറ്റ്​ എതിരേൽക്കുന്ന വീട്​, പ്രകാശം നിറഞ്ഞൊരു വീട്​​. പടിഞ്ഞാറ്​ ദർശനമായതിനാൽ സദാ പടിഞ്ഞാ റൻ കാറ്റി​​​െൻറ കുളിർമ്മ വീടിനകത്തും പുറത്തും അലയടിക്കും. ബേപ്പൂർ ഗോദിശ്വരം എന്ന സ്​ഥലത്ത്​ 2100 സ്​ക്വയർ ഫീറ് റ്​ വിസ്​തീർണത്തിൽ കടൽതീരത്ത്​ സ്​ഥിതി ചെയ്യുന്ന ‘പാൽവെളിച്ചം’ എന്ന വീടി​​​െൻറ വിശേഷണമാണിത്​​. എജ്യുക്കേഷൻ ഡിപ്പാർട്ട്​മ​​െൻറിൽ സൂപ്രണ്ടും കലാകാരനും കൂടിയായ രവിശങ്കറും അദ്ദേഹത്തി​​​െൻറ ഭാര്യ ഷീജയും രണ്ടു മക്കളും അ ടങ്ങുന്ന കുടുംബത്തിന്​ വേണ്ടി ഇൗ വീട്​ ഒരുക്കിയത്​ ബന്ധുകൂടിയായ രാജേഷ്​ മല്ലർകണ്ടിയാണ്​. വീട്ടുടമയുടെ താൽപ ്പര്യങ്ങളും ആവശ്യങ്ങൾക്കും അനുസരിച്ച്​ ഉദ്ദേശിച്ച ബഡ്​ജറ്റിൽ പണിതീർക്കാനായി എന്ന്​ ഡിസൈനർ രാജേഷ്​ പറയുന്നു .

കണ്ടംപ്രററി ശൈലി​യിലാണ്​ എലിവേഷൻ. മേൽകൂരക്ക്​ ഷിംഗിൾസാണ്​ ഉപയോഗിച്ചിട്ടുള്ളത്​. മഴപ്പെയ്യുേമ്പാൾ വെള്ളം സിറ്റൗട്ടിലേക്ക്​ പതിക്കാതിരിക്കാൻ മേൽകൂരക്ക്​ ഗ്ലാസ്​ നൽകിയിട്ടുണ്ട്​. സ്​പേസ്​ യൂട്ടിലിറ്റി എന്ന മാനദണ്ഡത്തിന്​ ഏറെ പ്രാധാന്യം നൽകികൊണ്ടാണ്​ അകത്തളങ്ങളെ വിന്യസിച്ചിരിക്കുന്നത്​.

അനാവശ്യ അലങ്കാരങ്ങൾ കുത്തിനിറക്കാതെ വളരെ ലളിതമായ ഡിസൈന രീതികളും ഡിസൈൻ നയങ്ങളുമാണ്​ ഇൻറീരിയറി​​​െൻറ സവിശേഷത. ഫർണിച്ചറിലും ഫർണിഷിങ്ങുകളിലും വേണ്ടത്ര ശ്രദ്ധ ചെലുത്തി സജ്ജീകരിച്ചതിനാൽ ശാന്തവും സുന്ദരവുമായ അന്തരീക്ഷം സൃഷ്​ടിക്കാനായി. വിശാലമായ ജനാലകളും ഡബിൾഹൈറ്റ്​ സ്​പേസും ലിവിങ്ങിനും ഡിസൈനിങ്ങിനും ഇടയിലുള്ള സ്​കൈലൈറ്റ്​ ഏരിയയും ശുദ്ധമായ കാറ്റിനേയും വെളിച്ചത്തേയും ഉള്ളിലേക്ക്​ ആവാഹിക്കുന്നു.

സ്വച്ഛത നിറയും ഉൾത്തളങ്ങൾ

ലിവിങ്​, ഡൈനിങ്​, കിച്ചൺ എന്നിവ ഒരൊറ്റ ​​െഫ്രയിമിൽ എന്നപോലെ ഡിസൈൻ ചെയ്​തിരിക്കുന്നു. ഡബിൾ ഹൈറ്റ്​ സ്​പേസിലാണ്​ ലിവിങ്​ ഏരിയ. ലിവിങ്ങിൽ നൽകിയിരിക്കുന്ന നീളൻ ജനാലകൾ കാഴ്​ച വിരുന്നിനൊപ്പം ഉൗഷ്​മളതയും ഉള്ളിലേക്കെത്തിക്കുന്നുണ്ട്​. മുകളിൽനിന്നും താ​ഴത്തെ ലിവിങ്ങിലേക്ക്​ കാഴ്​ച എത്തും വിധമാണ്​ ഒരുക്കിയിട്ടുള്ളത്​.

പ്രകാശഭരിതം

ലിവിങ്ങി​​​െൻറയും ഡൈനിങ്ങി​​​െൻറയും ഇടയിലായി ഇൻറീയർ യാർഡ്​ നൽകി അവിടെ സ്​കൈലൈറ്റ്​ കൊടു​ത്തു. ഇത്​ സൂര്യപ്രകാശത്തെ നേരിട്ട്​ ഉൾത്തളങ്ങളിലേക്ക്​ എത്തിക്കുന്നു. ഇൻറീരിയറി​​​െൻറ ഭംഗി കൂടുന്നതിനുവേണ്ടി കുറച്ചു ഏരിയ ജിപ്​സം ഫാൾ സീലിങ്​ ചെയ്​തു. ഉചിതമായ ലൈറ്റ്​ ഫിറ്റിങ്ങുകളും നിഷുകളും ഇൻറീരിയറി​​​െൻറ ആംപിയൻസ്​ കൂട്ടുന്നു.

ഫസ്​റ്റ്​ ഫ്ലോറിൽ ഒരു ലൈബ്രററി ഏരിയയും ഉൾപ്പെടുത്തിയിട്ടുണ്ട്​. ഇൻറീരിയർ യാർഡിനോട്​ ചേർന്ന്​ ഏർപ്പെടുത്തിയിട്ടുള്ള ചാരുപടിയിൽ ഇരുന്ന്​ സ്​​ൈകലൈറ്റി​​​െൻറ വെളിച്ചത്തിൽ സുഖമായി വായിക്കാം. സ്​​റ്റെയർകേസിനോട്​ ചേർന്നുള്ള ഭിത്തി സ്​റ്റോൺ ക്ലാഡിങ്​ നൽകി ഹൈലൈറ്റ്​ ചെയ്​തിരിക്കുന്നു.

മുകൾനിലയിൽ വിശാലമായ അപ്പർലിവിങ്ങിനും ഒരുക്കിയിട്ടുണ്ട്​. മൂന്ന്​ കിടപ്പുമുറികളാണ്​ ഇൗ വീട്ടിൽ ഉള്ളത്​. ലളിതമായ ഒരുക്കങ്ങളാണ്​ കിടപ്പ്​ മുറികൾക്ക്​ നൽകിയിട്ടുള്ളത്​. വാഡ്രോബ്​ യൂനിറ്റുകളും നിഷുകളും കട്ടിലും എല്ലാം വളരെ ഉപയുക്​തയോടെ ക്രമീകരിച്ചിരിക്കുന്നു.

തുറന്ന നയത്തിൽ
ഒാപ്പൺ കിച്ചനാണിവിടെ ഒരുക്കിയിരിക്കുന്നത്​. മൾട്ടിവുഡ്​, എ​ക്കോ മാർബിൾ ഷീറ്റ്​ ഉപയോഗിച്ചാണ്​ ചെയ്​തിരിക്കുന്നത്​. കൗണ്ടർ ടോപ്പിന്​ നാനോ വൈറ്റാണ്​ നൽകിയത്​. ചുവരിൽ ടൈൽസ്​ സ്​പേസർ ഉപയോഗിച്ച്​ ഡീറ്റെയിൽ ചെയ്​തിട്ടുണ്ട്​. ബ്രേക്​ഫാസ്​റ്റ്​ കൗണ്ടറിനും ഇവിടെ സ്​ഥാനം നൽകി.


ഡിസൈനർ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തി അവ ലളിതമായ അലങ്കാരങ്ങൾ കൂടിയായി നിവർത്തിച്ചപ്പോൾ തങ്ങളാഗ്രഹിച്ച വീട്​ പണിത്​ കിട്ടിയതി​​​െൻറ സന്തോഷത്തിലാണ് രവിശങ്കറും കുടുംബവും ​.

രവിശങ്കറും കുടുംബവും ഡിസൈനർ രാജേഷ്​ മല്ലർകണ്ടി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:interiorgrihamhome design
News Summary - Home design- home making - Griham
Next Story